മാണിയ്ക്കമംഗലം സെയ്ന്റ് ക്ലെയർ ബധിരവിദ്യാലയത്തിനും
എസ്.എസ്.എൽ.സി.യിൽ നൂറു ശതമാനം വിജയനേട്ടം

0

കൂവപ്പടി ജി. ഹരികുമാർ

മാണിയ്ക്കമംഗലം: ജന്മനാ കേൾവിയുടെ ലോകം അന്യമായ 16 വിദ്യാർത്ഥികൾ കാലടി മാണിയ്ക്കമംഗലം സെയ്ന്റ് ക്ലെയർ ബധിരവിദ്യാലയത്തിന് നൽകിയത് പത്താം ക്ലാസ് എസ്.എസ്.എൽ.സി. പരീക്ഷയിൽ നൂറു ശതമാനം വിജയ നേട്ടം. സംസ്ഥാനത്തിനകത്തും പുറത്തു നിന്നുമായി നിരവധി കുട്ടികൾ പഠിയ്ക്കുന്ന ഈ വിദ്യാലയം ഈ മേഖലയിൽ പ്രവർത്തിയ്ക്കുന്ന സ്ഥാപനങ്ങളിൽ മികച്ചത് എന്നാണറിയപ്പെടുന്നത്. 2002 മുതൽ തുടർച്ചയായുള്ള നൂറുശതമാനം വിജയം പതിനാലു കുട്ടികളിലൂടെ ഇത്തവണയും ആവർത്തിച്ചു. സിസ്റ്റർ ഫിൻസിറ്റ, സിസ്റ്റർ അഭയ ഫ്രാൻസിസ് എന്നിവരുടെ അക്ഷീണ പ്രവർത്തനത്തിന്റെ വിജയം കൂടിയാണിത്. കലാ-കായിക രംഗങ്ങളിലും മുൻപന്തിയിലാണ് ഇവിടത്തെ മിടുക്കന്മാരും മിടുക്കികളും. ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷനിൽപ്പെട്ട സേക്രഡ് ഹാർട്ട് പ്രൊവിൻഷ്യൽ കന്യാസ്ത്രീമാരുടെ നേതൃത്വത്തിൽ 1993-ൽ സ്ഥാപിതമായതാണ് കേൾവിശേഷിയില്ലാത്ത കുട്ടികൾക്കായുള്ള ഈ വിദ്യാലയം. കോക്ളിയർ ഇൻപ്ലാന്റേഷനിലൂടെ കേൾവിശക്തിയാർജ്ജിച്ച കുട്ടികൾക്കായുള്ള വെർബൽ തെറപ്പി സെന്ററും കാലടി കൊറ്റമം കേന്ദ്രമാക്കി പ്രവർത്തിക്കുന്നുണ്ടെന്ന് സ്‌കൂൾ മാനേജർ സിസ്റ്റർ അനീറ്റ ജോസ് പറഞ്ഞു.

ഫോട്ടോ: കാലടി മാണിയ്ക്കമംഗലത്തു പ്രവർത്തിയ്ക്കുന്ന സെയ്ന്റ് ക്ലെയർ ബധിരവിദ്യാലയം

ഫോട്ടോ: പ്രിൻസിപ്പൽ ഇൻ-ചാർജ്ജ് സിസ്റ്റർ അഭയ ഫ്രാൻസിസിനൊപ്പം സെയ്ന്റ് ക്ലെയറിലെ ബധിരവിദ്യാർത്ഥികൾ

LEAVE A REPLY

Please enter your comment!
Please enter your name here