മകന്റെ വിവാഹക്ഷണത്തിന് ബന്ധുവീട്ടിലേക്ക് പോകവെ ബൈക്കിൽ സഞ്ചരിച്ച ദമ്പതികൾ അപകടത്തിൽപെട്ട് വീട്ടമ്മ മരിച്ചു. എരഞ്ഞിക്കൽ പുത്തൂര്‍ കളത്തിൽ ബീനയാണ് (56) മരിച്ചത്. ഭർത്താവ് ജയപ്രകാശൻ പരിക്കുകളോടെ രക്ഷപ്പെട്ടു.
പന്തീരാങ്കാവ് ബൈപാസിൽ അറപ്പുഴ പാലത്തിനു സമീപം വെള്ളിയാഴ്ച രാവിലെ 11.30ഓടെയാണ് അപകടമുണ്ടായത്. കാരാട് ഭാഗത്തുള്ള ബന്ധുവീട്ടിലേക്ക് പോകുമ്പോൾ അതേദിശയിൽ സഞ്ചരിച്ച ലോറിക്കടിയിൽപെട്ടാണ് അപകടം. ബീന തൽക്ഷണം മരിച്ചു. ഈമാസം 24ന് ഗൃഹപ്രവേശനവും ജനുവരി 21ന് മകന്റെ വിവാഹവും നിശ്ചയിച്ചിരുന്നതാണ്.
ബീന പോസ്റ്റ് ഓഫിസ് ആർ.ഡി ഏജന്റാണ്. പരേതരായ മന്നത്താംപറമ്പത്ത് ഭാസ്കരൻ- കമലാക്ഷി ദമ്പതികളുടെ മകളാണ്.മക്കൾ: പ്രബിൻ (യു.എസ്), ജിബിൻ (ഐ.ടി കമ്പനി ബംഗളൂരു).സഹോദരങ്ങൾ: മണി, ഷാജു. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് ഒരു മണിക്ക് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.