നടന്‍ അഭിഷേക് ചാറ്റര്‍ജി അന്തരിച്ചു

0

കൊല്‍ക്കത്ത; പ്രമുഖ ബംഗാളി താരം അഭിഷേക് ചാറ്റര്‍ജി അന്തരിച്ചു. 58 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊല്‍ക്കത്തയിലെ വസതിയില്‍ വച്ച് ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. ബന്ധുക്കളാണ് മരണവിവരം പുറത്തുവിട്ടത്.

ഇന്നലെ ഷൂട്ടിങ്ങിനിടെ തന്റെ വയറിന് ബുദ്ധിമുട്ടുള്ളതായി അദ്ദേഹം പറഞ്ഞിരുന്നു. തുടര്‍ന്ന് അദ്ദേഹം പ്രിന്‍സ് അന്‍വര്‍ ഷാ റോഡിലുള്ള വസതിയിലേക്ക് മടങ്ങിയിരുന്നു. ഭാര്യയ്ക്കും മകള്‍ക്കുമൊപ്പമാണ് അദ്ദേഹം കഴിഞ്ഞിരുന്നത്.

1986ല്‍ പുറത്തിറങ്ങി തരുണ്‍ മജുംദാറിന്റെ പദ്‌ഭോല എന്ന ചിത്രത്തിലൂടെയാണ് ചാറ്റര്‍ജി സിനിമയിലേക്ക് അരങ്ങേറുന്നത്. തുടര്‍ന്ന് നിരവധി ഹിറ്റ് സിനിമകളില്‍ അദ്ദേഹം അഭിനയിച്ചു. ഋതുപര്‍ണ ഘോഷിന്റെ ധഹന്‍, ബാരിവാലി, മജുംദാരുടെ അലോ തുടങ്ങിയവയെല്ലാം ശ്രദ്ധിക്കപ്പെട്ട സിനിമകളാണ്. കൂടാതെ ബംഗാളി ടെലിവിഷന്‍ സീരിയലുകളിലും അദ്ദേഹം ശ്രദ്ധേയനാണ്.

ബാനര്‍ജിയുടെ അപ്രതീക്ഷിത വിയോഗം ബംഗാളി സിനിമാ മേഖലയെ ഞെട്ടിച്ചിരിക്കുകയാണ്. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, നടന്‍ റിതുപര്‍ണ സെന്‍ഗുപ്ത ഉള്‍പ്പടെയുള്ള നിരവധി പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here