സംസ്ഥാന പോലീസ് സേനയിലേക്ക് പുതിയതായെത്തുന്ന 446 പെണ്‍പോലീസുകാരുടെ യോഗ്യത കേട്ടാല്‍ ആരുമൊന്ന് ഞെട്ടും

0

തൃശ്ശൂര്‍: സംസ്ഥാന പോലീസ് സേനയിലേക്ക് പുതിയതായെത്തുന്ന 446 പെണ്‍പോലീസുകാരുടെ യോഗ്യത കേട്ടാല്‍ ആരുമൊന്ന് ഞെട്ടും. രണ്ട് എം.സി.എ.ക്കാര്‍, ആറ് എം.ബി.എ.ക്കാര്‍, ഏഴ് എം.ടെക്കുകാര്‍, 59 ബി.ടെക്കുകാര്‍, 50 ബി.എഡുകാര്‍ ബിരുദാനന്തരബിരുദമുള്ളവര്‍ 119 പേരുണ്ട്. വിവിധ സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് രാജിവെച്ചുവന്നവര്‍ 18 പേരാണ്. വിവാഹം കഴിഞ്ഞ് സേനയിലെത്തിയത് 280 പേരും.

കേരളാ വനിതാ പോലീസ് ബറ്റാലിയന്റെ മൂന്നാമത് ബാച്ചിലെ സേനാംഗങ്ങളുടെ വിവരങ്ങളാണിത്. ഇവരുടെ പാസിങ് ഔട്ട് പരേഡ് ഞായറാഴ്ച രാവിലെ എട്ടിന് രാമവര്‍മപുരത്തെ കേരള പോലീസ് അക്കാദമിയില്‍ നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ സല്യൂട്ട് സ്വീകരിക്കും. ഒരുവര്‍ഷത്തെ പരിശീലനം പൂര്‍ത്തിയാക്കിയാണ് സേനയുടെ ഭാഗമാകുന്നത്. പരേഡ്, ശാരീരികക്ഷമതാ പരിശീലനം, ആംസ് ഡ്രില്‍, ആയുധപരിശീലനം, ഫയറിങ് പ്രാക്ടീസ്, യോഗ, കരാട്ടെ, ലാത്തിപ്രയോഗം, സെല്‍ഫ് ഡിഫന്‍സ്, ഫീല്‍ഡ് എന്‍ജിനീയറിങ്, കമാന്‍ഡോ ട്രെയിനിങ്, ബോംബ് ഡിറ്റക്ഷന്‍ ആന്‍ഡ് ഡിസ്‌പോസല്‍, വി.വി.ഐ.പി. സെക്യൂരിറ്റി, ജംഗിള്‍ ട്രെയിനിങ്, ഫയര്‍ ഫൈറ്റിങ്, ഹൈ ആള്‍ട്ടിട്യൂഡ് ട്രെയിനിങ്, ഭീകരവിരുദ്ധപരിശീലനം, ദേശീയ ദുരന്തനിവാരണസേനയുടെ നേതൃത്വത്തിലുള്ള പരിശീലനം എന്നിവ ലഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here