പത്തനംതിട്ട: പെണ്‍കുട്ടിയുമായി പ്രണയത്തിലായശേഷം വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ച കേസില്‍ യുവാവ് പിടയില്‍. കലഞ്ഞൂര്‍ നിരത്തുപാറ കള്ളിപ്പാറയില്‍ തെക്കേചരുവില്‍ രഞ്ജിത്തി(26) നെയാണ് എറണാകുളത്തു വെച്ച് പൊലീസ് അറസ്റ്റ് ചെയ്തത്.
പെണ്‍കുട്ടിക്ക് 18 വയസ്സ് ആകുന്നതിന് മുമ്പ് 2020 സെപ്റ്റംബര്‍ മുതല്‍ 2021 ഒക്ടോബര്‍ കാലത്താണ് ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചത്. പിന്നിട് ഗര്‍ഭിണിയായ പെണ്‍കുട്ടിയെ ചൈല്‍ഡ് ലൈന്‍ കോഴഞ്ചേരി മഹിളാ മന്ദിരത്തിലേക്ക് മാറ്റുകയായിരുന്നു.
പ്രതി ജാമ്യത്തിനായി പെണ്‍കുട്ടിക്ക് 18 വയസ്സ് പൂര്‍ത്തിയായപ്പോള്‍ അഭിഭാഷകന്റെ സാന്നിദ്ധ്യത്തില്‍ വിവാഹം കഴിച്ചതായി പൊലീസ് പറഞ്ഞു.
സ്.ഐ. ദില്‍ജേഷ്, എ.എസ്.ഐ. ബിജു, എസ്.സി.പി.ഒ. അജിത്, സി.പി.ഒ.മാരായ ഫിറോസ്, അരുണ്‍, മായാകുമാരി എന്നിവര്‍ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്ചെയ്തു.