ജീ​വി​ക്കാ​ൻ വൃ​ക്ക മാ​റ്റി​വ​യ്ക്ക​ണം; സ​ഹാ​യം തേ​ടി ടെ​ൽ​സ​ൺ

0

കോട്ടയം: നിർധന കുടുംബത്തിന്‍റെ ഏക ആശ്രയമായ ഓട്ടോ ഡ്രൈവർ വൃക്കമാറ്റിവയ്ക്കലിന് സുമനസുകളുടെ സഹായം തേടുന്നു. കോട്ടയം കുമാരനല്ലൂർ പരുത്തിക്കാട് വീട്ടിൽ ടെൽസണ്‍ (49) ആണ് ചികിത്സയ്ക്ക് സുമനസുകളുടെ സഹായം പ്രതീക്ഷിച്ച് കഴിയുന്നത്.

ഓ​ട്ടോ​റി​ക്ഷ ഓ​ടി​ച്ച് ര​ണ്ടു കു​ട്ടി​ക​ളും ഭാ​ര്യ​യും ഉ​ൾ​പ്പെ​ട്ട കു​ടും​ബ​ത്തെ അ​ല്ല​ലി​ല്ലാ​തെ പോ​റ്റു​ക​യാ​യി​രു​ന്നു ടെ​ൽ​സ​ണ്‍. എ​ട്ടു വ​ർ​ഷം മു​ൻ​പാ​ണ് വൃ​ക്ക​രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. പി​ന്നീ​ട് സു​ഹൃ​ത്തു​ക്ക​ളു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും സ​ഹാ​യ​ത്തോ​ടെ ചി​കി​ത്സ​ക​ൾ പു​രോ​ഗ​മി​ച്ചു വ​രി​ക​യാ​യി​രു​ന്നു. മ​രു​ന്നു​ക​ൾ​ക്ക് മാ​ത്ര​മാ​യി പ്ര​തി​മാ​സം ഏ​ഴാ​യി​രം രൂ​പ​യോ​ളം കു​ടും​ബം ക​ണ്ടെ​ത്തേ​ണ്ടി വ​രു​ന്നു​ണ്ട്.

ക​ഴി​ഞ്ഞ മാ​സം കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വൃ​ക്ക​മാ​റ്റി​വ​യ്ക്കാ​തെ ഇ​നി മു​ന്നോ​ട്ടു​പോ​കാ​ൻ ക​ഴി​യി​ല്ലെ​ന്ന് ഡോ​ക്ട​ർ​മാ​ർ വി​ധി​യെ​ഴു​തി. ഇ​തോ​ടെ​യാ​ണ് കു​ടും​ബം പ്ര​തി​സ​ന്ധി​യി​ലാ​യ​ത്. വൃ​ക്ക വ​ലു​താ​കു​ന്ന സാ​ഹ​ച​ര്യ​മു​ള്ള​തി​നാ​ൽ ര​ണ്ടു ഓ​പ്പ​റേ​ഷ​നു​ക​ൾ ആ​വ​ശ്യ​മാ​ണെ​ന്നാ​ണ് ഡോ​ക്ട​ർ​മാ​ർ നി​ർ​ദ്ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.

ഭാ​ര്യ റീ​ന വൃ​ക്ക ന​ൽ​കാ​ൻ ത​യാ​റാ​ണെ​ങ്കി​ലും ഓ​പ്പ​റേ​ഷ​നും അ​നു​ബ​ന്ധ ചി​ല​വു​ക​ൾ​ക്കു​മാ​യി ല​ക്ഷ​ങ്ങ​ളാ​ണ് കു​ടും​ബം ക​ണ്ട​ത്തേ​ണ്ട​ത്. സ്വ​ന്തം വീ​ടു​പോ​ലു​മി​ല്ലാ​തെ വാ​ട​ക വീ​ട്ടി​ൽ ക​ഴി​യു​ന്ന കു​ടും​ബം നി​ത്യ​ചി​ല​വി​ന് പോ​ലും പ​ണം ക​ണ്ടെ​ത്താ​ൻ ബു​ദ്ധി​മു​ട്ടു​ന്ന സ്ഥി​തി​യി​ലാ​ണ്. ഡി​ഗ്രി വി​ദ്യാ​ർ​ഥി​യാ​യ എ​ബി​ന്‍റെ​യും അ​ഞ്ചാം ക്ലാ​സു​കാ​ര​ൻ ആ​ൽ​ബി​ന്‍റെ​യും പ​ഠ​നം സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യെ തു​ട​ർ​ന്ന് തു​ലാ​സി​ലാ​ണ്.

രോ​ഗാ​വ​സ്ഥ മാ​റി കു​ടും​ബ​ത്തി​ന്‍റെ ത​ണ​ലാ​ക​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്ന ടെ​ൽ​സ​ണ്‍ ജീ​വി​ത​ത്തി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്താ​നാ​ണ് സു​മ​ന​സു​ക​ളു​ടെ മു​ന്നി​ൽ കൈ​ക​ൾ നീ​ട്ടു​ന്ന​ത്. സ​ഹാ​യി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യോ​ടെ…

ടെ​ൽ​സ​ണാ​യു​ള്ള സ​ഹാ​യം Deepika Charitable Turst നു South India Bank ​ന്‍റെ കോ​ട്ട​യം ശാ​ഖ​യി​ലു​ള്ള അ​ക്കൗ​ണ്ടി​ലേ​ക്ക് അ​യ​യ്ക്കാം.

അ​ക്കൗ​ണ്ട് ന​ന്പ​ർ: 00370730 00003036
IFSC Code: SIBL 0000037

ദീ​പി​ക ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ പേ​രി​ൽ പ​ണം അ​യ​യ്ക്കു​ന്പോ​ൾ ആ ​വി​വ​രം [email protected] ലേ​ക്ക് ഇ​മെ​യി​ൽ ആ​യോ (91) 93495 99068 ലേ​ക്ക് എ​സ്എം​എ​സ് ആ​യോ അ​റി​യി​ക്ക​ണം. സം​ശ​യ​ങ്ങ​ൾ​ക്ക് ബ​ന്ധ​പ്പെ​ടു​ക, ഫോ​ൺ: (91) 93495 99068.

LEAVE A REPLY

Please enter your comment!
Please enter your name here