സ്വകാര്യ കോളജ്‌ വിദ്യാര്‍ഥിനിയെ വിവാഹ വാഗ്‌ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ യുവ ഡോക്‌ടറെ പോലീസ്‌ അറസ്‌റ്റു ചെയ്‌തു

0

തൊടുപുഴ: സ്വകാര്യ കോളജ്‌ വിദ്യാര്‍ഥിനിയെ വിവാഹ വാഗ്‌ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ യുവ ഡോക്‌ടറെ പോലീസ്‌ അറസ്‌റ്റു ചെയ്‌തു. കൊട്ടാരക്കര നിലമേല്‍ കരിയോട്‌ അല്‍ഹുദാ വീട്ടില്‍ ലത്തീഫ്‌ മുര്‍ഷിദിനെ (26) ആണ്‌ കരിങ്കുന്നം എസ്‌.എച്ച്‌.ഒ പ്രിന്‍സ്‌ ജോസഫിന്റെ നേതൃത്വത്തില്‍ അറസ്‌റ്റു ചെയ്‌തത്‌.
കോട്ടയം മെഡിക്കല്‍ കോളജില്‍ ഹൗസ്‌ സര്‍ജന്‍സി ചെയ്യുകയാണ്‌ ലത്തീഫ്‌ മുഹമ്മദ്‌. സമൂഹമാധ്യമം വഴിയാണ്‌ പെണ്‍കുട്ടിയെ പരിചയപ്പെട്ടത്‌. തുടര്‍ന്ന്‌ വിവിധ സ്‌ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയും നഗ്‌നചിത്രങ്ങള്‍ പകര്‍ത്തുകയുമായിരുന്നു.
പിന്നീട്‌ വിവാഹം കഴിക്കണമെങ്കില്‍ അഞ്ചു കോടി രൂപ വേണമെന്ന്‌ ഇയാള്‍ ആവശ്യപ്പെട്ടു. ഇതോടെ പെണ്‍കുട്ടി പോലീസില്‍ നേരിട്ടെത്തി പരാതി നല്‍കുകയായിരുന്നു.
തുടര്‍ന്നാണ്‌ പോലീസ്‌ ഇയാളെ കൊട്ടാരക്കരയില്‍ നിന്നും അറസ്‌റ്റു ചെയ്‌തത്‌. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്‌ ചെയ്‌തു.

Leave a Reply