കോട്ടയം പാമ്പാടിയിലെ അച്ഛന്റെയും മകളുടെയും മരണത്തിനു പിന്നിലെ കഥ തിരയുകയാണ് പോലീസ്

0

ഇടുക്കി: കോട്ടയം പാമ്പാടിയിലെ അച്ഛന്റെയും മകളുടെയും മരണത്തിനു പിന്നിലെ കഥ തിരയുകയാണ് പോലീസ്. മകളുടെ പ്രണയബന്ധം അറിഞ്ഞത് മുതലാണ് വീട്ടിൽ പ്രശ്നങ്ങൾക്ക് തുടക്കമാകുന്നത് എന്നാണ് പോലീസ് പറയുന്നത്. 4 വർഷത്തോളമായി ബനീഷിന്റെ മകൾ പാർവ്വതി ചുങ്കം സ്വദേശിയായ യുവാവുമായി അടുപ്പത്തിലായിരുന്നു. പലവട്ടം ഈ ബന്ധം തുടരരുതെന്ന് ബിനീഷ് വിലക്കിയിട്ടും ഫലമുണ്ടായില്ല. ഇതിൽ ബനീഷിന് കടുത്ത മാനസിക വിഷമം നേരിട്ടിരുന്നു.

മകളായിരുന്നു ബിനീഷിന്റെ പ്രതീക്ഷ. മകളുടെ പഠനവും അവൾ നല്ല നിലയിൽ ജീവിക്കുന്നത് സ്വപ്നം കാണുകയും ചെയ്യുന്ന അച്ഛന് അവൾ ഒരു ക്രിമിനൽ പശ്ചാത്തലമുള്ള യുവാവുമായി അടുപ്പത്തിൽ ആയത് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ആ ബന്ധം അറിഞ്ഞത് മുതൽ മാനസികമായി തകർന്ന ബിനീഷിനു എന്തുചെയ്യണമെന്നോ എങ്ങനെ തന്റെ മകളെ ആ ബന്ധത്തിൽ നിന്നും വേർപിരിക്കണമെന്നോ അറിയില്ലായിരുന്നു.

യാതൊരു ദുസ്വഭാവങ്ങളും ഇല്ലാത്ത ബീനീഷ് കഠിനാദ്ധ്വാനിയും നാട്ടുകാർക്കും ബന്ധുക്കൾക്കുമെല്ലാം പ്രിയങ്കരമായിരുന്നു. മരപ്പണിയിൽ നിന്നുള്ള വരുമാനം കൊണ്ട് വീട്ടിൽ ഭേദപ്പെട്ട ജീവിത സാഹചര്യം ഒരുക്കുന്നതിനും ബനീഷ് ശ്രദ്ധിച്ചിരുന്നു.

വളരെ വർഷങ്ങളായി ബജെപി പ്രവർത്തനായിരുന്നു. നിലവിൽ ബിജെപി മീനടം പഞ്ചായത്ത് ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചുവരികയായിരുന്നു. താൻ എന്തൊക്കെ ചെയ്താലും മകൾ ആൺസുഹൃത്തുമായുള്ള അടുപ്പം അവസാനിപ്പിക്കില്ലന്ന് അടുത്തദിവസങ്ങളിൽ ബനീഷിന് വ്യക്തമായിരുന്നു. തുടർന്നാണ് കുടുംബം ഒന്നടങ്കം ഇല്ലാതാവുന്ന സാഹചര്യം സൃഷ്ടിക്കാൻ ആലോചിച്ചത്. ഉദ്ദേശിച്ച രീതിയിൽ കാര്യങ്ങൾ മുന്നോട്ട് പോകാത്തതിനാലാണ് മകളെ തന്ത്രത്തിൽ യാത്രയിൽ കൂട്ടി, തനിക്കൊപ്പം മകളുടെയും ജീവിതം അവസാനിപ്പിക്കുന്ന നിലയിലേക്ക് ബിനീഷ് കാര്യങ്ങളെത്തിച്ചത്.

വെള്ളിയാഴ്ച വീട്ടിൽ ഇതെച്ചൊല്ലി വഴക്കുണ്ടായി എന്നാണ് പൊലീസിന് ലഭിച്ച വിവരം. എന്നാൽ ശനിയാഴ്ച വിനീഷ് ശാന്തനായിട്ടാണ് കാണപ്പെട്ടത്. മകളോട് കൂടുതൽ സ്നേഹം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഞായ്റാഴ്ച യാത്രയ്ക്കിറങ്ങിയത് തന്നെ മകളോടുള്ള വഴക്ക് തീർക്കുക എന്ന ലക്ഷ്യത്തിനാണെന്ന് ബിനീഷ് വരുത്തി തീർക്കുകയും ചെയ്തിരുന്നു. ഭാര്യ ദിവ്യയും ബിജെപിയുടെ സജീവപ്രവർത്തകയാണ്. മകൻ വിഷ്ണു.

ഇന്നലെ രാവിലെ പാമ്പടിയിലെ വീട്ടിൽ നിന്നും യാത്ര തിരിച്ച ഇവർ കല്ലാറുകൂട്ടി പാലത്തിന് സമീപം ബൈക്ക് പാർക്ക് ചെയ്ത ശേഷം പുഴയിൽച്ചാടി ആത്മഹത്യ ചെയ്തെന്നാണ് പൊലീസ് നിഗമനം. രാത്രി 7.30 തോടടുത്ത് ഇവർ പാലത്തിന് സമീപം ബൈക്ക് നിർത്തി സംസാരിച്ച് നിൽക്കുന്നത് ഇതുവഴി പോയ ഓട്ടോറിക്ഷ ഡൈവർ കണ്ടിരുന്നു. വീട്ടുകാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പാമ്പാടി പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇരുവരും കല്ലാറുകൂട്ടിയുടെ പരിസരത്തുണ്ടെന്ന് കണ്ടെത്തിയിരുന്നു.തുടർന്ന് വിവരം അടിമാലി പൊലീസിന് കൈമാറി.

ഇന്നലെ രാത്രി 8 മണിയോടെ ഇവർ സഞ്ചരിച്ചിരുന്ന വൈക്ക് കല്ലാറുകൂട്ടി പാലത്തിനടുത്തുനിന്നം അടിമാലി പൊലീസ് കണ്ടെത്തി. കല്ലാറുകൂട്ടി പാലത്തിന് താഴെ ഡാമിൽ ഫയർഫോഴ്സ് സംഘം നടത്തിയ തിരച്ചിലിൽ ഉച്ചകഴിഞ്ഞ് 3 മണിയോടടുത്ത് ഇരുവരുടെയും മൃതദ്ദേഹങ്ങൾ കണ്ടെടുത്തു. ഇൻക്വസ്റ്റിന് ശേഷം പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here