പ്രണയംനടിച്ച്‌ 13 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ്‌ അറസ്‌റ്റില്‍

0

കട്ടപ്പന: പ്രണയംനടിച്ച്‌ 13 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ്‌ അറസ്‌റ്റില്‍. അണക്കര ഉദയഗിരിമേട്ടില്‍ വാടകയ്‌ക്കു താമസിക്കുന്ന കരുണാപുരം തണ്ണീര്‍പ്പാറ വാലയില്‍ സ്‌റ്റെഫിന്‍ ഏബ്രഹാം (19) ആണ്‌ വണ്ടന്‍മേട്‌ പോലീസിന്റെ പിടിയിലായത്‌.
പ്രതി പെണ്‍കുട്ടിയെ ദുരുപയോഗം ചെയ്യുന്നതായി മനസിലാക്കിയ മുത്തശിയാണ്‌ പോലീസില്‍ പരാതി നല്‍കിയത്‌.
മുത്തച്‌ഛനും മുത്തശിക്കുമൊപ്പം താമസിക്കുന്ന പെണ്‍കുട്ടിയെ പ്രതി പ്രണയംനടിച്ചു വശത്താക്കുകയും വീട്ടിലെത്തിച്ചും പുരയിടത്തില്‍ കൊണ്ടുപോയും പീഡിപ്പിക്കുകയുമായിരുന്നു. രണ്ടു മാസത്തോളം പീഡനം തുടര്‍ന്നു. അലുമിനിയം ഫാബ്രിക്കേഷന്‍ ജോലിക്കാരനായ പ്രതി, കുട്ടിയുമായി വിവിധ സ്‌ഥലങ്ങളില്‍ പോയതായും പോലീസ്‌ പറഞ്ഞു.
കട്ടപ്പന ഡിവൈ.എസ്‌.പി: വി.എ. നിഷാദ്‌ മോന്റെ നിര്‍ദേശാനുസരണം വണ്ടന്‍മേട്‌ സി.ഐ: വി.എസ്‌. നവാസ്‌, എസ്‌.ഐമാരായ എബി ജോര്‍ജ്‌, റെജി, ബിജു, എ.എസ്‌.ഐ: അനില്‍, എസ്‌.സി.പി.ഒ: ബാബുരാജ്‌, ഹനീഷ്‌, ഷിബു, രതീഷ്‌, സിനോജ്‌ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്‌റ്റ്‌.

Leave a Reply