പുറപ്പിള്ളിക്കാവ് പാലത്തിൽ വഴിവിളക്കുകൾ തെളിച്ചില്ല; ദീപക്കാഴ്ചയൊരുക്കി ബി.ജെ.പി.യുടെ പ്രതിഷേധം

0

കരുമാല്ലൂർ : പുറപ്പിള്ളിക്കാവ് പാലത്തിൽ വഴിവിളക്കുകൾ തെളിക്കാത്തതിൽ ബി.ജെ.പി.യുടെ പ്രതിഷേധം. പാലത്തിനു മുകളിൽ ചിരാത് തെളിച്ച് പ്രതിഷേധ ദീപക്കാഴ്ചയൊരുക്കി. ബി.ജെ.പി. കരുമാല്ലൂർ, ചെറിയ തേയ്ക്കാനം വാർഡ് കമ്മിറ്റികളാണ് പ്രതിഷേധമൊരുക്കിയത്.

കരുമാല്ലൂർ മണ്ഡലം പ്രസിഡന്റ് പ്രദീപ് ജോൺ സമരം ഉദ്ഘാടനം ചെയ്തു. എസ്.സി. മോർച്ച ജില്ലാ പ്രസിഡന്റ് ഷാജി മൂത്തേടൻ, കുന്നുകര പഞ്ചായത്തംഗം മനോഹരൻ, പി.ആർ. പ്രമോദ്, പി.ടി. ദാസൻ, ഷിബു തൈത്തറ, ടി.വി. വേണു തുടങ്ങിയവർ സംസാരിച്ചു.

Leave a Reply