കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിൽ യുവാക്കളുടെ അക്രമം. പൊലീസ് കസ്റ്റഡിയിലെടുത്ത യുവാക്കൾ എസ്ഐയെ ആക്രമിച്ചു. പൊലീസ് സ്റ്റേഷന്റെ ജനൽ ചില്ല് തകർക്കുകയും ചെയ്തു. എടവിലങ്ങ് പൊടിയൻ ബസാർ സ്വദേശികളായ കുന്നത്ത് രഞ്ജിത്ത് (37), വാലത്ത് വികാസ് (35) എന്നിവരാണ് പൊലീസ് സ്റ്റേഷനിൽ അക്രമം നടത്തിയത്. ബാറിൽ സംഘർഷമുണ്ടാക്കിയതിനെ തുടർന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
സ്റ്റേഷനിൽ അക്രമം നടത്തിയ യുവാക്കൾക്കെതിരെ പൊലീസ് കൂടുതൽ വകുപ്പുകൾ ചുമത്തി കേസെടുത്തു. അക്രമത്തിൽ കൈയ്ക്ക് പരിക്കേറ്റ എസ് ഐ അജിത്ത് ചികിത്സയിലാണ്