പ്രകോപിപ്പിച്ചാൽ ആണവായുധം ഉപയോഗിക്കാൻ മടിക്കില്ലെന്നും സൈനികശേഷി വർധിപ്പിക്കുമെന്നും ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉൻ

0

സോൾ ∙ ത്തര കൊറിയ സൈന്യത്തിന്റെ 90–ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി രാജ്യതലസ്ഥാനമായ പോങ്യോങ്ങിൽ നടന്ന സൈനിക പരേഡിലാണ്, ആണവ പരീക്ഷണമടക്കം തുടരുമെന്ന സൂചന നൽകി കിമ്മിന്റെ പ്രസംഗം.

‘‘ഞങ്ങളുടെ ആണവശക്തിയുടെ ലക്ഷ്യം യുദ്ധം ഒഴിവാക്കുക എന്നതാണ്. എന്നാൽ, അനഭിലഷണീയമോ പ്രകോപനപരമോ ആയ സാഹചര്യമുണ്ടായാൽ ആ ലക്ഷ്യത്തിൽനിന്നു മാറി ചിന്തിക്കേണ്ടി വരും’’– കിം പറഞ്ഞതായി കൊറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കോവിഡ് സാഹചര്യവും യുഎസ് അടക്കമുള്ള രാജ്യങ്ങളുടെ ഉപരോധവും മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് ഉത്തര കൊറിയ. ആണവായുധങ്ങൾ കാട്ടി യുഎസിൽനിന്നടക്കം ആനുകൂല്യങ്ങൾ നേടിയെടുക്കാനുള്ള ശ്രമമാണ് കിം നടത്തുന്നതെന്നാണു വിലയിരുത്തൽ.

Leave a Reply