സിനിമാ മേഖലയിൽ  എല്ലാ കാലഘട്ടത്തിലും സ്ത്രീകൾ പ്രശ്നങ്ങൾ നേരിട്ടിട്ടുണ്ടെന്ന് നടി ഉർവശി

0

സിനിമാ മേഖലയിൽ  എല്ലാ കാലഘട്ടത്തിലും സ്ത്രീകൾ പ്രശ്നങ്ങൾ നേരിട്ടിട്ടുണ്ടെന്ന് നടി ഉർവശി . അവയെല്ലാം നേരിടാൻ സഹതാരങ്ങളും ഒപ്പം ഉണ്ടായിരുന്നുവെന്നും ഉർവശി പറഞ്ഞു. ‘അമ്മ’യുടെ വനിതാദിനാഘോഷം ‘ആര്‍ജ്ജവ 2022’ൽ സംസാരിക്കുകയായിരുന്നു താരം. ഒരുപാട് പുരുഷന്മാർ നമ്മുടെ ജീവിതത്തിൽ സ്വാധീനിച്ചിട്ടുണ്ട്. അതൊക്കെ വിസ്മരിച്ച് ഏതെങ്കിലും ഒരു വ്യക്തി ഉണ്ടാക്കിയ വേദനകൾ വെച്ച് മുഴുവൻ പുരുഷന്മാരെയും തള്ളി പറയാൻ കഴിയില്ലെന്നും ഉർവശി പറഞ്ഞു.

ഉർവശിയുടെ വാക്കുകൾ

എല്ലാ കാലഘട്ടത്തിലും ശല്യങ്ങളും പ്രശ്നങ്ങളും ഉണ്ടായിരുന്നു. എന്നാൽ ഞാനൊക്കെ അഭിനയിക്കാൻ വന്നിരുന്ന സമയത്ത് ഒരു ലൊക്കേഷനിൽ നിന്ന് പോകാൻ ഇന്നത്തെ പോലെ ഓരോരുത്തർക്കും പോകാൻ വാഹന സൗകര്യം ഒന്നുമില്ല. ലാലേട്ടൻ ഷൂട്ടിംഗ് കഴിഞ്ഞാൽ ആദ്യം ശ്രദ്ധിക്കുന്നത് സ്ത്രീകൾ പോയോ എന്നാണ്. ഞാൻ എന്നല്ല ചെറിയ വേഷം ചെയ്യുന്നവർ ആയാൽ പോലും അവരെ വണ്ടിയിൽ കയറ്റി വിട്ട ശേഷം മാത്രമേ അദ്ദേഹം പോവുകയുള്ളു. അങ്ങനെ സഹപ്രവർത്തകർക്കിടയിൽ തന്നെ പരസ്പരം സംരക്ഷിക്കാനുള്ള മനസ്സുണ്ടായിരുന്നു. ചില കൃമികളൊക്കെ അന്നും ഇന്നും ഉണ്ട്. അതിനെ വിദഗ്ധമായി കൈകാര്യം ചെയ്യാനുള്ള കാര്യങ്ങള്‍ പറഞ്ഞുതരാന്‍ ലളിതചേച്ചിയെപ്പോലുള്ളവരും 

 Urvasi-Priyadarshan| ‘മിഥുന’ത്തിന് ശേഷം പ്രിയദര്‍ശനൊപ്പം ഉർവശി, ആശംസയുമായി ആരാധകര്‍

അതേസമയം, ‘ഒരു പൊലീസുകാരന്റെ മരണം’ എന്ന ചിത്രമാണ് മലയാളത്തിൽ ഉർവശിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. സൗബിൻ ഷാഹിറും ചിത്രത്തിൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഒരു പൊലീസുകാരന്റെ ദുരൂഹ സാഹചര്യത്തിലുള്ള മരണവും അതിനെ തുടര്‍ന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ഒരിടവേളക്ക് ശേഷം ഉര്‍വശി കേന്ദ്ര കഥാപാത്രമായി മലയാളത്തിൽ എത്തുന്ന ചിത്രം കൂടിയാണിത്. 

‘സൂരറൈ പോട്ര്’ എന്ന ചിത്രമാണ് തമിഴിൽ ഉവർവശിയുടേതായി ഒടുവിൽ പുറത്തിറങ്ങിയത്. നടൻ സൂര്യയുടെ അമ്മ വേഷത്തിലാണ് താരം എത്തിയത്. ആഭ്യന്തര വിമാന സര്‍വ്വീസ് ആയ എയര്‍ ഡെക്കാണിന്‍റെ സ്ഥാപകന്‍ ജി ആര്‍ ഗോപിനാഥിന്‍റെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ് സൂരറൈ പൊട്ര്. അപര്‍ണ ബാലമുരളിയാണ് ‘ബൊമ്മി’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് സൂര്യയുടെ നായികയായി എത്തിയത്. ഏറെക്കാലത്തിനുശേഷം പ്രേക്ഷകര്‍ ഏറ്റെടുത്ത സൂര്യ ചിത്രമായി മാറിയിരുന്നു സൂരറൈ പോട്ര്. 

LEAVE A REPLY

Please enter your comment!
Please enter your name here