പത്തനംതിട്ട നഗരസഭാ സെക്രട്ടറി എസ്. ഷെര്‍ല ബീഗത്തെ അറസ്റ്റുചെയ്തു ഹൈക്കോടതിയില്‍ ഹാജരാക്കി

0

കൊച്ചി: കെട്ടിടനിര്‍മാണത്തിനുള്ള പെര്‍മിറ്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ ഹൈക്കോടതിയുടെ ഉത്തരവ് പാലിച്ചില്ലെന്നാരോപിച്ചുള്ള കോടതിയലക്ഷ്യ ഹര്‍ജിയില്‍ പത്തനംതിട്ട നഗരസഭാ സെക്രട്ടറി എസ്. ഷെര്‍ല ബീഗത്തെ അറസ്റ്റുചെയ്തു ഹൈക്കോടതിയില്‍ ഹാജരാക്കി.

ഹൈ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കി​യെ​ന്ന് ഷെ​ര്‍​ല​ബീ​ഗം അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് ജ​സ്റ്റീ​സ് പി.​വി. കു​ഞ്ഞി​കൃ​ഷ്ണ​ന്‍ കോ​ട​തി​യ​ല​ക്ഷ്യ ഹ​ര്‍​ജി​യി​ലെ തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ അ​വ​സാ​നി​പ്പി​ച്ചു. ഹൈ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കി​യെ​ന്ന് ഷെ​ര്‍​ല ബീ​ഗം അ​റി​യി​ച്ച​പ്പോ​ള്‍ കോ​ട​തി​യു​ടെ ഉ​ത്ത​ര​വു​ക​ളി​ല്‍ എ​തി​ര്‍​പ്പു​ണ്ടെ​ങ്കി​ല്‍ നി​യ​മ​പ​ര​മാ​യ മാ​ര്‍​ഗം തേ​ട​ണ​മെ​ന്നും ഉ​ത്ത​ര​വു ന​ട​പ്പാ​ക്കാ​തി​രി​ക്കു​ക​യ​ല്ല വേ​ണ്ട​തെ​ന്നും സിം​ഗി​ള്‍​ബെ​ഞ്ച് സെ​ക്ര​ട്ട​റി​യോ​ടു പ​റ​ഞ്ഞു.

ഇ​ത്ത​രം ന​ട​പ​ടി​ക​ള്‍ ആ​വ​ര്‍​ത്തി​ക്ക​രു​തെ​ന്നു മു​ന്ന​റി​യി​പ്പും ന​ല്‍​കി. കോ​ന്നി അ​ട്ട​ച്ചാ​ക്ക​ല്‍ സ്വ​ദേ​ശി​നി സു​മ ദേ​വി, അ​സ​റ്റ് ഹോം​സ് എം​ഡി വി. ​സു​നി​ല്‍ കു​മാ​ര്‍ എ​ന്നി​വ​ര്‍ ന​ല്‍​കി​യ കോ​ട​തി​യ​ല​ക്ഷ്യ ഹ​ര്‍​ജി​യാ​ണ് സിം​ഗി​ള്‍​ബെ​ഞ്ച് പ​രി​ഗ​ണി​ച്ച​ത്.

Leave a Reply