മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് ത​ലേ​ക്കു​ന്നി​ൽ ബ​ഷീ​ർ അ​ന്ത​രി​ച്ചു

0

തി​രു​വ​ന​ന്ത​പു​രം: മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വും ന​ട​ന്‍ പ്രേം​ന​സീ​റി​ന്‍റെ സ​ഹോ​ദ​രി ഭ​ര്‍​ത്താ​വു​മാ​യ ത​ലേ​ക്കു​ന്നി​ല്‍ ബ​ഷീ​ര്‍(79) അ​ന്ത​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം വെ​മ്പാ​യ​ത്തെ വ​സ​തി​യി​ല്‍ പു​ല​ര്‍​ച്ചെ 4.20നാ​യി​രു​ന്നു അ​ന്ത്യം. ഹൃ​ദ്രോ​ഗ​ത്തെ തു​ട​ര്‍​ന്ന് അ​ഞ്ച് വ​ര്‍​ഷ​മാ​യി വി​ശ്ര​മ​ത്തി​ലാ​യി​രു​ന്നു.

കെ​എ​സ്‌​യു​വി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം രാ​ഷ്ട്രീ​യ​ത്തി​ലെ​ത്തി​യ​ത്. 1980 മു​ത​ല്‍ 89 വ​രെ തി​രു​വ​ന​ന്ത​പു​രം ഡി​സി​സി പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു.1977​ല്‍ ക​ഴ​ക്കൂ​ട്ട​ത്ത് നി​ന്നാ​ണ് ബ​ഷീ​ര്‍ ആ​ദ്യ​മാ​യി നി​യ​മ​സ​ഭ​യി​ലെ​ത്തി​യ​ത്. പി​ന്നീ​ട് എ.​കെ. ആ​ന്‍റ​ണി​ക്ക് മ​ത്സ​രി​ക്കാ​നാ​യി സ്ഥാ​നം രാ​ജി​വ​ച്ചു. 1984, 89 കാ​ല​യ​ള​വി​ൽ ചി​റ​യി​ന്‍​കീ​ഴ് മ​ണ്ഡ​ല​ത്തി​ല്‍ നി​ന്നും ര​ണ്ടു ത​വ​ണ ലോ​ക്‌​സ​ഭാം​ഗ​മാ​യി​ട്ടു​ണ്ട്.

1977ലും 79 ​ലും രാ​ജ്യ​സ​ഭാം​ഗ​മാ​യി​രു​ന്നു. 1972 മു​ത​ല്‍ 2015 വ​രെ കെ​പി​സി​സി നി​ര്‍​വാ​ഹ​ക സ​മി​തി അം​ഗ​മാ​യി​രു​ന്നു. 1945 ല്‍ ​തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ വെ​ഞ്ഞാ​റ​മൂ​ടി​ന് സ​മീ​പ​മു​ള്ള ത​ലേ​ക്കു​ന്ന് ഗ്രാ​മ​ത്തി​ലാ​ണ് ജ​ന​നം. എ.​കെ. ആ​ന്‍റ​ണി​യു​ടെ വി​ശ്വ​സ്ത​നാ​യി​രു​ന്നു ബ​ഷീ​ർ. പ്രേം​ന​സീ​റി​ന്‍റെ സ​ഹോ​ദ​രി സു​ഹ്റ ബ​ഷീ​ർ ആ​ണ് ഭാ​ര്യ.

LEAVE A REPLY

Please enter your comment!
Please enter your name here