വാഗമണ്ണിൽ വനവാസം എന്ന് പേരുള്ള റിസോർട്ട്  ഉദ്ഘാടനം ചെയ്ത് പ്രതിപക്ഷനേതാവ് വി ഡി സതീശൻ

0


ഇടുക്കി: വോട്ടെണ്ണലിനു ശേഷമുള്ള വനവാസം സംബന്ധിച്ച ട്രോളുകൾക്കിടെ വിനോദ സഞ്ചാര കേന്ദ്രമായ വാഗമണ്ണിൽ വനവാസം എന്ന് പേരുള്ള റിസോർട്ട് പ്രതിപക്ഷനേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു.മുൻ വനംമന്ത്രി കെ പി വിശ്വനാഥൻറെ സഹോദരിയുടെ മകൻ അശ്വിൻറേതാണ് വനവാസം.

വോട്ടെണ്ണിക്കഴിയുമ്പോൾ യുഡിഎഫ് അധികാരത്തിൽ എത്തിയില്ലെങ്കിൽ പൂർണ്ണ ഉത്തരവാദിത്വമേറ്റെടുത്ത് താൻ വനവാസത്തിന് പോകുമെന്ന് പ്രതിപക്ഷനേതാവ് പ്രഖ്യാപനം നടത്തിയിരുന്നു. ഇതിനിടെ പ്രതിപക്ഷ നേതാവ് ഇടുക്കിയിലെ പരുന്തുംപാറയിൽ താമസിക്കാനെത്തിയപ്പോൾ വന വാസത്തിലാണെങ്കിലും നിങ്ങൾ ഉദ്ദേശിച്ചതിനല്ല എന്ന് പ്രതിപക്ഷ നേതാവിൻറെ ഫേസ് ബുക്കിൽ പോസ്റ്റിട്ടിരുന്നു. ഇതോടെ ട്രോളുകളുടെ പൊടിപൂരമായി. പക്ഷേ തെല്ലും കുലുക്കമില്ലാതെ വി ഡി സതീശൻ വാഗമണ്ണിൽ റിസോർട്ട് ഉദ്ഘാടനത്തിനെത്തി.

അതേസമയം, മലപ്പുറം അപകടത്തിന്റെ പശ്ചാത്തലത്തിൽ ഉദ്ഘാടനത്തിന് മാധ്യമങ്ങൾക്ക് കർശന വിലക്കേർപ്പെടുത്തിയിരുന്നു. ഉദ്ഘാനത്തിനു് ശേഷം നടത്താൻ ആലോചിച്ചിരുന്ന ട്രക്കിംഗും ഒഴിവാക്കി. വളരെ വേഗത്തിൽ ഉദ്ഘാടനം പൂർത്തിയാക്കി പ്രതിപക്ഷ നേതാവ് മലപ്പുറത്തേക്ക് മടങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here