രൺജീത്ത്, ഷാൻ വധക്കേസുകളിൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു

0

ആലപ്പുഴ: കേരളത്തെ നടുക്കിയ, മണിക്കൂറുകൾക്കിടയിൽ നടന്ന ആലപ്പുഴ രൺജീത്ത്, ഷാൻ വധക്കേസുകളിൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. രൺജിത് വധത്തിൽ 1100 പേജുള്ള കുറ്റപത്രമാണ് തയ്യാറാക്കിയിരിക്കുന്നത്. എസ്ഡിപിഐ നേതാവ് ഷാൻ വധത്തിൽ 483 പേജുള്ള കുറ്റപത്രവും.

ബിജെപി നേതാവ് രൺജിത്ത് വധത്തിൽ കുറ്റകൃത്യത്തിൽ നേരിട്ടു പങ്കെടുത്തവരും ഗൂഡാലോചനയിൽ മുഖ്യ പങ്കാളികളും അടക്കം 15 പ്രതികളെക്കുറിച്ച് ആദ്യഘട്ടം കുറ്റപത്രത്തിൽ പറയുന്നുണ്ട്. കേസിൽ ആകെ 35 പ്രതികളാണുള്ളത്. 200 ഓളം സാക്ഷികളുമുണ്ട്.

അതേസമയം എസ്ഡിപിഐ നേതാവ് ഷാൻ വധത്തിൽ 483 പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്. കൊലപാതകത്തിലും ഗൂഡാലോചനയിലും പങ്കാളികളായ 11 പ്രതികളെക്കുറിച്ചുള്ള വിവരങ്ങൾ ആദ്യഘട്ട കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 143 സാക്ഷികളാണുള്ളത്.

അതേസമയം കണ്ണിന് കണ്ണ് പല്ലിന് പല്ല് എന്ന നിലയിൽ എസ്ഡിപിഐ തിരിച്ചടിച്ചപ്പോൾ നഷ്ടമായത് ഒന്നുമറിയാതെ പ്രഭാത സവാരിക്കിറങ്ങിയ ബിജെപി നേതാവിന്റെ ജീവൻ. ഒരു സംഘം ആളുകൾ രഞ്ജിത്തിനെ വീട്ടിൽ കയറി ക്രൂരമായി വെട്ടി കൊലപ്പെടുത്തുകയായിരുന്നു.കഴിഞ്ഞ ദിവസം രാത്രിയിൽ എസ്ഡിപിഐ നേതാവ് കെ എസ് ഷാന്റെ കൊലപാതകത്തിന് പ്രതികാരം എന്ന നിലയിലാണ് ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസനെ എസ്ഡിപിഐ പ്രവർത്തകർ വെട്ടിക്കൊന്നത് എന്നാണ് ബിജെപി ആരോപിക്കുന്നത്.

ഷാന്റെ കൊലപാതകവുമായി നേരിട്ട് യാതൊരു ബന്ധവുമില്ലാത്ത രഞ്ജിത്തിനെ കൊലപ്പെടുത്തിയത് ഷാന്റെ കൊലപാതകം ബിജെപിയുടെ തലയിൽ കെട്ടിവെച്ചശേഷമാണെന്നും ബിജെപി നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയാണ് കഴിഞ്ഞ ദിവസം രാത്രി കൊല്ലപ്പെട്ട അഭിഭാഷകനായ ഷാൻ. ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയാണ് ഇന്ന് രാവിലെ കൊല്ലപ്പെട്ട അഭിഭാഷകനായ രഞ്ജിത്ത് ശ്രീനിവാസൻ.

12 മണിക്കൂറിനുള്ളിൽ കേരളത്തിലെ ഒരു ജില്ലയിൽ തന്നെ നടക്കുന്ന രണ്ടാമത്തെ രാഷ്ട്രീയ കൊലപാതകമാണ് രഞ്ജിത്തിന്റേത്. ഷാന്റെ കൊലപാതകവുമായി യാതൊരു ബന്ധവുമില്ലാത്ത രഞ്ജിത്തിന് നേരേ ഒരു ആക്രമണം ഉണ്ടാകുമെന്ന് അദ്ദേഹവും കരുതിയിരുന്നില്ല. അതുകൊണ്ട് തന്നെ യാതൊരു ഭയവുമില്ലാതെ രഞ്ജിത്ത് പ്രഭാത സവാരിക്ക് പോകുകയായിരുന്നു. ഇതിനിടയിലാണ് ഒരുസംഘം ആളുകളെത്തി അദ്ദേഹത്തെ കൊലപ്പെടുത്തിയത്. നിരവധി വെട്ട് ശരീരത്തിൽ ഏറ്റിരുന്നെങ്കിലും കഴുത്തിലേറ്റ മുറിവാണ് മരണകാരണമായതെന്നാണ് പൊലീസ് പറയുന്നത്.

ബിജെപി നേതാവായ രഞ്ജിത്ത് ശ്രീനിവാസനാണ് കൊല്ലപ്പെട്ടത്. കുടുംബാം​ഗങ്ങളുടെ മുന്നിലിട്ടാണ് രഞ്ജിത്തിനെ അക്രമിസംഘം വെട്ടിയത്. അടുത്തടുത്ത് വീടുകളുള്ള ഈ സ്ഥലത്ത് കൃത്യമായ പ്ലാനിം​ഗോടെയാണ് അക്രമിസംഘം എത്തിയത്. രഞ്ജിത്തിന്റെ ഭാര്യയും അമ്മയും അപ്പോൾ വീട്ടിലുണ്ടായിരുന്നു. ഇരുവരുടെയും മുന്നിലിട്ടാണ് അക്രമികൾ രഞ്ജിത്തിനെ ക്രൂരമായി കൊലപ്പെടുത്തിയത്. ആലപ്പുഴയിൽ 12 മണിക്കൂറിനിടെ നടക്കുന്ന രണ്ടാമത്തെ രാഷ്ട്രീയ കൊലപാതകമാണ് ര‍‍ഞ്ജിത്തിന്റേത്. അഭിഭാഷകനാണ് ര‍ഞ്ജിത്ത്.

LEAVE A REPLY

Please enter your comment!
Please enter your name here