ബൈക്കില്‍ കാറിടിച്ച് തെറിപ്പിച്ചു, കൊലക്കേസ് പ്രതിയുടെ മരണം കൊലപാതകം; അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവ്

0

തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയിൽ കൊലക്കേസ് പ്രതിയെ വണ്ടിയിടിച്ച് കൊലപ്പെടുത്തി. സുമേഷ് എന്നയാളാണ് കൊലചെയ്യപ്പെട്ടത്. ഇന്നലെ രാത്രി സുമേഷ് ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ പിന്തുടർന്നെത്തിയ ഗുണ്ടാസംഘം തങ്ങൾ സഞ്ചരിച്ച കാർ ഉപയോഗിച്ച് ഇവരെ ഇടിക്കുകയായിരുന്നു.

സുമേഷിനെയും ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെയും ഗുരുതരമായി പരിക്കേറ്റ നിലയിൽ റോഡരികിൽ കണ്ടെത്തി. വാഹന അപകടമെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഗുണ്ടാ സംഘത്തിന്റെ ആക്രമണമാണെന്നും ബോധപൂർവ്വം നടത്തിയ അപകടമാണെന്നും മനസിലായത്. സംഭവവുമായി ബന്ധപ്പെട്ട് കാട്ടാക്കട സ്വദേശികളായ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here