സാമ്പത്തികപ്രതിസന്ധിയില്‍ നട്ടംതിരിയുന്ന ശ്രീലങ്കയില്‍ ഭക്ഷ്യധാന്യങ്ങള്‍ ”കൈക്കൂലി”യായി നല്‍കി വിദേശകാര്യമന്ത്രാലയ ഉദ്യോഗസ്ഥരെ സ്വാധീനിക്കാന്‍ ചൈനീസ് ശ്രമം

0

കൊളംബോ: സാമ്പത്തികപ്രതിസന്ധിയില്‍ നട്ടംതിരിയുന്ന ശ്രീലങ്കയില്‍ ഭക്ഷ്യധാന്യങ്ങള്‍ ”കൈക്കൂലി”യായി നല്‍കി വിദേശകാര്യമന്ത്രാലയ ഉദ്യോഗസ്ഥരെ സ്വാധീനിക്കാന്‍ ചൈനീസ് ശ്രമം. മാധ്യമങ്ങള്‍ ഇക്കാര്യം പുറത്തുകൊണ്ടുവരുകയും ഫോറിന്‍ സര്‍വീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ (എഫ്.എസ്.ഒ.എ) എതിര്‍പ്പുമായി രംഗത്തുവരുകയും ചെയ്തതോടെ സംഭവം വിവാദമായി.
ഗ്രാമീണര്‍ക്കിടയില്‍ വിതരണം ചെയ്ത റേഷന്‍ ചാക്കുകളില്‍ െചെനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചിഹ്‌നം മറച്ചുവച്ചതായും ”കൊളംബോ ഗസറ്റ്” റിപ്പോര്‍ട്ട് ചെയ്തു.
വിദേശകാര്യ ഉദ്യോഗസ്ഥരെ സ്വാധീനിക്കാന്‍ എംബസികള്‍ ഇത്തരം െകെക്കൂലി നല്‍കുന്നതു കേട്ടുകേള്‍വിയില്ലാത്തതാണെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രത്യേകിച്ച്, ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനിഷ്യേറ്റീവ് പദ്ധതിക്കായി ശ്രീലങ്കന്‍ രാഷ്ട്രീയക്കാരുമായി െചെന നിരന്തരസമ്പര്‍ക്കം പുലര്‍ത്തുന്ന സാഹചര്യത്തില്‍. വിദേശകാര്യ ഉദ്യോഗസ്ഥര്‍ക്കായി െചെനയില്‍നിന്നു സംഭാവന സ്വീകരിക്കാനുള്ള തീരുമാനത്തിന് അംഗീകാരം നല്‍കിയതു വിദേശകാര്യ സെക്രട്ടറി ജയനാഥ് കൊളംബേജാണ്. ഭക്ഷ്യധാന്യങ്ങള്‍ വാങ്ങാനുള്ള തുക െകെപ്പറ്റിയതാകട്ടെ െചെന-ശ്രീലങ്ക ഫ്രണ്ട്ഷിപ് അസോസിയേഷനും.
വിദേശകാര്യ സെക്രട്ടറിയുമായുള്ള കൂടിക്കാഴ്ചയില്‍ എഫ്.എസ്.ഒ.എ. ഇക്കാര്യത്തില്‍ ആശങ്കയറിയിച്ചു. ഇത്തരം സംഭാവനകള്‍ സ്വീകരിക്കുന്നത് ഉചിതമല്ലെന്നും രാജ്യത്തിനോ വിദേശകാര്യമന്ത്രാലയത്തിനോ ഗുണകരമല്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. ശ്രീലങ്കയില്‍ െചെനീസ് പദ്ധതികള്‍ക്ക് അനുമതി നേടിയെടുക്കാനുള്ള ഗൂഢനീക്കമാണിതെന്നു കൊളംബോ ഗസറ്റ് റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here