യുദ്ധവിരുദ്ധ പ്രതിഷേധം: സമാധാന സന്ദേശവുമായി വിദ്യാർത്ഥികൾ തെരുവിൽ

0

കോഴിക്കോട്: കൊളത്തറ ആത്മവിദ്യാസംഘം യുപി സ്കൂളിലെ വിദ്യാർത്ഥികൾ റഷ്യ – യുക്രെയിൻ യുദ്ധത്തിനെതിരായി പ്രതിഷേധിക്കുകയും, യുദ്ധത്തിൽ ദുരിതം അനുഭവിക്കുന്ന കുട്ടികളോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. പ്ലക്കാർഡുകളും, മുദ്രാവാക്യങ്ങളുമായാണ് കുട്ടികൾ തെരുവിൽ പ്രതിഷേധം തീർത്തത്.

ഹെഡ് ടീച്ചർ ചാർജ് ഷർമിള കെ നായർ, സുനിൽ എൻപി , മുജീബ് കൈപ്പാക്കിൽ, കിരൺ ലാൽ എംബി, അജീഷ് പി എന്നീ അധ്യാപകരും ബത്തുൽ ഫാത്തിമ, കെ സൂര്യദേവ് എന്നീ വിദ്യാർത്ഥികളും നേതൃത്വം നൽകി. എൻവി മുരളി യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

നേരത്തെ സ്വീഡനിലെ ഗ്രറ്റ ത്യൂൻബർഗിന്റെ നേതൃത്വത്തിൽ പരിസ്ഥിതി സംരക്ഷണത്തിനായി നടത്തിയ സമരങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചും കൊളത്തറ ആത്മവിദ്യാ സംഘം യു പി സ്കൂളിലെ കുട്ടികൾ തെരുവിലിറങ്ങിയിരുന്നു.

യുക്രൈൻ അധിനിവേശം ശക്തമാക്കി റഷ്യ. യുദ്ധം തുടങ്ങി ആറാം ദിവസവും അതിരൂക്ഷമായി ആക്രമണം റഷ്യ തുടരുകയാണ്.കേഴ്‌സൻ ന​ഗരം റഷ്യ പൂർണമായി കീഴടക്കി. നഗരത്തിലേക്കുള്ള വഴികളിൽ റഷ്യ ചെക്പോസ്റ്റുകൾ സ്ഥാപിച്ചിട്ടുണ്ട്.‌കീവിന് സമീപം ആശുപത്രിയിലും പുനരധിവാസ കേന്ദ്രത്തിലും റഷ്യ ഷെല്ലാക്രമണം നടത്തി. ബുസോവയിൽ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലും ഷെല്ലാക്രമണം ഉണ്ടായി.

Leave a Reply