കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല : ബി. എഫ്. എ. പരീക്ഷകൾ ഏപ്രിൽ മാസത്തിൽ

0

തൃശൂർ: കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ ആറും എട്ടും സെമസ്റ്ററുകൾ ബി. എഫ്. എ. പരീക്ഷകൾ മാർച്ച് 31, ഏപ്രിൽ നാല് തീയതികളിലും ഏഴാം സെമസ്റ്റർ (ഇപ്രൂവ്മെന്റ്) ബി. എഫ്. എ. പരീക്ഷകൾ ഏപ്രിൽ ഒന്ന്, അഞ്ച് തീയതികളിലും നടക്കും. കൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in
സംസ്കൃത സർവ്വകലാശാല : ബി. എ. പരീക്ഷകൾ 31 ന് തുടങ്ങും
കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ ആറാം സെമസ്റ്റർ ബി. എ. പരീക്ഷകൾ മാർച്ച് 31ന് ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in
പരീക്ഷാ പരിഷ്‍കരണ കമ്മീഷൻ സിറ്റിംഗ് മാർച്ച് എട്ടിന്
സംസ്ഥാനത്തെ സർവ്വകലാശാലകളിലെ പരീക്ഷകളുടെ പരിഷ്‍കരണവുമായി ബന്ധപ്പെട്ട് പ്രൊഫ. (ഡോ.) സി. ടി. അരവിന്ദകുമാർ ചെയർമാനായി സംസ്ഥാന സർക്കാർ നിയോഗിച്ചിട്ടുളള പരീക്ഷാ പരിഷ്‍കരണ കമ്മീഷൻ സർവ്വകലാശാല പ്രതിനിധികളുടെ നിർദ്ദേശങ്ങൾക്കും അഭിപ്രായങ്ങൾക്കുമായി മാർച്ച് എട്ടിന് കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ വച്ച് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുമായി ചർച്ച നടത്തും. പരീക്ഷാ പരിഷ്‍കരണം സംബന്ധിയായി നിർദ്ദേശങ്ങൾ സമർപ്പിക്കാൻ താല്പര്യമുളള, കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുമായി ബന്ധപ്പെട്ട അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവർക്ക് [email protected] എന്ന ഇ-മെയിൽ വിലാസത്തിൽ മാർച്ച് എട്ടിന് മുമ്പായി നിർദ്ദേശങ്ങൾ സമർപ്പിക്കാവുന്നതാണ്.

സംസ്കൃത സർവ്വകലാശാല : ബി. എ. റീ-അപ്പീയറൻസ് പരീക്ഷകൾ
കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ ബി. എ. (ഒന്നും മൂന്നും സെമസ്റ്ററുകൾ) റീ-അപ്പീയറൻസ് പരീക്ഷകൾ പ്രഖ്യാപിച്ചു. ഒന്നാം സെമസ്റ്റർ ബി. എ. റീ-അപ്പീയറൻസ് പരീക്ഷകൾ മാർച്ച് 17, 18 തീയതികളിലും മൂന്നാം സെമസ്റ്റർ ബി. എ. റീ-അപ്പീയറൻസ് പരീക്ഷകൾ മാർച്ച് 16,17 തീയതികളിലും നടക്കും. വിശദവിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്സൈറ്റായ www.ssus.ac.in സന്ദര്‍ശിക്കുക.

Leave a Reply