48 മണിക്കൂർ പണിമുടക്കില്‍ മുതിര്‍ന്ന നേതാക്കള്‍ മാത്രം പങ്കെടുത്താൽ മതിയെന്ന് ഡിഎംകെയിൽ അഫിലിയേഷനുള്ള ലേബർ പ്രോഗ്രസീവ് ഫെഡറേഷൻ

0

കേന്ദ്ര തൊഴിൽ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ ആഹ്വാനം ചെയ്ത 48 മണിക്കൂർ പണിമുടക്കില്‍ മുതിര്‍ന്ന നേതാക്കള്‍ മാത്രം പങ്കെടുത്താൽ മതിയെന്ന് ഡിഎംകെയിൽ അഫിലിയേഷനുള്ള ലേബർ പ്രോഗ്രസീവ് ഫെഡറേഷൻ (എൽപിഎഫ്). എൽപിഎഫിലെ അണികൾ ജോലിക്ക് കയറുമെന്ന് നേതാക്കൾ അറിയിച്ചു. ട്രാൻസ്പോർട്ട് വകുപ്പിലാണ് എൽപിഎഫിന് സാന്നിധ്യമുള്ളത്. കൂടുതൽ അംഗങ്ങളുള്ള സിഐടിയു ഇത്തരത്തിലൊരു തീരുമാനം എടുത്തിട്ടില്ല.

സര്‍ക്കാര്‍ ഓഫിസ്, ബസ്, ബാങ്കിങ് മേഖലകളെ കഴിഞ്ഞ ദിവസത്തെ സമരം ബാധിച്ചു. ഇതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് നിലപാട് മാറ്റമെന്ന് യൂണിയൻ നേതാക്കൾ പറഞ്ഞു. തിങ്കളാഴ്‌ച ചെന്നൈയിൽ മെട്രോയും മറ്റ് അനുബന്ധ സർവീസുകളും മുടക്കമില്ലാതെ പ്രവർത്തിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here