നേതാക്കളെല്ലാം തമ്പടിച്ച തൃക്കാക്കരയില്‍ വാക്‌പോര്‌ മൂത്തു

0

കൊച്ചി: നേതാക്കളെല്ലാം തമ്പടിച്ച തൃക്കാക്കരയില്‍ വാക്‌പോര്‌ മൂത്തു. പോര്‌ അതിരുവിട്ടതോടെ കേസ്‌ എടുത്ത്‌ പോലീസും. ഇന്നലെ ഒറ്റദിവസം മൂന്നു കേസുകളാണ്‌ തൃക്കാക്കരയില്‍ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരേ രജിസ്‌റ്റര്‍ ചെയ്‌തത്‌.
കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍ മുഖ്യമന്ത്രിക്കെതിരേ നടത്തിയ “ചങ്ങലയഴിഞ്ഞ നായ” പ്രയോഗമാണ്‌ തുടക്കം. സുധാകരന്‍ പ്രസ്‌താവന പിന്‍വലിച്ചെങ്കിലും കേസായി. ഡി.വൈ.എഫ്‌.ഐ. നേതാവിന്റെ പരാതിയില്‍ പാലാരിവട്ടം പോലീസാണ്‌ കേസ്‌ എടുത്തത്‌.
യു.ഡി.എഫ്‌. സ്‌ഥാനാര്‍ഥി ഉമാ തോമസ്‌, അന്തരിച്ച പി.ടി.തോമസ്‌ എന്നിവരെ കളിയാക്കി സാമൂഹിക മാധ്യമങ്ങളില്‍ പോസ്‌റ്റിട്ട സര്‍ക്കാര്‍ ഉദ്യോഗസ്‌ഥന്‍ വക്കം സെന്നിനെതിരേ ഇന്‍ഫോപാര്‍ക്ക്‌ പോലീസ്‌ കേസെടുത്തു. ജെബി മേത്തര്‍ എം.പി. ഡി.ജി.പിക്കു നല്‍കിയ പരാതിയിലാണിത്‌. ജെബി മേത്തറുടെ മൊഴി രേഖപ്പെടുത്തി.
സി.പി.എം. അനുകൂല സംഘടനാ നേതാവും പ്ലാനിങ്‌ ആന്‍ഡ്‌ ഇക്കണോമിക്‌ അഫയേഴ്‌സ്‌ ഡപ്യൂട്ടി സെക്രട്ടറിയുമാണ്‌ വക്കം സെന്‍. ” പണ്ട്‌ ഭര്‍ത്താവ്‌ മരിച്ച സ്‌ത്രീ ചിതയിലേക്ക്‌ ചാടി സതി അനുഷ്‌ഠിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ ഭര്‍ത്താവ്‌ മരിച്ചാല്‍ മത്സരിക്കാനുള്ള കൊതിയാണ്‌ “എന്നാണ്‌ വക്കം സെന്‍ കുറിച്ചത്‌.
സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്നു കാട്ടി ഡൊമിനിക്‌ പ്രസന്റേഷന്‍ നല്‍കിയ പരാതിയില്‍ ഇടതു പ്രവര്‍ത്തകനെതിരേ നോര്‍ത്ത്‌ പോലീസും കേസ്‌ എടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here