ലിജു കൃഷ്‌ണയുടെ താല്‍ക്കാലിക അംഗത്വം റദ്ദു ചെയ്‌തതായി ഫെഫ്‌ക ഡയറക്‌ടേഴ്‌സ്‌ യൂണിയന്‍ അറിയിച്ചു

0

കൊച്ചി: ലൈംഗിക പീഡനക്കേസില്‍ അറസ്‌റ്റിലായ ലിജു കൃഷ്‌ണയുടെ താല്‍ക്കാലിക അംഗത്വം റദ്ദു ചെയ്‌തതായി ഫെഫ്‌ക ഡയറക്‌ടേഴ്‌സ്‌ യൂണിയന്‍ അറിയിച്ചു.
ഷൂട്ടിങ്‌ നടന്നുകൊണ്ടിരിക്കുന്ന പടവെട്ട്‌ എന്ന സിനിമയുടെ സംവിധായകന്‍ ലിജു കൃഷ്‌ണക്കെതിരേ ഉണ്ടായ ലൈംഗിക പീഡനക്കേസില്‍ ഫെഫ്‌ക അതിജീവിതയോടൊപ്പം ഉറച്ചു നില്‍ക്കുന്നതായി പ്രസിഡന്റ്‌ രണ്‍ജി പണിക്കര്‍, ജനറല്‍ സെക്രട്ടറി ജി.എസ്‌. വിജയന്‍ എന്നിവര്‍ അറിയിച്ചു. ഈ സിനിമയുമായി ബന്ധപ്പെട്ടു ലിജു കൃഷ്‌ണ എടുത്ത താത്‌ക്കാലിക അംഗത്വമാണു റദ്ദാക്കിയിരിക്കുന്നത്‌.

LEAVE A REPLY

Please enter your comment!
Please enter your name here