കെഎസ്ആർടിസി ബിസിനസ് ക്ലാസ് ബസ് എത്തുന്നു; വന്ദേഭാരത് മാതൃകയിൽ ആഡംബര സർവീസ്

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ബിസിനസ് ക്ലാസ് ബസ് അടുത്ത ആഴ്ച മുതൽ സർവീസ് ആരംഭിക്കും. വന്ദേഭാരത് ട്രെയിനിന്റെ മാതൃകയിൽ ശുചിമുറി, ഭക്ഷണം, കഫെറ്റീരിയ, പാൻട്രി എന്നിവ ഉൾപ്പെടുത്തിയ ആഡംബര ബസുകളാണ് നിരത്തിലിറങ്ങുന്നത്.

ഏകദേശം രണ്ട് കോടി രൂപ വിലവരുന്ന രണ്ട് ബസുകളാണ് സർവീസ് നടത്തുക എന്നാണ് ലഭിക്കുന്ന വിവരം. എയർഹോസ്റ്റസ് മാതൃകയിൽ ‘ബസ് ഹോസ്റ്റസ്’ സംവിധാനവും ഉണ്ടായിരിക്കും.

പുലർച്ചെ 5.15ന് തിരുവനന്തപുരത്ത് നിന്ന് വന്ദേഭാരത് ട്രെയിൻ പുറപ്പെട്ടതിന് പിന്നാലെ ബസ് കൊച്ചിയിലേക്ക് പുറപ്പെടും. അതേ സമയം എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്കും മറ്റൊരു ബസ് സർവീസ് നടത്തും. രാവിലെ 10ന് മുൻപ് എറണാകുളത്ത് എത്തുന്ന രീതിയിലാണ് സമയക്രമം.

മറ്റ് ബസുകളിൽ നിന്ന് വ്യത്യസ്തമായി പ്രത്യേക നിരക്കായിരിക്കും ഈ സർവീസിന്. ഭക്ഷണം ഉൾപ്പെടെയുള്ള സൗകര്യങ്ങൾക്ക് പ്രത്യേകം പണം നൽകണം. തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ടാൽ കൊല്ലം, ആലപ്പുഴ എന്നിവിടങ്ങളിൽ മാത്രമാണ് സ്റ്റോപ്പുകൾ.

ടിക്കറ്റ് മുൻകൂർ റിസർവേഷൻ സൗകര്യവും ഉണ്ടായിരിക്കും. എല്ലാ യാത്രക്കാരും എറണാകുളത്തേക്കാണെങ്കിൽ കൊല്ലത്തും ആലപ്പുഴയിലും സ്റ്റോപ്പ് ഒഴിവാക്കാനും സാധ്യതയുണ്ട്.

തിരഞ്ഞെടുപ്പിന് മുൻപ് മന്ത്രി കെ.ബി. ഗണേഷ്‌കുമാർ ബസിന്റെ പ്രഖ്യാപനം നടത്തിയിരുന്നെങ്കിലും പെരുമാറ്റച്ചട്ടം കാരണം സർവീസ് ആരംഭിക്കാൻ കഴിഞ്ഞിരുന്നില്ല. തെരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി ലഭിച്ചാൽ 22നോടെ സർവീസ് ആരംഭിക്കാനാണ് കെഎസ്ആർടിസിയുടെ പദ്ധതി.

വോട്ട് ചെയ്യാന്‍ കൂട്ടത്തോടെ കേരളം വിട്ടു; അതിഥി തൊഴിലാളികളുടെ കൂട്ട പലായനത്തില്‍ നിശ്ചലമായി നിര്‍മ്മാണ മേഖല

തിരുവനന്തപുരം: തങ്ങളുടെ സംസ്ഥാനത്തെ നിയമസഭ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ അതിഥി തൊഴിലാളികള്‍ കൂട്ടത്തോടെ കേരളം വിട്ടത് നിര്‍മ്മാണ മേഖല ഉള്‍പ്പെടെയുള്ളവയെ പ്രതിസന്ധിയിലാക്കിയതായി റിപ്പോര്‍ട്ട്.

ബംഗാള്‍, അസം സ്വദേശികളാണ് കൂട്ടത്തോടെ കേരളം വിട്ടത്. കേരളത്തിലെ തൊഴില്‍ മേഖലയില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന അതിഥി തൊഴിലാളികളുടെ അഭാവം സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയിലാണ് ഇപ്പോള്‍ സംസ്ഥാന ആസൂത്രണ വകുപ്പ്.

കൂടാതെ തൊഴിലാളികളുടെ അഭാവം മൂലം ഹോട്ടല്‍ വ്യവസായം പ്രതിസന്ധിയിലാണെന്ന് ഉടമകളും സമ്മതിക്കുന്നു. കേരളത്തില്‍ വിവിധ മേഖലകളിലായി 25-30 ലക്ഷത്തോളം അതിഥി തൊഴിലാളികള്‍ പണിയെടുക്കുന്നതായാണ് കണക്ക്. കൂടുതലും നിര്‍മ്മാണ മേഖലയിലും ചെറുകിട വ്യാപാര മേഖലയിലുമാണ് ഏര്‍പ്പെട്ടിരിക്കുന്നത്. എറണാകുളം ജില്ലയില്‍ മാത്രം ഏകദേശം 4-6 ലക്ഷം അതിഥി തൊഴിലാളികളാണ് വിവിധ മേഖലകളിലായി തൊഴില്‍ ചെയ്യുന്നത്.

ഒരു വര്‍ഷം കേരളത്തില്‍ നിന്നും അവര്‍ സമ്പാദിക്കുന്നത് 25,000- 35,000 കോടിയോളം രൂപയാണ്. സ്വന്തം നാട്ടിലേക്ക് പ്രതിവര്‍ഷം അയക്കുന്നത് 8,000- 10,000 കോടിരൂപയും കേരളത്തില്‍ ചെലവഴിക്കുന്നത് 15,000 കോടി രൂപയുമാണ്

വേനൽ കടുത്തു, ജ്യൂസ് കടകളിൽ റെയ്ഡ്; പരിശോധന ശക്തമാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വർധിച്ച സാഹചര്യത്തിൽ കുടിവെള്ളം, ജ്യൂസ് കടകൾ എന്നിവ കേന്ദ്രീകരിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന കർശനമാക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു.

മാർച്ചിൽ തുടങ്ങിയ പ്രത്യേക പരിശോധനയുടെ ഭാഗമായി ഇതുവരെ 3641 സ്ഥാപനങ്ങളിൽ റെയ്ഡ് നടത്തി. ഇതിൽ വീഴ്ചകൾ കണ്ടെത്തിയ 510 സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുത്തു (291 സ്ഥാപനങ്ങൾക്ക് റെക്ടിഫിക്കേഷൻ നോട്ടീസും 219 എണ്ണത്തിന് കോമ്പൗണ്ടിംഗ് നോട്ടീസും നൽകി).

ജ്യൂസുകളിൽ ഉപയോഗിക്കുന്ന ഐസ് മലിനമായ വെള്ളത്തിൽ നിന്നാണോ നിർമ്മിക്കുന്നതെന്ന് ഉറപ്പാക്കാൻ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ശുദ്ധജലം ഉപയോഗിച്ച് മാത്രമേ ഐസ് നിർമ്മിക്കാവൂ എന്ന് കടയുടമകൾക്ക് മുന്നറിയിപ്പ് നൽകി.

ഇതിനോടകം ജ്യൂസുകളുടെയും കുടിവെള്ളത്തിന്റെയും ഉൾപ്പെടെ 662 സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കുക. തിളപ്പിച്ചാറ്റിയ വെള്ളത്തിന് മുൻഗണന നൽകണം.

ചൂടുകാലത്ത് ആഹാരം പെട്ടെന്ന് കേടാകാൻ സാധ്യതയുള്ളതിനാൽ അടച്ചുസൂക്ഷിക്കണം. ഭക്ഷണ പാഴ്സലുകളിൽ സമയവും തീയതിയും രേഖപ്പെടുത്തിയ സ്റ്റിക്കർ നിർബന്ധമാണ്. പുറത്തുപോകുമ്പോൾ ശുദ്ധമായ കുടിവെള്ളം കൈയ്യിൽ കരുതുന്നത് രോഗങ്ങൾ ഒഴിവാക്കാൻ സഹായിക്കും. ജില്ലാ അസിസ്റ്റന്റ് കമ്മീഷണർമാരുടെ നേതൃത്വത്തിലുള്ള സ്ക്വാഡുകൾ വഴിയോരക്കച്ചവടം മുതൽ വലിയ ഹോട്ടലുകൾ വരെ വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് മന്ത്രി വ്യക്തമാക്കി.

വാല്‍പ്പാറ വാഹനാപകടം; പരുക്കേറ്റ നാല് പേരില്‍ മൂന്ന് പേര്‍ ഗുരുതരാവസ്ഥയില്‍

വാല്‍പ്പാറ വാഹനാപകട ദുരന്തത്തില്‍ പരുക്കേറ്റ നാല് പേരില്‍ മൂന്ന് പേര്‍ ഗുരുതരാവസ്ഥയിലാണ്. ചികിത്സയിലായിരുന്ന 11കാരന്‍ ഷഹാദിനെ വാര്‍ഡിലേക്ക് മാറ്റി. പെരിന്തല്‍മണ്ണയിലെ ജില്ലാ ആശുപത്രിയിലുണ്ടായിരുന്ന പതിനൊന്നുകാരി മസ്‌നീനെ വയറ്റില്‍ ആന്തരിക രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലെ ഐസിയുവിലേക്ക് മാറ്റി. കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന നൗഷാദും മുഹമ്മദ് ഫായിസും ഗുരുതരാവസ്ഥയില്‍ തുടരുന്നു.

ഉല്ലാസ യാത്രയ്ക്കായി വാല്‍പ്പാറയിലേക്ക് പോയ നാടിന്റെ പ്രിയപ്പെട്ടവര്‍ വിലാപയാത്രയായി ചേതനയറ്റ് മടങ്ങിയെത്തിയപ്പോള്‍ അവസാനമായി ഒരു നോക്കുകാണാന്‍ ആയിരങ്ങളാണ് എത്തിയത്. അമ്പലപ്പറമ്പ് എച്ച്എസ്എസിലാണ് പൊതുദര്‍ശനം നടന്നത്. അപകടത്തില്‍ മരിച്ച ഒന്‍പത് പേരുടേയും മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം രാവിലെയോടെ നാട്ടിലെത്തിക്കുകയായിരുന്നു. മന്ത്രി വി ശിവന്‍കുട്ടി, സ്ഥലം എംഎല്‍എ മഞ്ഞളാംകുഴി അലി ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും പൊതുദര്‍ശനം നടക്കുന്ന ഗവ. എച്ച്എസ്എസില്‍ എത്തിയിട്ടുണ്ട്. അധ്യാപകരും മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ജിഎല്‍പി സ്‌കൂളിലെ അധ്യാപകരും ജീവനക്കാരിയും ഒരു കുട്ടിയുമാണ് മരിച്ചത്.

മരിച്ചവരുടെ സംസ്‌കാരം ഇന്ന് തന്നെ നടക്കും. അബ്ദുല്‍ മജീദ്(അധ്യാപകന്‍), റുഖിയ (ഭാര്യ) എന്നിവരുടെ സംസ്‌കാരം പാങ്ങ് മാട്ടാത്ത് ജുമാമസ്ജിദില്‍ നടക്കും. റംല (അധ്യാപിക), സാജിത (പാചക തൊഴിലാളി), ഷക്കീല (അധ്യാപിക) എന്നിവരുടെ സംസ്‌കാരം പാങ്ങ് വലിയ ജുമാഅത്ത് പള്ളിയിലും അജിത (അധ്യാപിക)യുടെ സംസ്‌കാര ചടങ്ങുകള്‍ ഷൊര്‍ണുര്‍ ശാന്തിതീരത്തും ആശാ (അധ്യാപിക)യുടെ അന്ത്യകര്‍മങ്ങള്‍ കൊളത്തൂര്‍ തറവാട്ട് വീട്ടിലും സുഹറ(അധ്യാപിക), ഹാഷിം (മകന്‍) എന്നിവരുടെ സംസ്‌കാരം ഈസ്റ്റ് പാങ്ങ് ജുമാമസ്ജിദിലുമാണ് നടക്കുക.

എന്ത് പറയും? രാജ്യത്തെ അഭിസംബോധന ചെയ്യാന്‍ പ്രധാനമന്ത്രി; ഇന്ന് രാത്രി 8.30ന്

രാജ്യത്തെ അഭിസംബോധന ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് രാത്രി എട്ടരയ്ക്ക് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും.

ലോക്‌സഭയില്‍ വനിതാ സംവരണ ഭേദഗതി ബില്‍ പരാജയപ്പെട്ടതിന് തൊട്ടടുത്ത ദിവസമാണ് പ്രധാനമന്ത്രിയുടെ അഭിസംബോധന. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തന്നെയായിരിക്കും വിഷയമെന്നാണ് വിവരം. ബംഗാള്‍, തമിഴ്നാട് തിരഞ്ഞെടുപ്പ് പ്രചാരണത്തിലും വിഷയം ഉയര്‍ത്തിക്കാട്ടാന്‍ ബിജെപി കേന്ദ്ര നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അഭിസംബോധന എന്നത് ശ്രദ്ധേയമാണ്. കോണ്‍ഗ്രസും ഡിഎംകെയും തൃണമൂല്‍ കോണ്‍ഗ്രസും അടങ്ങുന്ന പ്രതിപക്ഷം വനിത സംവരണത്തെ പരാജയപ്പെടുത്തി എന്ന പ്രചാരണമാണ് ബിജെപി നടത്താന്‍ പോകുന്നത്. സ്ത്രീവിരുദ്ധ സമീപനമാണ് പ്രതിപക്ഷം സ്വീകരിക്കുന്നതെന്ന പ്രചാരണം താഴെത്തട്ടില്‍ എത്തിക്കാനാണ് ബിജെപി കേന്ദ്രനേതൃത്വത്തിന്റെ തീരുമാനം.

ഇന്നലെ ലോക്സഭയില്‍ 528 പേര്‍ വോട്ട് ചെയ്തതില്‍ 298 പേര്‍ മാത്രമാണ് ബില്ലിനെ അനുകൂലിച്ചത്. 230 പേര്‍ എതിര്‍ത്തു വോട്ട് ചെയ്തു. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിന് 54 വോട്ടുകളുടെ കുറവിലാണ് ബില്ല് പരാജയപ്പെട്ടത്.വനിത സംവരണത്തിന് അല്ല മറിച്ച് മണ്ഡല പുനര്‍നിര്‍ണയത്തിനെതിരെന്ന് വ്യക്തമാക്കിയാണ് പ്രതിപക്ഷം ബില്ലിനെ എതിര്‍ത്തത്.

ബില്ല് പരാജയപ്പെട്ടതിന് പിന്നാലെ ഭരണ പ്രതിപക്ഷ – പോര് ശക്തമാണ്. ഏപ്രില്‍ 17 എന്‍ഡിഎക്ക് കറുത്ത ദിനമെന്ന് പ്രിയങ്ക ഗാന്ധി പരിഹസിച്ചു. ബിജെപിയിലുള്ള വിശ്വാസം ജനങ്ങള്‍ക്ക് നഷ്ടമായെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. നിലവിലെ 543 സീറ്റുകളില്‍ വനിതാ സംവരണം ഉടന്‍ നടപ്പിലാക്കണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെടും. ബിജെപി പ്രചാരണത്തെ ചെറുക്കാന്‍ ഇന്ത്യ സഖ്യം രാജ്യവ്യാപകമായി വാര്‍ത്താസമ്മേളനങ്ങള്‍ നടത്താനും തീരുമാനിച്ചിട്ടുണ്ട്.

വാഗമണ്ണിൽ വനവാസം എന്ന് പേരുള്ള റിസോർട്ട്  ഉദ്ഘാടനം ചെയ്ത് പ്രതിപക്ഷനേതാവ് വി ഡി സതീശൻ


ഇടുക്കി: വോട്ടെണ്ണലിനു ശേഷമുള്ള വനവാസം സംബന്ധിച്ച ട്രോളുകൾക്കിടെ വിനോദ സഞ്ചാര കേന്ദ്രമായ വാഗമണ്ണിൽ വനവാസം എന്ന് പേരുള്ള റിസോർട്ട് പ്രതിപക്ഷനേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു.മുൻ വനംമന്ത്രി കെ പി വിശ്വനാഥൻറെ സഹോദരിയുടെ മകൻ അശ്വിൻറേതാണ് വനവാസം.

വോട്ടെണ്ണിക്കഴിയുമ്പോൾ യുഡിഎഫ് അധികാരത്തിൽ എത്തിയില്ലെങ്കിൽ പൂർണ്ണ ഉത്തരവാദിത്വമേറ്റെടുത്ത് താൻ വനവാസത്തിന് പോകുമെന്ന് പ്രതിപക്ഷനേതാവ് പ്രഖ്യാപനം നടത്തിയിരുന്നു. ഇതിനിടെ പ്രതിപക്ഷ നേതാവ് ഇടുക്കിയിലെ പരുന്തുംപാറയിൽ താമസിക്കാനെത്തിയപ്പോൾ വന വാസത്തിലാണെങ്കിലും നിങ്ങൾ ഉദ്ദേശിച്ചതിനല്ല എന്ന് പ്രതിപക്ഷ നേതാവിൻറെ ഫേസ് ബുക്കിൽ പോസ്റ്റിട്ടിരുന്നു. ഇതോടെ ട്രോളുകളുടെ പൊടിപൂരമായി. പക്ഷേ തെല്ലും കുലുക്കമില്ലാതെ വി ഡി സതീശൻ വാഗമണ്ണിൽ റിസോർട്ട് ഉദ്ഘാടനത്തിനെത്തി.

അതേസമയം, മലപ്പുറം അപകടത്തിന്റെ പശ്ചാത്തലത്തിൽ ഉദ്ഘാടനത്തിന് മാധ്യമങ്ങൾക്ക് കർശന വിലക്കേർപ്പെടുത്തിയിരുന്നു. ഉദ്ഘാനത്തിനു് ശേഷം നടത്താൻ ആലോചിച്ചിരുന്ന ട്രക്കിംഗും ഒഴിവാക്കി. വളരെ വേഗത്തിൽ ഉദ്ഘാടനം പൂർത്തിയാക്കി പ്രതിപക്ഷ നേതാവ് മലപ്പുറത്തേക്ക് മടങ്ങി.

പ്രിയ സുഹൃത്തിന്റെ കുടുംബത്തെ കാണാന്‍ ഒടുവില്‍ അവരെത്തി; നിതിന്റെ സഹപാഠികളെ കണ്ട് പൊട്ടിക്കരഞ്ഞ് അമ്മ


തിരുവനന്തപുരം: കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളജില്‍ മരിച്ച ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ ഉഴമലക്കലിലെ വീട്ടില്‍ സഹപാഠികളെത്തി. മുപ്പതോളം വരുന്ന വിദ്യാര്‍ഥികളാണ് പ്രിയ സുഹൃത്തിന്റെ കുടുംബത്തെ കാണാന്‍ തിരുവനന്തപുരത്ത് എത്തിയത്. കുട്ടികളെ കണ്ട് നിതിന്റെ അമ്മ പൊട്ടിക്കരഞ്ഞത് കണ്ടുനിന്നവര്‍ക്കും നൊമ്പരമായി.

നിതിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. കേസില്‍ ആരോപണവിധേയരായ ഡോ. റാം, ഡോ. സംഗീത എന്നിവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റവും പട്ടികജാതി പട്ടികവര്‍ഗ്ഗ അതിക്രമ നിരോധന നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. അറസ്റ്റ് ഭയന്ന് പ്രതികള്‍ കോടതിയില്‍ ഇടക്കാല ജാമ്യ ഹര്‍ജി നല്‍കിയിരിക്കുകയാണ്.

അതേസമയം സംഭവത്തില്‍ ഓണ്‍ലൈന്‍ വായ്പാ ആപ്പ് വഴി ഭീഷണിപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ഉത്തര്‍പ്രദേശ്, ഹരിയാന സ്വദേശികളെ കോടതി റിമാന്‍ഡ് ചെയ്തു. പോലീസ് സംഘം നോയിഡയില്‍ വെച്ചാണ് ഇവരെ പിടികൂടിയത്. ഋഷികേഷ് തിവാരി, പ്രശാന്ത് ഖേവല്‍, പ്രകാശ് ജയ് എന്നിവരാണ് റിമാന്‍ഡിലായത്. ‘ഇന്‍സ്റ്റന്റ് ഫണ്ട്സ്’ എന്ന ലോണ്‍ ആപ്പിന്റെ നടത്തിപ്പുകാരാണ് പിടിയിലായവര്‍. ഇവരുടെ പക്കല്‍ നിന്ന് നിരവധി സിം കാര്‍ഡുകളും മൊബൈല്‍ ഫോണുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

നിതിന്‍ രാജ് ഈ ആപ്പില്‍ നിന്ന് വായ്പ എടുത്തിരുന്നതായും, തിരിച്ചടവ് മുടങ്ങിയതിനെത്തുടര്‍ന്ന് പ്രതികള്‍ നിതിനെ നിരന്തരമായി ഫോണിലൂടെയും സോഷ്യല്‍ മീഡിയ വഴിയും ഭീഷണിപ്പെടുത്തിയിരുന്നതായും പൊലീസ് വ്യക്തമാക്കി. നിതിന്റെ ഫോണിലെ ചാറ്റുകള്‍ പരിശോധിച്ചപ്പോഴാണ് ഈ സംഘത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. നിതിന്‍ രാജിന്റെ ആത്മഹത്യയ്ക്ക് പിന്നില്‍ കോളജിലെ അധ്യാപകരുടെ പീഡനത്തിനൊപ്പം ഓണ്‍ലൈന്‍ മാഫിയയുടെ ഭീഷണിയും ഉണ്ടെന്ന നിഗമനത്തിലാണ് പോലീസ്.

ചുവരെഴുതാനെത്തിയ ദർസ് വിദ്യാർത്ഥികളെ ആക്രമണം; Central Reserve Police Force ജവാൻ അറസ്റ്റിൽ

0



കോഴിക്കോട്: ചെറുവണ്ണൂരിൽ ചുവരെഴുതാനെത്തിയ ദർസ് വിദ്യാർത്ഥികളെ ആക്രമിച്ച സംഭവത്തിൽ സിആർപിഎഫ് ജവാൻ അറസ്റ്റിൽ. ചെറുവണ്ണൂർ സ്വദേശി സന്തോഷ് ചെറാത്താണ് പൊലീസ് പിടിയിലായത്. കേസിലെ മറ്റൊരു പ്രതിയായ സുരേഷ് ഒളിവിലാണ്.


സംഭവത്തിൽ മുഹമ്മദ് ഉനൈസ് (17), മുഹമ്മദ് ശാമിൽ (17) എന്നിവർക്കാണ് പരിക്കേറ്റത്. ചുവരെഴുതുന്നതിനിടെ എത്തിയ പ്രതികൾ ഇവരോട് മോശമായി പെരുമാറുകയും തുടർന്ന് ചെമ്പ് വള ഉപയോഗിച്ച് മർദിക്കുകയും ചെയ്തുവെന്നാണ് വിദ്യാർത്ഥികളുടെ പരാതി. പരിക്കേറ്റ ഇരുവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


വീട്ടുകാരുടെ അനുമതിയോടെ ചുവരെഴുതാനെത്തിയതാണെന്ന് വിദ്യാർത്ഥികൾ വ്യക്തമാക്കുന്നു. സംഭവത്തിന് പിന്നാലെ ദർസ് അധ്യാപകർ ഇടപെട്ടെങ്കിലും ആദ്യം പൊലീസ് കേസ് രജിസ്റ്റർ ചെയ്യാൻ വിസമ്മതിച്ചെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. തുടർന്ന് അധ്യാപകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. ഒളിവിലുള്ള പ്രതിക്കായി തിരച്ചിൽ തുടരുന്നു.

പുനലൂരിൽ ജോലിക്കിടെ കെഎസ്ഇബി ലൈൻമാൻക്ക് സൂര്യാതപം; കൈകളിലും ശരീരത്തിലും പൊള്ളൽ

0



പുനലൂർ: കൊല്ലം ജില്ലയിലെ പുനലൂരിൽ ജോലിക്കിടെ കെഎസ്ഇബി ലൈൻമാൻക്ക് സൂര്യാതപമേറ്റു. കുണ്ടറ സ്വദേശിയായ പത്മകുമാറിനാണ് സംഭവം ഉണ്ടായത്. കച്ചേരി റോഡിലെ ആശുപത്രി ജംഗ്ഷൻ സമീപത്ത് വൈദ്യുതി ലൈൻ പരിശോധിക്കുന്നതിനിടെയാണ് ഇയാൾക്ക് സൂര്യാതപമേറ്റത്.


സംഭവത്തിൽ അദ്ദേഹത്തിന് ശരീരത്തിലും കൈകളിലും പൊള്ളലേറ്റു. ഉടൻ സഹപ്രവർത്തകർ സമീപത്തെ താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന പ്രദേശങ്ങളിൽ ഒന്നാണ് പുനലൂർ. ഇതിനെ തുടർന്ന് കെഎസ്ഇബി അധികൃതർ ഉച്ചയ്ക്ക് 12 മുതൽ 3 വരെ ഫീൽഡ് ജോലികൾ ഒഴിവാക്കാൻ നിർദേശം നൽകിയിട്ടുണ്ട്.


ഇതിനിടെ, കാഞ്ഞങ്ങാട്ട് 13 വയസുള്ള വിദ്യാർത്ഥിക്കും സൂര്യാഘാതമേറ്റു. സ്കൂൾ ഗ്രൗണ്ടിൽ കളിക്കുമ്പോഴാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


സംസ്ഥാനത്ത് താപനില ഉയരുന്നത് തുടരുന്നതിനാൽ 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് നിലനിൽക്കുകയാണ്. ഇടുക്കിയും വയനാടും ഒഴികെയുള്ള ജില്ലകളിൽ കടുത്ത ചൂട് അനുഭവപ്പെടുന്നു.


English Summary
A KSEB lineman from Kundara suffered sunstroke while working in Punalur, Kollam district. He sustained burns on his body and hands while inspecting an electric line and was immediately taken to a hospital. Authorities have advised avoiding field work between 12 PM and 3 PM due to rising temperatures. In a separate incident, a 13-year-old student in Kanhangad also suffered sunstroke while playing. Heat warnings have been issued in 12 districts across Kerala.

വനിതാ സംവരണ ബിൽ പരാജയം: പ്രതിപക്ഷത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് ബിജെപി തയ്യാറെടുപ്പ്

0



ന്യൂഡൽഹി: ലോക്‌സഭയിൽ വനിതാ സംവരണ ഭരണഘടനാ ഭേദഗതി ബിൽ പരാജയപ്പെട്ടതിനെ തുടർന്ന് ഭാരതീയ ജനതാ പാർട്ടി (ബിജെപി) പ്രതിപക്ഷത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാൻ നീക്കം തുടങ്ങി. ബിൽ തള്ളിയതിനെതിരെ പാർലമെന്റ് സമുച്ചയത്തിൽ എൻഡിഎ അംഗങ്ങൾ പ്രതിഷേധിച്ചു. വനിതാ എംപിമാരുടെ നേതൃത്വത്തിൽ പ്ലക്കാർഡുകളുമായി മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രതിഷേധം.


ബിൽ പരാജയപ്പെട്ട സാഹചര്യത്തിൽ വിഷയം തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ശക്തമായി ഉയർത്താൻ ബിജെപി പദ്ധതിയിടുന്നു. വനിതാ സംവരണം നടപ്പാക്കാൻ സർക്കാർ ശ്രമിച്ചപ്പോൾ പ്രതിപക്ഷം തടഞ്ഞുവെന്ന പ്രചാരണമാണ് പാർട്ടി മുന്നോട്ടുവയ്ക്കുന്നത്.


വോട്ടെടുപ്പിന് മുമ്പ് നരേന്ദ്ര മോദി, അമിത് ഷാ, ഓം ബിർള, കിരൺ റിജുജു എന്നിവർ കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രതിപക്ഷത്തിന്റെ ഏകോപിത നിലപാടിനെ തുടർന്ന് ബിൽ പാസാക്കാൻ സാധിച്ചില്ലെന്നാണ് വിലയിരുത്തൽ.
സ്ത്രീകൾക്ക് ലോക്‌സഭയിലും നിയമസഭകളിലും 33 ശതമാനം സംവരണം ഉറപ്പാക്കാനായിരുന്നു ബില്ലിന്റെ ലക്ഷ്യം. പ്രതിപക്ഷം വനിതാ സംവരണത്തെ തന്നെ എതിർക്കുന്നതാണെന്ന് അമിത് ഷാ ആരോപിച്ചു.

സ്ത്രീകൾക്ക് അവകാശങ്ങൾ നിഷേധിച്ച നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ കോൺഗ്രസിനെയും അതിന്റെ സഖ്യകക്ഷികളെയും ‘സ്ത്രീവിരുദ്ധ സഖ്യം’ എന്ന് ബിജെപി വിമർശിച്ചു. ബിൽ പാസാകേണ്ട ദിവസം ചരിത്രത്തിൽ രേഖപ്പെടുത്തേണ്ടതായിരുന്നു, എന്നാൽ പ്രതിപക്ഷ നിലപാട് കാരണം അത് സാധിക്കാതെ പോയെന്നാണ് ബിജെപി നേതാക്കളുടെ വിമർശനം.


English Summary
Following the defeat of the Women’s Reservation Constitutional Amendment Bill in the Lok Sabha, the Bharatiya Janata Party (BJP) is planning nationwide protests against the opposition. BJP leaders alleged that the opposition blocked the bill, which aimed to provide 33% reservation for women in Parliament and state assemblies. The party also plans to use the issue prominently in upcoming election campaigns.

വാൽപ്പാറ ദുരന്തം: 9 പേരുടെ പോസ്റ്റ്‌മോർട്ടം പൂർത്തിയായി; അമ്പലപ്പറമ്പിൽ ഇന്ന് പൊതുദർശനം



പൊള്ളാച്ചി: വാൽപ്പാറയിൽ ഉണ്ടായ ദാരുണ വാഹനാപകടത്തിൽ മരിച്ച ഒൻപത് പേരുടെയും പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായി. മൃതദേഹങ്ങൾ ഉടൻ മലപ്പുറം ജില്ലയിലെ പാങ്ങിലേക്ക് കൊണ്ടുപോകും. ഇന്ന് ഉച്ചയോടെ അമ്പലപ്പറമ്പ് ഗവൺമെന്റ് ഹൈസ്കൂളിൽ പൊതുദർശനം നടത്താനാണ് തീരുമാനം. തുടർന്ന് സംസ്കാര ചടങ്ങുകൾ നടക്കും.
ഇന്നലെ രാത്രി പൊള്ളാച്ചി ആശുപത്രിയിൽ ആരംഭിച്ച പോസ്റ്റ്‌മോർട്ടം പുലർച്ചെ നാല് മണിയോടെയാണ് അവസാനിച്ചത്.

വിനോദയാത്രയ്ക്കായി പോയ സംഘത്തിന്റെ വാഹനം വാൽപ്പാറ ചുരത്തിലെ ഹെയർപിൻ വളവിൽ നിയന്ത്രണം വിട്ട് നിരവധി തവണ മറിഞ്ഞ് ഏകദേശം 300 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു.
പെരിന്തൽമണ്ണയിൽ നിന്ന് വാടകയ്ക്ക് എടുത്ത ടൂറിസ്റ്റ് വാനിൽ ഡ്രൈവർ ഉൾപ്പെടെ 13 പേർ യാത്ര ചെയ്യുകയായിരുന്നു. ഇവരിൽ ഏഴ് സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടെ ഒൻപത് പേരാണ് മരിച്ചത്. പരിക്കേറ്റവർ പൊള്ളാച്ചിയിലും കോയമ്പത്തൂരിലുമുള്ള ആശുപത്രികളിൽ ചികിത്സയിലാണ്.


മരിച്ചവരിൽ സ്കൂൾ പ്രധാനാധ്യാപിക അടക്കമുള്ള അധ്യാപകരും ജീവനക്കാരും ഉൾപ്പെട്ടതാണ് വിദ്യാഭ്യാസ മേഖലയെ ദുഃഖത്തിലാഴ്ത്തിയത്.


English Summary
Postmortem procedures for all nine victims of the tragic road accident in Valparai have been completed. The bodies will be taken to Malappuram, where a public viewing will be held at Ambalaparmbu Government High School. The accident occurred when a tourist van carrying teachers and their families lost control on a hairpin bend and fell into a deep gorge. The incident has left the education community in deep mourning.

വാൽപ്പാറ അപകടം: വിനോദയാത്ര ദുഃഖമായി; മലയാളി അധ്യാപകരടക്കം 9 പേർ മരിച്ചു



പൊള്ളാച്ചി: തമിഴ്നാട്ടിലെ വാൽപ്പാറയിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ച ഒൻപത് പേരുടെയും പരിക്കേറ്റവരുടെയും വിവരങ്ങൾ പുറത്തുവന്നു. മലപ്പുറം ജില്ലയിലെ പാങ്ങ് ജിഎൽപി സ്കൂളിലെ അധ്യാപകരും ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും വിനോദയാത്രയ്ക്കിടെ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്.


മരിച്ചവരിൽ സ്കൂൾ പ്രധാനാധ്യാപിക അജിത (54), റംല (52), സുഹ്‌റ (43), ആശ (41), മജീദ് (43), സജിത (45), പാങ്ങ് ജിയുപിഎസ് അധ്യാപിക ഷക്കീല (37), റുക്കിയ (39), ഹിഷാം (12) എന്നിവരാണ്.


പരിക്കേറ്റവരിൽ മസ്‌നീൻ (10) പൊള്ളാച്ചി സർക്കാർ ആശുപത്രിയിലും, നൗഷാദ്, ഷഹദിൻ (11), ഡ്രൈവർ മുഹമ്മദ് ഫാഹിസ് എന്നിവർ കോയമ്പത്തൂരിലെ ആശുപത്രിയിലും ചികിത്സയിലാണ്
മരിച്ച അജിത കഴിഞ്ഞ രണ്ട് വർഷമായി പാങ്ങ് ജിഎൽപി സ്കൂളിൽ പ്രധാനാധ്യാപികയായി പ്രവർത്തിച്ചു വരികയായിരുന്നു. കൊളത്തൂർ സ്വദേശിനിയായ അധ്യാപിക ആശയും അപകടത്തിൽ മരണപ്പെട്ടു. ഇവരുടെ മരണത്തിൽ വിദ്യാഭ്യാസ രംഗത്ത് വലിയ ദുഃഖമാണ് ഉയർന്നത്.

English Summary


A tragic road accident in Valparai, Tamil Nadu, claimed the lives of nine people, including Malayalam teachers and their family members from a school in Malappuram. The victims were on a leisure trip when the accident occurred. Several others were injured and are undergoing treatment in hospitals at Pollachi and Coimbatore. The incident has caused widespread grief in the education community.

വിഷു പോസ്റ്ററിൽ കൃഷ്ണനും കുഴിമന്തിയും; വിവാദം കത്തിയപ്പോൾ ചേർത്തലയിൽ ഹോട്ടൽ ഉടമ അറസ്റ്റിൽ

0



ചേർത്തല: വിഷുവിനോടനുബന്ധിച്ച് പുറത്തിറക്കിയ പരസ്യ പോസ്റ്ററിലെ ചിത്രം മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ ചേർത്തലയിലെ ഹോട്ടൽ ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ‘മെഹർ മന്തി’ എന്ന സ്ഥാപനത്തിന്റെ ഉടമ ഹർഷാദിനെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്.


ശ്രീകൃഷ്ണ വിഗ്രഹത്തിന് മുന്നിൽ കുഴിമന്തി വിളമ്പുന്ന രീതിയിലുള്ള ചിത്രമാണ് വിവാദത്തിന് വഴിവെച്ചത്. സംഭവത്തിൽ പ്രതിഷേധം ഉയർന്നതോടെ ആലപ്പുഴ സ്വദേശിയായ അഭിഭാഷകൻ പൊലീസിൽ പരാതി നൽകുകയായിരുന്നു.


English Summary

പോസ്റ്റർ പുറത്തുനിന്നുള്ള ഒരു ഏജൻസിയാണ് തയ്യാറാക്കിയതെന്നും, അതിലെ ഉള്ളടക്കം തന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്നും ഹർഷാദ് വിശദീകരിച്ചു. വിവാദമായ ചിത്രം താൻ പ്രചരിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം വീഡിയോ സന്ദേശത്തിലൂടെ വ്യക്തമാക്കി.
പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഉടമയെ ജാമ്യത്തിൽ വിട്ടു. പ്രദേശത്ത് സംഘർഷ സാധ്യത കണക്കിലെടുത്ത് ഹോട്ടലിന് മുന്നിൽ പൊലീസ് സുരക്ഷ ശക്തമാക്കി.


A hotel owner in Cherthala, Kerala, was arrested after a Vishu advertisement poster sparked controversy for allegedly hurting religious sentiments. The poster depicted Kuzhimanthi being served in front of a Lord Krishna idol. The owner clarified that the design was created by an external agency and was published without his knowledge. He was later released on bail, and police security has been deployed in the area to prevent any unrest.

വനിതാ സംവരണ നിയമം 2023 പ്രാബല്യത്തില്‍; കേന്ദ്ര വിജ്ഞാപനം വനിതാ സംവരണ ഭേദഗതി ബില്ലില്‍ ഇന്ന് ലോക്‌സഭയില്‍ വോട്ടെടുപ്പ് നടക്കാനിരിക്കെ

വനിതാ സംവരണ നിയമം 2023 പ്രാബല്യത്തില്‍ വന്നു. കേന്ദ്ര നിയമ മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി. നിയമം ഇന്നലെ പ്രാബല്യത്തില്‍ വന്ന രീതിയിലാണ് വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. ഇതില്‍ ആശയക്കുഴപ്പമുണ്ടെന്നും വിചിത്ര നടപടിയെന്നും കോണ്‍ഗ്രസ് വിമര്‍ശിച്ചു. വനിതാ സംവരണ ഭേദഗതി ബില്ലില്‍ ഇന്ന് ലോക്‌സഭയില്‍ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് വിജ്ഞാപനം പുറത്തുവന്നത്. ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്യും എന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ തീരുമാനം. മൂന്നില്‍ രണ്ട് ഭൂരിപക്ഷം വേണമെന്നതിനാല്‍, ബില്‍ ലോക്‌സഭ കടന്നേക്കില്ല.

2023ല്‍ ബില്‍ പാര്‍ലമെന്റ് പാസാക്കിയെന്നും ഏപ്രില്‍ 16ന് വനിതാ സംവരണ നിയമം പ്രാബല്യത്തില്‍ വന്നു എന്നുമാണ് നിയമ മന്ത്രാലയം വിജ്ഞാപനത്തില്‍ അറിയിച്ചിരിക്കുന്നത്. ലോക്‌സഭയിലും നിയമസഭകളിലും വനിതകള്‍ക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുന്ന നിയമമാണ് ഇപ്പോള്‍ പ്രാബല്യത്തില്‍ വന്നിരിക്കുന്നത്. വനിതാ സംവരണ ഭേദഗതി ബില്ലില്‍ ചര്‍ച്ചകള്‍ ആരംഭിക്കുന്നതിന് തൊട്ടുമുമ്പായി നിയമം പ്രാബല്യത്തില്‍ കൊണ്ടുവരുന്നത് നിരവധി ആശയക്കുഴപ്പങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. നിയമം ഇപ്പോള്‍ പ്രാബല്യത്തില്‍ കൊണ്ടുവന്നതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. എന്നാല്‍ നിയമം പ്രാബല്യത്തില്‍ ഇപ്പോള്‍ വന്നതിന്റെ സാഹചര്യത്തെക്കുറിച്ച് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് പ്രതികരണം വന്നിട്ടില്ല.

2023ല്‍ തന്നെ വനിതാ സംവരണ നിയമത്തിന് രാഷ്ട്രപതി അംഗീകാരം നല്‍കിയിരുന്നതാണ്. നിയമം കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗിക ഗസറ്റില്‍ വിജ്ഞാപനം വഴി നിശ്ചയിക്കുന്ന തീയതിയില്‍ പ്രാബല്യത്തില്‍ വരുമെന്ന് സെക്ഷന്‍ 1(2) വ്യക്തമാക്കിയിരുന്നു. 2023 ലെ നിയമം അനുസരിച്ച്, അടുത്ത സെന്‍സസിന് ശേഷം നടക്കുന്ന ഡീലിമിറ്റേഷനുശേഷം മാത്രമേ വനിതാ സംവരണം പ്രാബല്യത്തില്‍ വരികയുള്ളൂ.

ഇടമലക്കുടിയില്‍ 65,000 കിലോ റേഷന്‍ അരി കാണാതായ സംഭവം; തുടരന്വേഷണത്തിന് ഉത്തരവിട്ട് ഇടുക്കി ജില്ലാ കളക്ടര്‍

സംസ്ഥാനത്തെ ഏക ഗോത്രവര്‍ഗ്ഗ പഞ്ചായത്തായ ഇടമലക്കുടിയില്‍ 65,000 കിലോ റേഷന്‍ അരി കാണാതായ സംഭവത്തില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട് ഇടുക്കി ജില്ലാ കളക്ടര്‍. ഒരുമാസമായി ഇടമലക്കുടിയില്‍ റേഷന്‍ അരി ലഭിച്ചില്ലെന്ന പരാതിയിലാണ് അന്വേഷണം. റേഷന്‍ കടകളില്‍ അരി സ്റ്റോക്കില്ല. അരി ലഭിക്കാതെ ജനങ്ങള്‍ വല്ലാത്ത ബുദ്ധിമുട്ടിലാണ്. ഈ സാഹചര്യത്തിലാണ് കളക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. സിവില്‍ സപ്ലൈസ് വകുപ്പും, സഹകരണ വകുപ്പ് റജിസ്ട്രാറുമാണ് അന്വേഷണം നടത്തുക. കുറ്റം തെളിഞ്ഞാല്‍ വിതരണക്കാര്‍ക്ക് എതിരെ ക്രിമിനല്‍ നടപടി
ഉണ്ടാകുമെന്ന് ദേവികുളം സബ് കളക്ടര്‍ വി എം ആര്യ പറഞ്ഞു.

ഗിരിജന്‍ സൊസൈറ്റിയും സിവില്‍ സപ്ലൈസ് വകുപ്പ് ഉദ്യോഗസ്ഥരും ക്രമക്കേട് നടത്തിയെന്നാണ് പരാതി. പ്രാഥമിക അന്വേഷണത്തില്‍ ക്രമക്കേട് നടന്നതായി കണ്ടെത്തിയിട്ടുണ്ട്. പഞ്ചായത്തും ഇക്കാര്യത്തില്‍ കാര്യമായ ഇടപെടല്‍ നടത്തുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. കഴിഞ്ഞ ഒരു മാസമായി ഇടമലക്കുടിയില്‍ ഒരു ഉന്നതികളിലും അരി ലഭിച്ചിരുന്നില്ല. പല തവണ ഇക്കാര്യം സിവില്‍ സപ്ലൈസ് വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതിന് ശേഷമാണ് പ്രാഥമിക അന്വേഷണം നടന്നത്.

ഇടമലക്കുടിയിലെ കുട്ടികള്‍ക്ക് പോഷകാഹാരക്കുറവുണ്ടെന്ന് റിപ്പോര്‍ട്ട് വന്ന് നാളുകള്‍ കഴിയുമ്പോഴാണ് ഇടമലക്കുടിയിലെ ജനങ്ങള്‍ക്ക് കഴിക്കാന്‍ അരി പോലും ലഭിക്കാത്ത സാഹചര്യവും ഉണ്ടാകുന്നത്. സംഭവത്തെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.