പോലീസ്‌ സൂപ്രണ്ടായിരുന്ന കെ. ജയകുമാറിനെതിരേ വിജിലന്‍സ്‌ സ്‌പെഷല്‍ ഇന്‍വെസ്‌റ്റിഗേഷന്‍ യൂണിറ്റ്‌ രജിസ്‌റ്റര്‍ ചെയ്‌ത കേസ്‌ റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

0

കൊച്ചി: വിജിലന്‍സ്‌ ആന്‍ഡ്‌ ആന്റി കറപ്‌ഷന്‍ ബ്യൂറോ തിരുവനന്തപുരം സ്‌പെഷല്‍ സെല്ലില്‍ പോലീസ്‌ സൂപ്രണ്ടായിരുന്ന കെ. ജയകുമാറിനെതിരേ വിജിലന്‍സ്‌ സ്‌പെഷല്‍ ഇന്‍വെസ്‌റ്റിഗേഷന്‍ യൂണിറ്റ്‌ രജിസ്‌റ്റര്‍ ചെയ്‌ത കേസ്‌ റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി.
അഴിമതി നിരോധന നിയമം 17 എ വകുപ്പു പ്രകാരമുള്ള മുന്‍കൂര്‍ അനുമതി വാങ്ങാതെ, തനിക്ക്‌ ഐ.പി.എസ്‌. സെലക്‌ഷന്‍ ലഭിക്കാതിരിക്കാന്‍ വിജിലന്‍സ്‌ കള്ളക്കേസ്‌ രജിസ്‌റ്റര്‍ ചെയ്യുകയായിരുന്നുവെന്ന വാദം നിരസിച്ചാണു ജസ്‌റ്റിസ്‌ സുനില്‍ തോമസിന്റെ ഉത്തരവ്‌. വിജിലന്‍സിനുവേണ്ടി സ്‌പെഷല്‍ ഗവ. പ്ലീഡര്‍ എ. രാജേഷ്‌ ഹാജരായി.
അമരവിള എക്‌സൈസ്‌ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ എന്‍.എസ്‌. സുരേഷ്‌ നല്‍കിയ പരാതിയെത്തുടര്‍ന്നു സര്‍ക്കാര്‍ ഉത്തരവുപ്രകാരം അന്വേഷണ ഉദ്യോഗസ്‌ഥനായ ജയകുമാറിനെതിരേയും പ്രതിയായ ഗോപാലകൃഷ്‌ണന്‍ നായര്‍ക്കെതിരേയും പ്രാഥമിക അന്വേഷണം നടത്തി. തുടര്‍ന്ന്‌ അവര്‍ക്കെതിരേ അഴിമതി നിരോധന നിയമപ്രകാരവും വ്യാജ രേഖ ചമച്ചതിനും ഗൂഢാലോചന നടത്തി വ്യാജരേഖ തെളിവില്‍ സ്വീകരിച്ചതിനും വിജിലന്‍സ്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തു. കൂടാതെ എഴുതി തള്ളിയ കേസില്‍ തുടരന്വേഷണം നടത്താനും ഉത്തരവിട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here