ഇന്ന്‌ മഹാശിവരാത്രി

0

ആലുവ: ഇന്ന്‌ മഹാശിവരാത്രി. കോവിഡ്‌ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ച പശ്‌ചാത്തലത്തില്‍ ആയിരങ്ങള്‍ ബലിതര്‍പ്പണം നടത്തും.
സംസ്‌ഥാനത്ത്‌ ഏറ്റവും അധികം ഭക്‌തര്‍ ബലിതര്‍പ്പണത്തിനെത്തുന്നത്‌ ആലുവയിലാണ്‌. പെരിയാറില്‍ മുങ്ങിക്കുളിച്ച്‌ മണപ്പുറത്തും മറുകരയില്‍ അദൈ്വതാശ്രമത്തിലുമാണ്‌ പിതൃമോക്ഷത്തിനായി ബലിതര്‍പ്പണം നടത്തുന്നത്‌.
സാമൂഹിക അകലം പാലിച്ചും മാസ്‌ക്‌ ധരിച്ചും തര്‍പ്പണ ചടങ്ങുകളില്‍ പങ്കെടുക്കണമെന്ന്‌ അധികൃതര്‍ അറിയിച്ചു. മണപ്പുറത്ത്‌ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തിലും അദൈ്വതാശ്രമത്തില്‍ ശ്രീനാരായണ ധര്‍മസംഘം ട്രസ്‌റ്റുമാണ്‌ അടിസ്‌ഥാന സൗകര്യങ്ങളൊരുക്കുന്നത്‌.
മണപ്പുറത്ത്‌ ബലിതര്‍പ്പണം ഇന്ന്‌ അര്‍ധരാത്രി ആരംഭിക്കും. നാളെ രാത്രി 11 വരെ നീളും.

Leave a Reply