ജൂണ്‍ ഒന്നിന് കൊച്ചി മെട്രോയില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും യാത്ര സൗജന്യം

0

കൊച്ചി:പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതിന്‍റെ പശ്ചാത്തലത്തില്‍ ജൂണ്‍ ഒന്നിന് കൊച്ചി മെട്രോയില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും യാത്ര സൗജന്യമാക്കി. അന്നേ ദിവസം രാവിലെ ഏഴുമണി മുതല്‍ ഒമ്പത് മണിവരെയും ഉച്ചയ്ക്ക് 12.30 മുതല്‍ 3.30 വരെയുമാണ് വീട്ടില്‍ നിന്ന് സ്‌കൂളിലേക്കും തിരിച്ചും സൗജന്യമായി യാത്ര ചെയ്യാവുന്നത്. സൗജന്യയാത്രയ്ക്കായി വിദ്യാര്‍ത്ഥികളും അധ്യാപകരും തിരിച്ചറിയല്‍ കാര്‍ഡ് കൗണ്ടറില്‍ ഹാജരാക്കണം. ഒന്നുമുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് സൗജന്യ യാത്രയ്ക്ക് അര്‍ഹതയുണ്ടാവുക.
കൊച്ചി മെട്രോയിൽ വിവാഹ ഫോട്ടോഷൂട്ടിന് അനുമതി, വാടക അറിയാം…
മെട്രോ സ്റ്റേഷനുകളിലും (Metro Station) ട്രെയിനുകളിലും ഇനി മുതൽ വിവാഹ ഷൂട്ടിന് (Wedding Shoot) അനുമതി. സേവ് ദ ഡേറ്റ് (Save The Date) ഫോട്ടോ ഷൂട്ട് കേരളത്തിൽ ട്രെന്റിംഗ് ആയ സാഹചര്യത്തിൽ മെട്രോയിൽ നിന്നുള്ള വധൂവരന്മാരുടെ കിടിലൻ ഫോട്ടോകളും ഇനി കാണാം. കൊച്ചി മെട്രോയെ ലാഭത്തിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു പരീക്ഷണം. വിവാഹ ഷൂട്ടിനായി മെട്രോയെ വാടകയ്ക്ക് നൽകുന്നതിലൂടെ ഈ രംഗത്തെ പുതിയ പരീക്ഷണങ്ങളായിരിക്കും വരും ദിവസങ്ങളിൽ സംഭവിക്കുക. 
ഒരു കോച്ച് അല്ലെങ്കിൽ മൂന്ന് കോച്ച് ബുക്ക് ചെയ്യാം. നി‍ർത്തിയിട്ടിരിക്കുന്ന ട്രെയിനിലും ഓടുന്ന ട്രെയിനിലും ഷൂട്ട് ചെയ്യാവുന്നതാണ്. ആലുവയിൽ നിന്ന് പേട്ടയിലേക്കും തിരിച്ചും യാത്ര ചെയ്തുകൊണ്ട് ഷൂട്ട് ചെയ്യാം, മറ്റ് തടസങ്ങളില്ല. എന്നാൽ ഓരോന്നിനും നിരക്കുകൾ വ്യത്യാസപ്പെട്ടിരിക്കും. നി‍ർത്തിയിട്ടിരിക്കുന്ന ട്രെയിനിൽ രണ്ട് മണിക്കൂ‍ ഷൂട്ട് ചെയ്യാൻ 5000 രൂപയാണ് നിരക്ക്.  മൂന്ന് കോച്ചിന് 12000 രൂപ നിരക്ക് വരും.

സഞ്ചരിക്കുന്ന ട്രെയിനിൽ ഷൂട്ട് ചെയ്യണമെങ്കിൽ ഒരു കോച്ചിന് 8000 രൂപയും മൂന്ന് കോച്ചിന് 17500 രൂപയുമാണ്. മാത്രമല്ല, ഷൂട്ടിന് മുമ്പ് സെക്യൂരിറ്റി ഡെപ്പോസിറ്റ് നൽകണം. ഒരു കോച്ചിന് 10000 രൂപയാണ് ഡെപ്പോസിറ്റ്, മൂന്ന് കോച്ചിന് 25000 രൂപയും ഡെപ്പോസിറ്റായി നൽകണം. ഷൂട്ട് കഴിയുമ്പോൾ ഈ തുക തിരിച്ച് നൽകും.

LEAVE A REPLY

Please enter your comment!
Please enter your name here