വിവാഹത്തിന്‌ ഒരാഴ്‌ച മുമ്പ്‌ ട്രയല്‍ മേക്കപ്പിനായി വിളിച്ചുവരുത്തിയ ശേഷം മേക്കപ്പിനിടെ ലൈംഗികാതിക്രമം നടത്തി; കാക്കനാട്‌ സ്വദേശി അനീസ്‌ അന്‍സാരെയുടെ പാസ്‌പോര്‍ട്ട്‌ പിടിച്ചെടുത്തു

0

കൊച്ചി : വിവാഹത്തിന്‌ ഒരാഴ്‌ച മുമ്പ്‌ ട്രയല്‍ മേക്കപ്പിനായി വിളിച്ചുവരുത്തിയ ശേഷം മേക്കപ്പിനിടെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ പ്രതി കാക്കനാട്‌ സ്വദേശി അനീസ്‌ അന്‍സാരെയുടെ പാസ്‌പോര്‍ട്ട്‌ പിടിച്ചെടുത്തു. ഇയാളുടെ ചളിക്കവട്ടത്തെ ബ്രൈഡല്‍ മേക്കപ്പ്‌ സ്‌റ്റുഡിയോയും കാക്കനാട്ടെ വീടും പരിശോധിക്കുന്നതിനിടെയാണ്‌ ഇന്നലെ വീട്ടില്‍നിന്ന്‌ പാസ്‌പോര്‍ട്ട്‌ പിടിച്ചെടുത്തത്‌. അനീസ്‌ കേരളം വിട്ടിട്ടില്ലെന്ന നിഗമനത്തിലാണ്‌ പോലീസ്‌. കേരളത്തിനു പുറത്ത്‌ താമസിക്കുന്ന മൂന്നു യുവതികളാണ്‌ അനീസ്‌ ലൈംഗികാതിക്രമം നടത്തിയതായി കൊച്ചി സിറ്റി പോലീസ്‌ കമ്മിഷണര്‍ സി.എച്ച്‌. നാഗരാജുവിന്‌ ഇ-മെയിലില്‍ പരാതി നല്‍കിയത്‌.
യുവതികള്‍ ഒരാഴ്‌ചമുമ്പ്‌ ഇയാള്‍ക്കെതിരേ മീടു പോസ്‌റ്റ്‌ ഇട്ടിരുന്നു. ചക്കളിക്കവട്ടത്തെ ബ്രൈഡല്‍ മേക്കപ്പ്‌ സ്‌റ്റുഡിയോയില്‍ പീഡിപ്പിച്ചതായാണ്‌ പരാതിയിലുള്ളത്‌. ഒരു യുവതി പോസ്‌റ്റിട്ടതോടെ മറ്റു രണ്ടുപേര്‍ കൂടി സമാന വെളിപ്പെടുത്തലുമായി രംഗത്തെത്തുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here