അതിവേഗ 5ജി ടെലികോം നെറ്റ്‍വർക് ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയേറെയാണെന്ന് പൊലീസ് റിപ്പോർട്ട്

0

ന്യൂഡൽഹി: അതിവേഗ 5ജി ടെലികോം നെറ്റ്‍വർക് ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയേറെയാണെന്ന് പൊലീസ് റിപ്പോർട്ട്. മയക്കുമരുന്ന്-മനുഷ്യ-അവയവ കടത്തിനും ഭീകര ഫണ്ടിങ്ങിനും കള്ളപ്പണം വെളുപ്പിക്കുന്നതിനും 5ജി നെറ്റ്‍വർക് ഉപയോഗിച്ചേക്കാമെന്നും സൈബർ ആക്രമണത്തിന് പെട്ടെന്ന് വിധേയമാകാൻ സാധ്യതയുള്ളതാണെന്നും റിപ്പോർട്ടിൽ പറഞ്ഞു. ആഭ്യന്തര മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ തുടങ്ങിയവർ പങ്കെടുത്ത ഡി.ജി.പിമാരുടെയും ഐ.ജിമാരുടെയും യോഗത്തിൽ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ അവതരിപ്പിച്ച റിപ്പോർട്ടിലാണ് 5ജി നെറ്റ്‍വർക് ഉപയോഗം സംബന്ധിച്ച ആശങ്കകളുള്ളത്. തുറന്നതും എളുപ്പത്തിൽ കൈകാര്യം ചെയ്യാവുന്നതുമായ ഇൻറർനെറ്റ് പ്രോട്ടോകോൾ അടിസ്ഥാനമാക്കിയുള്ളതാണ് 5ജി. ഇതുമൂലം സൈബർ ആക്രമണ സാധ്യത കൂടും.

അ​തു​വ​ഴി മു​ഴു​വ​ൻ സം​വി​ധാ​ന​ത്തി​ന്റെ​യും സു​ര​ക്ഷ​യു​ടെ കാ​ര്യ​ത്തി​ലും ആ​ശ​ങ്ക വ​ർ​ധി​ക്കും. 5ജി​യി​ലേ​ക്ക് മാ​റു​ന്ന​തോ​ടെ സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​ക​ണ​മെ​ന്നും റി​പ്പോ​ർ​ട്ട് നി​ർ​ദേ​ശി​ച്ചു. ബാ​ൻ​ഡ്‍വി​ഡ്ത്ത് പ​രി​മി​ത​പ്പെ​ടു​ത്തു​ക, സ​ർ​ക്കാ​ർ-​സൈ​നി​ക ആ​ശ​യ​വി​നി​മ​യ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ൾ കു​ടു​ത​ൽ സു​ര​ക്ഷി​ത​മാ​ക്കു​ക, കു​റ​ഞ്ഞ സൈ​ബ​ർ അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള സ്ഥാ​പ​ന​ങ്ങ​ളെ മാ​ത്രം ആ​ശ്ര​യി​ക്കു​ക, പ​ര​മാ​വ​ധി സു​ര​ക്ഷ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കു​ക തു​ട​ങ്ങി​യ നി​ർ​ദേ​ശ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് മു​ന്നോ​ട്ടു​വെ​ക്കു​ന്നു. ക്രി​പ്റ്റോ ക​റ​ൻ​സി​യും വി​കേ​ന്ദ്രീ​കൃ​ത ബാ​ങ്കി​ങ് സം​വി​ധാ​ന​ങ്ങ​ളും ജ​ന​പ്രി​യ​മാ​വു​ന്ന കാ​ല​ത്ത് 5ജി​യും എ​ത്തു​ന്ന​തോ​ടെ മ​യ​ക്കു​മ​രു​ന്ന്-​മ​നു​ഷ്യ-​അ​വ​യ​വ ക​ട​ത്ത്, ഭീ​ക​ര ഫ​ണ്ടി​ങ്, ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ എ​ന്നി​വ വ​ർ​ധി​ച്ചേ​ക്കാ​മെ​ന്ന് റി​പ്പോ​ർ​ട്ട് മു​ന്ന​റി​യി​പ്പ് ന​ൽ​

LEAVE A REPLY

Please enter your comment!
Please enter your name here