ഭൂമി ഉൾപ്പെട്ട ക്ഷീരപഥം നക്ഷത്രസമൂഹത്തിന്‍റെ കേന്ദ്രത്തിൽ സ്ഥിതി ചെയ്യുന്ന ‘സജിറ്റേറിയസ് എ’ എന്ന ഭീമൻ തമോഗർത്തത്തിന്‍റെ ആദ്യം ചിത്രം പുറത്തുവന്നു

0

ലണ്ടൻ: ഭൂമി ഉൾപ്പെട്ട ക്ഷീരപഥം നക്ഷത്രസമൂഹത്തിന്‍റെ കേന്ദ്രത്തിൽ സ്ഥിതി ചെയ്യുന്ന ‘സജിറ്റേറിയസ് എ’ എന്ന ഭീമൻ തമോഗർത്തത്തിന്‍റെ ആദ്യം ചിത്രം പുറത്തുവന്നു. തമോഗർത്തവും അതിനു ചുറ്റമുള്ള പ്രഭാവലയവുമാണു ചിത്രത്തിൽ. തമോഗർത്തത്തിന്‍റെ ഗുരുത്വബലം മൂലം വലിയ അളവിൽ ചൂടുപിടിച്ച വാതകമാണ് പ്രഭാവലയത്തിനു കാരണം.

സൂര്യന്‍റെ 40 ലക്ഷം മടങ്ങ് പിണ്ഡമുള്ള ഈ തമോഗർത്തം ഭൂമിയിൽനിന്ന് 26,000 പ്രകാശവർഷം അകലെയാണ്. ഈവന്‍റ് ഹൊറൈസൺ ടെലിസ്കോപ് എന്ന അന്താരാഷ്ട്ര കൂട്ടായ്മയാണ് ചിത്രം പകർത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here