മലയാളി വ്ളോഗറും ടിക് ടോക് താരവുമായ റിഫ മെഹ്നുവിന്റെ അപ്രതീക്ഷിത വിയോഗ വാർത്തയാണ് സോഷ്യൽ മീഡിയയിൽ സജീവ ചർച്ച

0

തിരുവനന്തപുരം : മലയാളി വ്ളോഗറും ടിക് ടോക് താരവുമായ റിഫ മെഹ്നുവിന്റെ അപ്രതീക്ഷിത വിയോഗ വാർത്തയാണ് സോഷ്യൽ മീഡിയയിൽ സജീവ ചർച്ച. റിഫയുടെ മരണവാർത്തയ്ക്ക് താഴെ മോശം കമന്റുകളുമായി ചിലർ എത്തിയിരുന്നു. മരണത്തെ പോലും അവഹേളിക്കുന്ന മലയാളികളെ ചൂണ്ടികാണിച്ചു കൊണ്ട് ഈ സംഭവത്തിൽ പ്രതിഷേധ കുറിപ്പുമായി എത്തിയിരിക്കുകയാണ് ഡോക്ടർ ഷിംന അസീസ്.

കുറിപ്പ് പൂർണ്ണ രൂപം

ഒരു മലയാളി വ്ളോഗര്‍, ഇരുപത് വയസ്സുകാരി മുസ്ലിം പെണ്‍കുട്ടി ദുബൈയില്‍ മരിച്ചു എന്ന വാര്‍ത്തക്ക് കീഴില്‍ വന്ന ചില കമന്റുകള്‍ ആണ് താഴെ കാണുന്നത്. കുട്ടിയെ മരിച്ച നിലയില്‍ കാണുകയായിരുന്നു എന്ന് കണ്ടതോടെ ആങ്ങളമാരുടെ സദാചാരക്കുരു പൊട്ടിയൊലിച്ച്‌ എന്തൊക്കെയാണ് വിളിച്ച്‌ പറയുന്നത് !!
ശരിക്കും ഇവരുടെയൊക്കെ പ്രശ്നം എന്താണ്? ഒരു വേദിയില്‍ മൈക്ക്‌ കെട്ടി സംസാരിക്കുന്നത് പോലെയാണ് സോഷ്യല്‍ മീഡിയയില്‍ വലിയ വായിൽ കമൻ്റിടുന്നത് എന്ന് അറിയാഞ്ഞിട്ടാണോ? അതോ ഇത്രയും ഉളുപ്പില്ലാഞ്ഞിട്ടോ?

എല്ലാവർക്കും ഒരു പോലെ ഉപയോഗിക്കാനുള്ള സ്പേസ് ആണ് സോഷ്യല്‍ മീഡിയ. സ്വയം എവിടെയും എങ്ങുമെത്താത്ത ഫ്രസ്ട്രെഷന്‍ മരിച്ച് പോയ ഒരു കുഞ്ഞിനെ കുറിച്ച് തോന്നിവാസം പറഞ്ഞല്ല തീര്‍ക്കേണ്ടത്. മരണത്തെയെങ്കിലും ബഹുമാനിക്കാൻ പഠിക്കണം.
മനുഷ്യര്‍ എപ്പോ നന്നാവാനാണ് !!

Leave a Reply