കണ്ണൂർ: തീ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒൻപതാം ക്ലാസുകാരി മരിച്ചു. പെരിങ്ങോം പൊലിസ് സ്റ്റേഷൻ പരിധിയിലെ മാത്തിൽ അയ്യോളത്തെ താഹിറയുടെ മകൾ ആൽഫിയ (14) ആണ് മരിച്ചത്. കണ്ണൂർ ഗവ. മെഡിക്കൽ കോളേജാശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു ആൽഫിയ.
ഇന്ന് പുലർച്ചെയാണ് ആൽഫിയ മരിച്ചത്. വീട്ടിൽ നിന്നാണ് കുട്ടിയ്ക്ക് പൊള്ളലേറ്റത്. ഗുരുതരമായി പൊള്ളലേറ്റ കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം വയക്കര ഖബർസ്ഥാനിൽ. പെരിങ്ങോം പൊലിസ് ഇൻക്വസ്റ്റ് നടത്തി. അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.