കൊച്ചി∙ പുതുമുഖ നടിയെ പീഡിപ്പിച്ചെന്ന കേസിൽ നടൻ വിജയ് ബാബു നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്നു വാദം തുടരും. വിജയ് ബാബുവിന്റെ അറസ്റ്റ് വിലക്കിയ ഇടക്കാല ഉത്തരവിന്റെ കാലാവധിയും ഇന്നുവരെ നീട്ടി. കേസിൽ കക്ഷിചേർന്ന പരാതിക്കാരിയായ നടിയുടെ വാദമാണ് ഇന്നലെ നടന്നത്.
രണ്ടുദിവസം കേസിലെ നടപടി ക്രമങ്ങൾ രഹസ്യമായി നടത്തിയതിനുശേഷം ഇന്നലെ തുറന്ന കോടതിയിലായിരുന്നു വാദം. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസാണു ഹർജി പരിഗണിക്കുന്നത്. മാർച്ച് 16, 22 തീയതികളിൽ വിജയ് ബാബു പീഡിപ്പിച്ചെന്ന് യുവനടി നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.