പത്തനംതിട്ട നഗരത്തിൽ വൻ തീപിടിത്തം. നഗരമധ്യത്തിലെ വ്യാപാര സ്ഥാപനത്തിലാണ് തീപിടുത്തം ഉണ്ടായത്. തുടർന്ന് തീപിടർന്നു. രണ്ട് മണിയോടെയാണ് അപകടം ഉണ്ടായത്. ആളിക്കത്തിയ തീ അണയ്ക്കാൻ ശ്രമിക്കവേ ഗ്യാസ് സിലിണ്ടർ സ്ഫോടനവും ഉണ്ടായി. ഗ്യാസ് സിലിണ്ടറിന് തീപിടിച്ച് പൊട്ടിത്തെറിച്ചു. അഗ്നിശമന ഉദ്യോഗസ്ഥർ തലനാരിഴക്കാണ് രക്ഷപെട്ടത്.
എവൺ ചിപ്സ് എന്ന കടയിലെ ഗ്യാസ് സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. തീ സമീപത്തെകടകളിലേക്കും തീപടർന്നു. തീയണയ്ക്കാൻ ശ്രമം തുടരുകയാണ്. ഫയർഫോഴ്സ് ഉൾപ്പടെ സ്ഥലത്തെത്തിയിട്ടുണ്ട്. ബേക്കറിയുടെ പാചകപുരയിൽ ഉണ്ടായിരുന്ന മൂന്ന് ഗ്യാസ് ണ്ടറുകൾ ഉണ്ടായിരുന്നെന്നാണ് വിവരം. പത്തനംതിട്ട മുൻസിപ്പൽ കോംപ്ലക്സിന് എതിർവശത്തുള്ള കടകളിലാണ് തീപിടിത്തമുണ്ടായത്.
രണ്ട് ബേക്കറികൾ, ഒരു ചെരുപ്പ് കട, ഒരു മൊബൈൽ ഷോപ്പ് എന്നിവ പൂർണമായി കത്തിനശിച്ചു. ഒരാൾക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. അയാളെ പത്തനംതിട്ട ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.