ഗൾഫ് രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുന്ന ട്രാവൽസ് ഉടമ പിടിയിൽ

0

മലപ്പുറം: ഗൾഫ് രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുന്ന ട്രാവൽസ് ഉടമ പിടിയിൽ. കൽപകഞ്ചേരി കടുങ്ങാത്തുകുണ്ട് അറഫ ട്രാവൽസ് ഉടമ ഒഴൂർ ഓമച്ചപ്പുഴ കാമ്പത്ത് നിസാർ (34) ആണ് അറസ്റ്റിലായിരിക്കുന്നത്. കൽപകഞ്ചേരി ഇൻസ്‌പെക്ടർ പി കെ ദാസും സംഘവും ഇയാളെ സാഹസികമായി പിടികൂടുകയായിരുന്നു.

മാസങ്ങൾക്ക് മുമ്പാണ് നിരവധി പേരുടെ കയ്യിൽ നിന്നും പണം തട്ടിയെടുത്ത് നിസാർ വിദേശത്തേക്ക് പറക്കുന്നത്. എന്നാൽ ഇയാൾ നാട്ടിലെത്തി തിരൂരങ്ങാടി കൊളപ്പുറത്ത് വാടക ക്വാർട്ടേഴ്‌സിൽ ഒളിവിൽ താമസിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതോടെ സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതിയെ പിടികൂടുകയായിരുന്നു. രണ്ടാഴ്ച മുമ്പാണ് ഇയാൾ നാട്ടിലെത്തിയത്.
തിരൂർ മംഗലം സ്വദേശി വാൽപറമ്പിൽ ദിനിൽ നൽകിയ പരാതിയിലാണ് അറസ്റ്റ്. ഷാർജയിലെ ഫുഡ് പാർക്കിൽ ജോലി ശരിയാക്കി തരാമെന്ന് പറഞ്ഞ് 50,000 രൂപയാണ് ഇയാളിൽ നിന്ന് നിസാർ വാങ്ങിയത്. ഇത്തരത്തിൽ മറ്റ് 14 പരാതികളാണ് കൽപകഞ്ചേരി സ്റ്റേഷനിൽ ലഭിച്ചത്. ഇവരിൽ നിന്ന് നിസാർ 6,10,000 രൂപയാണ് തട്ടിയത്. ഗൾഫ് രാജ്യങ്ങളിൽ നല്ല പിടിപാടുണ്ടെന്നും അതുവഴി നല്ല ശമ്പളമുള്ള ജോലി ശരിയാക്കി തരാമെന്നും വിശ്വസിപ്പിച്ചാണ് നിസാർ ആളുകളെ വലയിൽ വീഴ്ത്തുന്നത്.
സുഹൃത്തുക്കൾ വഴിയും പരിചയക്കാർ വഴിയുമൊക്കെയായിരുന്നു ഇയാൾ ആളുകളെ കണ്ടെത്തിയിരുന്നത്. വാട്‌സാപ്പ് വഴിയും ഇയാൾ ഇരകളെ കണ്ടെത്തിയിരുന്നു. ഇപ്പോഴും നിരവധി പരാതികളാണ് നിസാറിനെതിരെ ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യുമെന്നും കൽപകഞ്ചേരി ഇൻസ്‌പെക്ടർ പി കെ ദാസ് പറഞ്ഞു. അന്വേഷണ സംഘത്തിൽ ഇൻസ്‌പെക്ടർക്ക് പുറമെ സി പി ഒ മാരായ എ പി ശൈലേഷ്, ജി ഷിബുരാജ് എന്നിവരും ഉണ്ടായിരുന്നു. തിരൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഈ മാസം 28 രാവിലെയാണ് മുഹൂർത്തം; ചടങ്ങുകൾ ചെന്നൈയിൽ വെച്ച്; അടുത്ത ദിവസം തന്നെ മഞ്ജു ഹൈദരാബാദിലെത്തു; ആശംസകളുമായി ആരാധകർ
മലയാളത്തിലെ ലേഡീ സൂപ്പർ സ്റ്റാറായി തിളങ്ങി നിൽക്കുന്ന താരമാണ് മഞ്ജു വാര്യർ. 14 വർഷത്തെ ഇടവേളക്ക് ശേഷം ​ഗുരുവായൂരപ്പ​ന്റെ മുന്നിൽ ചുവടു വെച്ചുകൊണ്ടായിരുന്നു താരം വീണ്ടും ത​ന്റെ സിനിമാജീവിതത്തിലേക്ക് തിരിച്ചെത്തിയത്. എന്നാൽ ആ തിരിച്ചുവരവ് ആർക്കും ഊഹിക്കാൻ പറ്റുന്നതിലും അപ്പുറമായിരുന്നു. സ്കൂൾ കലോത്സവ വേദിയിൽ നിന്നാണ് താരം സിനിമയിലേക്കെത്തുന്നത്. സിനിമയിലെത്തി രണ്ടു വർഷങ്ങൾ കൊണ്ട് മലയാളത്തിലെ എക്കാലത്തെയും മികച്ച നടിമാരിൽ ഒരാളായി മാറാൻ താരത്തിന് സാധിച്ചു.

സാക്ഷ്യം എന്ന ചിത്രത്തിൽ കൂടിയാണ് മഞ്ജു വാര്യർ അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്. പിന്നീട് ദിലീപിൻറെ നായികയായി സല്ലാപത്തിൽ അഭിനയിച്ചു. കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രത്തിന് മഞ്ജുവാര്യർക്ക് ജൂറി അവാർഡ് ലഭിച്ചു. എന്നാൽ വിവാഹത്തിന് ശേഷം അഭിനയ ജീവിതത്തിന് ഇടവേള കൊടുക്കാൻ താരം തീരുമാനിച്ചു. എന്നാൽ നൃത്തവുമായി താരം മുന്നോട്ട് പോയിരുന്നു. പിന്നീട് 14 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സിനിമയിലേക്ക് തിരിച്ചു വരുന്നത്. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിൽ കൂടി വലിയ തിരിച്ചുവരവാണ് മഞ്ജുവാര്യർ ചെയ്തത്.
ദിലീപുമായുള്ള മഞ്ജുവിന്റെ വിവാഹവും വിവാഹമോചനവും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇപ്പോൾ മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാർ ആണ് മഞ്ജുവാര്യർ. മഞ്ജുവിന്റെ അവസാനം റിലീസ് ചെയ്തത് ജാക്ക് ആൻഡ് ജിൽ എന്ന ചിത്രമാണ്. സന്തോഷ് ശിവൻ സംവിധാനം ചെയ്ത ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്. ഇപ്പോൾ മഞ്ജുവിന്റെ ജീവിതത്തിലെ ഏറ്റവും പുതിയ വിശേഷങ്ങൾ ആണ് പുറത്തു വരുന്നത്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ അജിത്ത് സിനിമയിൽ മഞ്ജു വാര്യർ ആണ് നായിക. ഈ മാസം 28 നാണ് പൂജ നടക്കുന്നത്. തൊട്ടടുത്ത ദിവസം തന്നെ അണിയറപ്രവർത്തകർ എല്ലാ ഹൈദരാബാദിലേക്ക് പോകും.

അവിടെ ആയിരിക്കും ഈ സിനിമയുടെ ചിത്രീകരണം. തല അജിത്തിന്റെ അറുപത്തി ഒന്നാമത്തെ സിനിമ ആണ് ഇത്. ചിത്രത്തിൽ നായികയായി എത്തുന്ന മഞ്ജു വാര്യരുടെ രണ്ടാമത്തെ തമിഴ് ചിത്രമാണ് ഇത്. ഇതിനു മുൻപ് ധനുഷിന്റെ നായികയായി താരം തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ചിരുന്നു. അജിത്തും മഞ്ജുവാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത് ,മലയാളത്തിലും തമിഴിലും ഒരു ഒരുപോലെ ശ്രദ്ധകേന്ദ്രീകരിക്കാനാണ് മഞ്ജുവിന്റെ ഇപ്പോഴത്തെ തീരുമാനം.
അതേസമയം നടിയെ ആക്രമിച്ച കേസിൽ ദിലീപിന്‍റെ സുഹൃത്ത് ശരത്തിനെ പതിനഞ്ചാം പ്രതിയാക്കി റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. അങ്കമാലി കോടതിയിൽ ആണ് റിപ്പോർട്ട് നൽകിയത്. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ശരത്തിന്റെ കൈവശം എത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്. ദിലീപ് കേസിൽ എട്ടാം പ്രതിയായി തുടരും. ശരത്തിനെ മാത്രം പ്രതിയാക്കി അന്തിമ കുറ്റപത്രം അടുത്ത തിങ്കളാഴ്ച നൽകും.
നടിയെ ആക്രമിച്ച കേസില്‍ ശേഷിക്കുന്നത് പത്തുപ്രതികള്‍. ക്രൈംബ്രാഞ്ച് തയാറാക്കുന്ന അധിക കുറ്റപത്രത്തിലാണ് പ്രതിപ്പട്ടിക പുതുക്കി നൽകിയത്. ശരത് ഉൾപ്പെടെ ഇതേവരെ പ്രതിയാക്കിയത് 15 പേരെയൊണ്. രണ്ട് പേരെ ഹൈക്കോടതി നേരത്തെ വെറുതെവിട്ടിരുന്നു. മൂന്നു പ്രതികളെ മാപ്പുസാക്ഷികളാക്കി.
അതേസമയം നടൻ ദിലീപിനെ നടിയെ ആക്രമിച്ച കേസിൽ പ്രതി ചേർക്കാതിരിക്കാൻ പൊലീസിലെ ഉന്നതൻ 50 ലക്ഷം രൂപ വാങ്ങിയെന്ന വിവരം പുറത്തുവന്നതോടെ വിവാദം കനക്കുകയാണ്. പൊലീസിലെ ഉന്നതൻ തന്നെ ആരോപണ വിധേയനായതോടെ അന്വേഷണം പ്രതിസന്ധിയിലായിരിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ. ആരോപണ വിധേയനായ ഉദ്യോ​ഗസ്ഥൻ സർവീസിൽ നിന്നും വിരമിച്ചെങ്കിലും സേനയിലുള്ള അയാളുടെ സ്വാധീനമാണ് കേസ് അട്ടിമറിക്കുന്നതത്രെ. എഡിജിപി എസ് ശ്രീജിത്തിനെ അന്വേഷണ ചുമതലയിൽ നിന്നും മാറ്റിയതിന് പിന്നിൽ പോലും ഈ ഉന്നതന്റെ സ്വാധീനമുണ്ടെന്നാണ് റിപ്പോർട്ട്.
കേസിൽ ദിലീപ് അറസ്റ്റിലായതോടെ ’50 ലക്ഷം കൊടുത്തതു വെറുതെയായെന്നു’ പറഞ്ഞ ആലപ്പുഴ സ്വദേശിയുടെ മൊഴിയെടുക്കാൻ ക്രൈംബ്രാഞ്ച് തയ്യാറെടുക്കുന്നതിനിടയിലാണ് അന്വേഷണ സംഘത്തലവനെ നീക്കി പുതിയയാളെ നിയോഗിച്ചത്. അന്വേഷണം ടേണിങ് പോയിന്റിലേക്ക് എത്തിയ ഘട്ടമായിരുന്നു ഇത്. ഇതോടെയാണ് കേസ് വഴിതെറ്റുന്നതും. പുതിയ ക്രൈംബ്രാഞ്ച് മേധാവി വിളിച്ചു ചേർന്ന അന്വേഷണ സംഘത്തിന്റെ ആദ്യ യോഗത്തിൽ നൽകിയ നിർദ്ദേശം കോടതിയെയും അഭിഭാഷകരെയും പ്രതിക്കൂട്ടിലാക്കുന്ന അന്വേഷണ വിവരങ്ങൾ പുറത്തുവരരുത് എന്നാണ്.
നടിയെ പീഡിപ്പിച്ചെന്ന കേസിൽ തെളിവു നശിപ്പിക്കാനും പ്രോസിക്യൂഷൻ സാക്ഷികളെ സ്വാധീനിക്കാനും തുടർച്ചയായി ശ്രമിച്ച പ്രതിഭാഗം അഭിഭാഷകനെ ചോദ്യം ചെയ്യാൻ ഒരുങ്ങുന്നതിനിടയിലാണ് എഡിജിപി: എസ്.ശ്രീജിത്തിനും അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്‌പി: ബൈജു പൗലോസിനുമെതിരെ ഇതേ അഭിഭാഷകൻ സംസ്ഥാന അഭ്യന്തര സെക്രട്ടറിക്കു പരാതി നൽകിയത്. ഒരാഴ്ചയ്ക്കുള്ളിൽ ശ്രീജിത്തിനെ സ്ഥലംമാറ്റി.
തുടരന്വേഷണം പൂർത്തിയാക്കാൻ കൂടുതൽ സമയം കോടതിയോടു ചോദിക്കാൻ കഴിയില്ലെന്ന മുന്നറിയിപ്പും അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്. ഇതോടെ ഇതുവരെ കണ്ടെത്തിയ തെളിവുകൾ കൂട്ടിയിണക്കി അനുബന്ധ കുറ്റപത്രം സമർപ്പിക്കാനുള്ള തത്രപ്പാടിലാണ് അന്വേഷണ സംഘം. തുടരന്വേഷണ റിപ്പോർട്ട് ക്രൈംബ്രാഞ്ച് 30-ന് വിചാരണ കോടതിയിൽ സമർപ്പിക്കാനാണ് നീക്കം നടക്കുന്നത്.
പുനരന്വേഷണത്തെ തുടർന്ന് ദിലീപിന്റെ സുഹൃത്ത്, ബാലചന്ദ്രകുമാർ വി.ഐ.പി. എന്നു വിശേഷിപ്പിച്ച ശരത് കേസിൽ പ്രതിയായേക്കും. കേസിലെ പ്രധാന തെളിവായ ദൃശ്യങ്ങൾ ദിലീപിന്റെ കൈയിൽ എത്തിച്ചത് ശരത്താണെന്ന് ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിരുന്നു. തുടർന്ന് ശരത്തിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു.

ഫോണിലെ രേഖകൾ മായ്ച്ചതിന് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത സൈബർ ഹാക്കർ സായ് ശങ്കർ മാപ്പുസാക്ഷിയാകും. ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യാനുള്ള നീക്കം അന്വേഷണസംഘം ഉപേക്ഷിച്ചതായാണ് വിവരം. ഗൂഢാലോചനയിൽ നടി കാവ്യ മാധവന് പങ്കുണ്ടോയെന്നറിയുവാൻ ക്രൈംബ്രാഞ്ച് ഇവരുടെ മൊഴിയെടുത്തിരുന്നു. കാവ്യ മാധവനെ പ്രതിയാക്കില്ലന്നാണ് അറിയുന്നത്. തിങ്കളാഴ്ച വീണ്ടും ചോദ്യം ചെയ്യലുണ്ടായേക്കും. ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി ഉൾപ്പെടെ ശേഖരിച്ച അന്വേഷണസംഘം കൂടുതൽ സാക്ഷികളുടെയും ദിലീപ് അടക്കമുള്ള ആരോപണവിധേയരുടെയും മൊഴിയെടുത്തിരുന്നു. എഴുപത്തിയഞ്ചോളം പേരുടെ മൊഴികളാണ് എടുത്തത്. ഇതിൽ ഇരുപതെണ്ണം അതിനിർണായകമാകും. ദിലീപ് അഭിനയിച്ച സിനിമ നിർമ്മിച്ചവരെയടക്കം ചോദ്യം ചെയ്തിട്ടുണ്ട്.

പൾസർ സുനിയെ ജയിലിലെത്തിയും ചോദ്യം ചെയ്തിരുന്നു. ശബ്ദരേഖയുൾപ്പെടെ കൂടുതൽ ഡിജിറ്റൽ തെളിവുകളും അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ഓഡിയോ ക്ലിപ്പുകളിൽ നിന്ന് നടി മഞ്ജു വാരിയർ ദിലീപിന്റെ ശബ്ദം തിരിച്ചറിഞ്ഞിരുന്നു. ശബ്ദം തിരിച്ചറിഞ്ഞതായി മഞ്ജു വാരിയരുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിട്ടുണ്ട്. കേസിന്റെ വിചാരണ പകുതിയിലധികം പിന്നിട്ടപ്പോഴാണ് ദിലീപിന്റെ സുഹൃത്തായിരുന്ന സംവിധായകൻ ബാലചന്ദ്രകുമാർ പുതിയ വെളിപ്പെടുത്തലുകൾ നടത്തിയത്.

നടിയെ ആക്രമിച്ച കേസിൽ ദിലീപിന് നേരിട്ട് പങ്കുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയതിന് താൻ സാക്ഷിയാണെന്നുമായിരുന്നു അത്. ഇതിനെ സാധൂകരിക്കുന്ന ചില ഓഡിയോ തെളിവുകളും അന്വേഷണസംഘത്തിന് കൈമാറി. ഇതു തെളിയിക്കാൻ കൂടുതൽ അന്വേഷണം വേണമെന്നും ദിലീപിന്റെ ബന്ധുക്കളുടെയും ഫോണുകൾ പരിശോധിക്കണമെന്നും ക്രൈംബ്രാഞ്ച് ആവശ്യപ്പടുകയായിരുന്നു. പുനരന്വേഷണത്തിൽ നിർണായകമായത് ഡിജിറ്റൽ തെളിവുകളായിരുന്നു. ദിലീപിന്റെയും ബന്ധുക്കളുടെയും ഫോണിലെ ചില രേഖകൾ നശിപ്പിച്ചത് ഫൊറൻസിക് പരിശോധനയിൽ ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.
ബാലചന്ദ്രകുമാർ കൈമാറിയ ഓഡിയോ തെളിവുകൾ നിർണായകമായി. ഇതിലെ ശബ്ദം തിരിച്ചറിയാൻ ദിലീപിന്റെ ബന്ധുക്കളുടെയും ശബ്ദപരിശോധന ക്രൈംബ്രാഞ്ച് നടത്തിയിരുന്നു. ദിലീപിന്റെ ബന്ധുക്കളുടെ ഫോൺ പരിശോധിച്ചതിൽ സുപ്രധാനമായ ചില തെളിവുകൾ കിട്ടിയതായാണ് അന്വേഷണസംഘം പറയുന്നത്. ദിലീപിന്റെ ഫോണിലെ ചില ചാറ്റുകൾ, സന്ദേശങ്ങൾ എന്നിവ നശിപ്പിച്ചതായി ഫൊറൻസിക് പരിശോധനയിൽ കണ്ടെത്തിയതായും ക്രൈംബ്രാഞ്ച് പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here