വിട്ട് സ്വതന്ത്ര യൂണിയൻ രൂപീകരിച്ച ചുമട്ടുതൊഴിലാളി ആത്മഹത്യ ചെയ്തു; പ്രാദേശിക നേതാക്കളുടെ ഭീഷണിയുണ്ടായിരുന്നതായി ആത്മഹത്യാ കുറിപ്പ് ‌

0

തൃശ്ശൂർ: CITU വിട്ട് സ്വതന്ത്ര യൂണിയൻ രൂപീകരിച്ച ചുമട്ടുതൊഴിലാളി ആത്മഹത്യ ചെയ്തു. തൃശ്ശൂർ പീച്ചി സ്വദേശി കെ.ജി സജി (49)ആണ് ആത്മഹത്യ ചെയ്തത്. സജിയുടെ ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. സിപിഎം ഭീഷണി ഉണ്ടായിരുന്നതായാണ് കുറിപ്പിലുള്ളത്.

സിപിഎം ബ്രാഞ്ച് സെക്രട്ടറി‌യും ലോക്കൽ സെക്രട്ടറിയുമാണ് മരണത്തിന് ഉത്തരവാദികൾ എന്നാണ് ആത്മഹത്യ കുറിപ്പിൽ പറയുന്നത്. തനിക്ക് സിപിഐഎമ്മിന്റെ ഭീഷണിയുണ്ടായിരുന്നുവെന്നും കുറിപ്പിൽ സജി പറയുന്നു.

സംഭവത്തിൽ പീച്ചി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്നലെയാണ് പീച്ചി കോലഞ്ചേരി വീട്ടിൽ സജിയെ വീട്ടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. പാര്‍ട്ടി പ്രവര്‍ത്തകരെ മൃതദേഹം കാണാനോ റീത്ത് വെയ്ക്കാനോ സജിയുടെ ബന്ധുക്കള്‍ അനുവദിച്ചിരുന്നില്ല.

Leave a Reply