കെഎസ്ആർടിസി ബസിൽ 16 വയസുകാരിയായ പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ 63 വയസുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു

0

കെഎസ്ആർടിസി ബസിൽ 16 വയസുകാരിയായ പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ 63 വയസുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു.

തൃശൂർ ശങ്കരയ്യർ റോഡിൽ താമസിക്കുന്ന ചിറ്റിലപ്പള്ളി വീട്ടിൽ ലാസറിനെയാണ് കുന്നംകുളം പൊലീസ് പിടികൂടിയത്. തൃശൂരിൽ നിന്നും നിലമ്പൂരിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ് ചൂണ്ടലിൽ എത്തിയപ്പോഴാണ് വയോധികൻ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത്. തുടർന്ന് പെൺകുട്ടിയുടെ പരാതിയിൽ ബസ് കുന്നംകുളം പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

സമാനമായ കുറ്റകൃത്യത്തിന് പ്രതിക്കെതിരെ ഗുരുവായൂർ ടെമ്പിൾ പൊലീസ് സ്റ്റേഷനിലും കേസ് നിലവിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here