പൊള്ളാച്ചി: തമിഴ്നാട്ടിലെ വാൽപ്പാറയിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ച ഒൻപത് പേരുടെയും പരിക്കേറ്റവരുടെയും വിവരങ്ങൾ പുറത്തുവന്നു. മലപ്പുറം ജില്ലയിലെ പാങ്ങ് ജിഎൽപി സ്കൂളിലെ അധ്യാപകരും ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും വിനോദയാത്രയ്ക്കിടെ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്.
മരിച്ചവരിൽ സ്കൂൾ പ്രധാനാധ്യാപിക അജിത (54), റംല (52), സുഹ്‌റ (43), ആശ (41), മജീദ് (43), സജിത (45), പാങ്ങ് ജിയുപിഎസ് അധ്യാപിക ഷക്കീല (37), റുക്കിയ (39), ഹിഷാം (12) എന്നിവരാണ്.
പരിക്കേറ്റവരിൽ മസ്‌നീൻ (10) പൊള്ളാച്ചി സർക്കാർ ആശുപത്രിയിലും, നൗഷാദ്, ഷഹദിൻ (11), ഡ്രൈവർ മുഹമ്മദ് ഫാഹിസ് എന്നിവർ കോയമ്പത്തൂരിലെ ആശുപത്രിയിലും ചികിത്സയിലാണ്
മരിച്ച അജിത കഴിഞ്ഞ രണ്ട് വർഷമായി പാങ്ങ് ജിഎൽപി സ്കൂളിൽ പ്രധാനാധ്യാപികയായി പ്രവർത്തിച്ചു വരികയായിരുന്നു. കൊളത്തൂർ സ്വദേശിനിയായ അധ്യാപിക ആശയും അപകടത്തിൽ മരണപ്പെട്ടു. ഇവരുടെ മരണത്തിൽ വിദ്യാഭ്യാസ രംഗത്ത് വലിയ ദുഃഖമാണ് ഉയർന്നത്.
English Summary
A tragic road accident in Valparai, Tamil Nadu, claimed the lives of nine people, including Malayalam teachers and their family members from a school in Malappuram. The victims were on a leisure trip when the accident occurred. Several others were injured and are undergoing treatment in hospitals at Pollachi and Coimbatore. The incident has caused widespread grief in the education community.

