പോണേക്കരയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിന് പിന്നിൽ മയക്കുമരുന്ന് മാഫിയ?

0

പോളി വടക്കൻ


കൊച്ചി: പോണേക്കരയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. ഫെബ്രുവരി 28 നാണ് നേഹ (27)യെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിക്കൊപ്പം താമസിച്ചിരുന്ന കാസർഗോഡ് സ്വദേശിക്ക് വേണ്ടി അന്വേഷണം തുടങ്ങി. 
സംഭവത്തിന്  മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്നാണ് സംശയം. യുവതിയുടെ മരണമറിഞ്ഞ് എത്തിയ യുവാക്കളെ പോലീസ് പിടികൂടിയിരുന്നു. ഇവരുടെ പക്കൽ നിന്നും 15 ഗ്രാം എം.ഡി.എം.എ പിടികൂടിയിട്ടുണ്ട്.

തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ യുവതിയുടെ ഇൻക്വസ്റ്റ് തയ്യാറാക്കുന്നതിനിടെയാണ് കറുത്ത കാറിൽ ഒരു സംഘം യുവാക്കൾ എത്തിയത്. സംശയം തോന്നി പരിശോധിക്കുന്നതിനിടെയാണ് എം.ഡി.എം.എ കണ്ടെത്തിയത്.
യുവതിയുടെ ഫ്ലാറ്റിൽ യുവതി യുവാക്കൾ വന്നു പോകുന്നത് പതിവായിരുന്നെന്ന് നാട്ടുകാർ പറയുന്നു. യുവതി താമസിച്ചിരുന്ന ഫ്ലാറ്റിൽ മയക്കുമരുന്ന് കച്ചവടം നടന്നിരുന്നതായാണ് നാട്ടുകാരുടെ ആക്ഷേപം.

Leave a Reply