ന​ട​ൻ ഒ​റ്റാ​ൽ വാ​സ​വ​ൻ അ​ന്ത​രി​ച്ചു

0

കോ​ട്ട​യം: ജ​യ​രാ​ജ് സം​വി​ധാ​നം ചെ​യ്ത “ഒ​റ്റാ​ൽ’ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ പ്ര​ശ​സ്ത​നാ​യ പു​ളി​യ്ക്ക​ൽ വാ​സു​ദേ​വ​ൻ (ഒ​റ്റാ​ൽ വാ​സ​വ​ൻ – 76) അ​ന്ത​രി​ച്ചു. ര​ക്ത​സ​മ്മ​ർ​ദ്ദം കൂ​ടി​യ​തി​നെ തു​ട​ർ​ന്ന് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന വാ​സ​വ​ൻ ഉ​ച്ച​യോ​ടെ​യാ​ണ് മ​രി​ച്ച​ത്. സം​സ്കാ​രം വൈ​കി​ട്ട് ആ​റി​ന് കോ​ട്ട​യം കു​മ​ര​ക​ത്തെ വീ​ട്ടു​വ​ള​പ്പി​ൽ ന​ട​ക്കും.

ഒ​റ്റാ​ൽ എ​ന്ന ചി​ത്ര​ത്തി​ന് പു​റ​മേ ഭ​യാ​ന​കം, കാ​റ്റി​ലൊ​രു പാ​യ്ക​പ്പ​ൽ, മാ (​ഷോ​ർ​ട്ട് ഫി​ലിം) എ​ന്നീ ചി​ത്ര​ങ്ങ​ളി​ലും അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. 2014-ൽ ​പു​റ​ത്തി​റ​ങ്ങി​യ ഒ​റ്റാ​ൽ എ​ന്ന സി​നി​മ​യി​ലൂ​ടെ​യാ​ണ് വാ​സ​വ​ൻ പ്ര​ശ​സ്ത​നാ​യ​ത്.

വേ​മ്പ​നാ​ട്ട് കാ​യ​ലി​ൽ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യി​രു​ന്ന വാ​സ​വ​നെ യ​ദൃ​ശ്ചി​ക​മാ​യി ക​ണ്ട സം​വി​ധാ​ന​യ​ക​ൻ ത​ന്‍റെ സി​നി​മ​യി​ലേ​ക്ക് ക്ഷ​ണി​ക്കു​ക​യാ​യി​രു​ന്നു. ചി​ത്രം മി​ക​ച്ച പ​രി​സ്ഥി​തി ചി​ത്ര​ത്തി​നു​ള്ള ദേ​ശീ​യ പു​ര​സ്‌​കാ​രം നേ​ടി​യി​രു​ന്നു.

ആ​ന പാ​പ്പാ​നാ​യും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യാ​യും ഒ​ടു​വി​ൽ സി​നി​മാ താ​ര​മാ​യും ജീ​വി​ത​ത്തി​ൽ നി​റ​യെ വേ​ഷ​ങ്ങ​ൾ ആ​ടി തീ​ർ​ത്താ​ണ് വാ​സ​വ​ൻ വി​ട​വാ​ങ്ങി​യ​ത്. ഭാ​ര്യ രാ​ജ​മ്മ. മ​ക്ക​ൾ: ഷാ​ജി ലാ​ൽ, ഷീ​ബ.

LEAVE A REPLY

Please enter your comment!
Please enter your name here