കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുമ്പോൾ സെലിബ്രിറ്റി സ്ഥാനാർഥികളുടെ രംഗപ്രവേശം രാഷ്ട്രീയ ചര്‍ച്ചകൾക്ക് വഴിയൊരുക്കുന്നു. ഈ സാഹചര്യത്തിലാണ് സംവിധായകൻ ആലപ്പുഴ അഷ്‌റഫ് രംഗത്തെത്തി വിമർശനവുമായി എത്തിയത്.
ബിഗ് ബോസ് താരങ്ങൾ പ്രമുഖ രാഷ്ട്രീയ പാർട്ടികളിൽ നിന്ന് സീറ്റ് നേടാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതിനെ തുടർന്ന് ട്വന്റി 20 പാർട്ടിയിൽ അഭയം തേടിയെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. ബിഗ് ബോസ് വിജയിയായ അഖിൽ മാരാർ തൃക്കാക്കരയിൽ പാർട്ടിയുടെ തന്ത്രത്തിന്റെ ഭാഗമായാണ് മത്സരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ സീറ്റ് നിഷേധിച്ചതിൽ നിരാശപ്പെട്ട പ്രതികരണങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി. സാബു ജേക്കബ്ബ് നേതൃത്വത്തിലുള്ള ട്വന്റി 20 പാർട്ടി താരങ്ങൾക്ക് വേഗത്തിൽ സീറ്റ് നൽകിയതിനെക്കുറിച്ചും അദ്ദേഹം വിമർശിച്ചു.
അഞ്ജലി നായർ, വീന നായർ പോലുള്ള താരങ്ങൾ മത്സരിക്കുന്നതിനെ കുറിച്ചും അദ്ദേഹം സംശയം പ്രകടിപ്പിച്ചു. ജനങ്ങളുമായി യഥാർത്ഥ ബന്ധം, പ്രവർത്തന ശേഷി എന്നിവയാണ് വിജയത്തിന്റെ അടിസ്ഥാനം എന്നായിരുന്നു അദ്ദേഹത്തിന്റെ വിലയിരുത്തൽ.
സെലിബ്രിറ്റികളെ മാത്രം ആശ്രയിച്ച് വിജയിക്കാനാകില്ലെന്നും പ്രവർത്തനംകൊണ്ട് വിശ്വാസം നേടണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Film director Alappey Ashraf criticized the growing trend of celebrity candidates in Kerala elections. He alleged that several Bigg Boss personalities, after failing to secure seats in major parties, joined the Twenty20 party.
He questioned the selection of candidates like Akhil Marar and other actors, emphasizing that public connection and performance matter more than celebrity status. Ashraf also criticized the quick allocation of seats by the Twenty20 leadership.

