ആലപ്പുഴ: സീറ്റ് നിഷേധത്തെ തുടർന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് രാജിവച്ച അലോഷ്യസ് സേവ്യറിനെ പരിഹസിച്ച് എസ്എഫ്ഐ സംസ്ഥാന പ്രസിഡൻ്റ് എം. ശിവപ്രസാദ് രംഗത്ത്.
“ചേട്ടൻ ഇല്ലാത്ത കെഎസ്‌യുവിനെ കുറിച്ച് ചിന്തിക്കാൻ പോലും കഴിയുന്നില്ല” എന്നായിരുന്നു ശിവപ്രസാദിന്റെ ഫേസ്ബുക്ക് പ്രതികരണം.
അതേസമയം അലോഷ്യസിന്റെ രാജിക്കുപിന്നാലെ രാഷ്ട്രീയ രംഗത്ത് നിരവധി വിമർശങ്ങൾ ഉയർന്ന് വന്നിരുന്നു.

