താരസംഘടനയായ “അമ്മ’ നിയോഗിച്ച അച്ചടക്ക സമിതിക്ക് മുന്നിൽ ഇന്ന് ഹാജരാകാനാകില്ലെന്ന് നടൻ ഷമ്മി തിലകൻ

0

കൊച്ചി: താരസംഘടനയായ “അമ്മ’ നിയോഗിച്ച അച്ചടക്ക സമിതിക്ക് മുന്നിൽ ഇന്ന് ഹാജരാകാനാകില്ലെന്ന് നടൻ ഷമ്മി തിലകൻ. ഷൂട്ടിംഗ് തിരക്കുള്ളതിനാൽ ഇന്ന് ഹാജരാകാനാകില്ലെന്ന് കാണിച്ച് നടൻ സംഘടനയ്ക്ക് കത്ത് നൽകി.

അമ്മയുടെ വാർഷിക പൊതുയോഗത്തിനിടെ യോഗ നടപടികൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ചതുമായി ബന്ധപ്പെട്ട് ഷമ്മി തിലകനെതിരെയുള്ള പരാതിയിൽ അച്ചടക്ക സമിതിക്ക് മുന്നിൽ അദ്ദേഹം 17ന് ഹാജരാകണമെന്ന് നേതൃത്വം നിർദ്ദേശിച്ചിരുന്നു.

എന്നാൽ ഹാജരാകുന്നതിന് കൂടുതൽ സമയം ഷമ്മി തിലകൻ ആവശ്യപ്പെടുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here