ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കായ എച്ച്.ഡി.എഫ്.സി ബാങ്ക് -യുടെ പാർട്ട് ടൈം ചെയർമാനും സ്വതന്ത്ര ഡയറക്ടറുമായ അത്തനു ചക്രബർത്തി രാജിവെച്ചു.
2021 മെയിലാണ് അദ്ദേഹം ബാങ്ക് ബോർഡിൽ ചേർന്നത്. അദ്ദേഹത്തിന്റെ കാലയളവിലാണ് എച്ച്.ഡി.എഫ്.സി ലിമിറ്റഡുമായി ലയനം നടന്ന് ബാങ്ക് രാജ്യത്തെ രണ്ടാമത്തെ വലിയ സ്വകാര്യ ബാങ്കായി മാറുന്നതിനുള്ള വഴിയൊരുങ്ങിയത്.
കഴിഞ്ഞ രണ്ട് വർഷമായി ബാങ്കിനകത്ത് നടക്കുന്ന ചില കാര്യങ്ങൾ തന്റെ വ്യക്തിപരമായ മൂല്യങ്ങളോടും ധാർമ്മികതയോടും പൊരുത്തപ്പെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രാജിയെന്ന് ചക്രവർത്തി വ്യക്തമാക്കി. ലയനത്തിന്റെ ഗുണഫലങ്ങൾ ഇതുവരെ പൂർണ്ണമായി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജിക്ക് പിന്നാലെ ബാങ്ക് ബോർഡ് അദ്ദേഹത്തിന്റെ സംഭാവനകൾക്ക് നന്ദി രേഖപ്പെടുത്തി. തുടര്‍ന്ന്, Keki Mistryയെ മാർച്ച് 19 മുതൽ മൂന്ന് മാസത്തേക്ക് ഇടക്കാല പാർട്ട് ടൈം ചെയർമാനായി നിയമിച്ചു. ഈ നിയമനത്തിന് Reserve Bank of Indiaയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്.
Atanu Chakraborty has resigned as part-time chairman of HDFC Bank, citing that recent developments in the bank do not align with his personal values and ethics. He had been part of the board since 2021 and played a key role during the HDFC merger. Following his resignation, Keki Mistry has been appointed as interim chairman for three months with RBI approval.

