മോചനം ഇനിയും നീളും; അബ്ദുറഹീമിന്റെ കേസ് വീണ്ടും മാറ്റിവെച്ചു

സൗദി ജയിലിൽ കഴിയുന്ന ഫറോക് സ്വദേശി അബ്ദുറഹീമിന്റെ കേസ് റിയാദിലെ കോടതി വീണ്ടും നീട്ടി വെച്ചു. വധശിക്ഷ റദ്ദാക്കിയ ശേഷം ഇത് ഒമ്പതാം തവണയാണ് ജയിൽ മോചനവുമായി ബന്ധപ്പെട്ട കേസ് മാറ്റി വെയ്ക്കുന്നത്. ഈ മാസം 18 ലേക്കാണ് മാറ്റിയത്. ഇന്നെങ്കിലും മോചന ഉത്തരവ് ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു അബ്ദുറഹീമും കുടുംബവും. 18 വർഷമായി സൗദി ജയിലിൽ കഴിയുകയാണ് അബ്ദുറഹീം.

കഴിഞ്ഞ 8 തവണയും കേസ് നീട്ടി വെച്ചപ്പോൾ, അതിനുള്ള കാരണം നിയമ സഹായ സമിതിയോ അഭിഭാഷകരോ വിശദീകരിച്ചിട്ടില്ല. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12:30-ന് ഓൺലൈൻ വഴിയാണ് കോടതി കേസ് പരിഗണിച്ചത്. സൌദി ബാലൻ കൊല്ലപ്പെട്ട കേസിൽ 2006-ൽ ജയിലിലായ അബ്ദുറഹീമിന്റെ വധശിക്ഷ കോടതി റദ്ദാക്കിയത് കഴിഞ്ഞ വർഷം ജൂലൈ രണ്ടിനാണ്. മലയാളികൾ സ്വരൂപിച്ച് നല്കിയ 15 മില്യൺ റിയാൽ മോചന ദ്രവ്യമായി സൗദി ബാലന്റെ കുടുംബത്തിന് കൈമാറിയ ശേഷമാണ് വധശിക്ഷ റദ്ദാക്കിയത്. 8 മാസത്തോളമായി ജയില് മോചനത്തിനുള്ള കാത്തിരിപ്പ് തുടരുകയാണ്.

മിസ്റ്റർ ചീഫ് മിനിസ്റ്റർ!!  ചെന്നിത്തലയുടെ പ്രസംഗത്തിനിടെ ക്ഷുഭിതനായി മുഖ്യമന്ത്രി

തിരുവനന്തപുരം: നിയമസഭയിൽ അടിയന്തര പ്രമേയ ചർച്ചയ്ക്കിടെ മുഖ്യമന്ത്രിയും പ്രതിപക്ഷവും തമ്മിൽ വാക് പോര്.

നിയമസഭയിൽ ‘മിസ്റ്റർ ചീഫ് മിനിസ്റ്റർ’ എന്നു പ്രസംഗത്തിനിടെ രമേശ് ചെന്നിത്തല ആവർത്തിച്ചതിലാണ്  മുഖ്യമന്ത്രി പിണറായി വിജയൻ ക്ഷുഭിതനായത്.

   ഇടക്ക് ഇടക്ക് മിസ്റ്റർ ചീഫ് മിനിസ്റ്റർ  എന്ന് വിളിച്ചാൽ പോര, നാടിൻറെ പ്രശ്നം അറിയണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പഠിപ്പിക്കാൻ നോക്കേണ്ടെന്നും അനാവശ്യ കാര്യങ്ങൾ പറയരുതെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു.

മിസ്റ്റർ ചീഫ് മിനിസ്റ്റർ എന്ന വിളി മോശമല്ലെന്ന് ചെന്നിത്തല മറുപടി പറഞ്ഞു. കുറ്റപ്പെടുത്തുമ്പോൾ അസഹിഷ്ണുത എന്തിനെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ചോദിച്ചു.

സംസ്ഥാനത്ത് വർധിക്കുന്ന അതിക്രമങ്ങളും ലഹരി ഉപയോഗവും നിയമസഭ നിർത്തി വെച്ചാണ് ചർച്ച ചെയ്യുന്നത്. രമേശ് ചെന്നിത്തലയാണ് അടിയന്തര പ്രമേയം അവതരിപ്പിച്ചത്. 

പാലക്കാട് 52കാരനെ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം:   ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയതെന്ന് സംശയം

പാലക്കാട്: വണ്ടാഴിയിൽ 52 കാരനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിന് പിന്നാലെ കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നു. വണ്ടാഴി ഏറാട്ടുകുളമ്പ് വീട്ടിൽ കൃഷ്ണകുമാർ (52) ആണ് മരിച്ചത്.

ഇന്ന് രാവിലെ വീട്ടിൽ വെച്ചായിരുന്നു സംഭവം. കോയമ്പത്തൂരിൽ നിന്ന് ഇന്ന് രാവിലെയാണ് കൃഷ്ണകുമാർ വണ്ടാഴിയിൽ എത്തിയത്. വാഹനത്തിൽ ഉണ്ടായിരുന്ന പിസ്റ്റൾ ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നുവെന്നാണ് നിഗമനം.

കോയമ്പത്തൂരിൽ വെച്ച് ഭാര്യയെ ഇന്ന് രാവിലെ കൊലപ്പെടുത്തിയ ശേഷം വണ്ടാഴിയിലെ വീട്ടിലെത്തി കൃഷ്ണകുമാർ ആത്മഹത്യ ചെയ്യുകയായിരുന്നു.

ഭാര്യ സംഗീതയെയാണ് കൃഷ്ണകുമാർ കൊലപ്പെടുത്തിയത്. കുടുംബ പ്രശ്നങ്ങളെ തുടർന്നായിരുന്നു കൊലപാതകം.

ഓസ്കർ വാരിക്കൂട്ടി അനോറ; മികച്ച നടി മൈക്കി മാഡിസൺ; മികച്ച നടൻ എഡ്രീൻ ബ്രോഡി

തൊണ്ണൂറ്റിയേഴാമത് ഓസ്കർ അവാർഡ് പ്രഖ്യാപനത്തിൽ തിളങ്ങി അനോറ. അ‍ഞ്ച് പുരസ്കാരങ്ങളാണ് അനോറക്ക് ലഭിച്ചത്. അനോറയിലെ അഭിനയത്തിലൂടെ മൈക്കി മാഡിസൺ മികച്ച നടിക്കുള്ള ഓസ്കർ കരസ്ഥമാക്കി. മികച്ച നടനുള്ള ഓസ്കർ പുരസ്കാരം ദ് ബ്രൂട്ടലിസ്റ്റിലൂടെ എഡ്രീൻ ബ്രോഡി നേടി. മികച്ച ചിത്രമായി അനോറയെ തിരഞ്ഞെടുത്തു.

മികച്ച സംവിധാനം, മികച്ച തിരക്കഥ, മികച്ച ചിത്രസംയോജനം എന്നീ പുരസ്കാരങ്ങളും ‘അനോറ’ യിലൂടെ ഷോൺ ബേക്കറിന് ലഭിച്ചു. അതേസമയം മികച്ച ലൈവ് ആക്ഷൻ ഷോർട് ഫിലിം വിഭാഗത്തിൽ അയാം നോട്ട് എ റോബോട്ട് ഓസ്കർ നേടി. ഇന്ത്യൻ പ്രതീക്ഷയായി ഉണ്ടായിരുന്ന അനുജയ്ക്ക് പുരസ്‌കാരമില്ല.13 നോമിനേഷനുകളിൽ ഉണ്ടായിരുന്ന ഫ്രഞ്ച് ചിത്രം എമീലിയ പെരസിന് രണ്ട് പുരസ്കാരങ്ങളാണ് ലഭിച്ചത്.

എമിലിയ പെരെസ് എന്ന ചിത്രത്തിലെ പ്രകടനത്തിന് സോയി സൽദാനക്ക് മികച്ച സഹനടിക്കുള്ള അവാർഡ് ലഭിച്ചു. എമിലിയ പെരെസിലെ ‘എൽ മൽ’ എന്ന ഗാനത്തിനാണ് മികച്ച ഗാനത്തിനുള്ള ഓസ്കർ ലഭിച്ചത്. ജെസ്സി ഐസൻബെർഗിൻ്റെ എ റിയൽ പെയിൻ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ കീറൻ കുൾക്കിൻ മികച്ച സഹനടനുള്ള ഓസ്കർ കരസ്ഥമാക്കി. മികച്ച അനിമേറ്റഡ് ഫീച്ചർ ഫിലിം വിഭാഗത്തിൽ ‘ഫ്ലോ’ പുരസ്കാരം നേടി. ഓസ്കർ പുരസ്കാരം നേടുന്ന ആദ്യ ലാത്വിയൻ ചിത്രമാണ് ഫ്ലോ.

മികച്ച ശബ്ദലേഖനത്തിനും മികച്ച വിഷ്വൽ എഫക്ട്സിനുമുള്ള പുരസ്കാരം ഡ്യൂൺ പാർട്ട് 2ന് ലഭിച്ചു. മികച്ച വിദേശ ചിത്രമായി ഐ ആം സ്റ്റിൽ ഹിയർ(ബ്രസീൽ) എന്നി ചിത്രത്തെ തിരഞ്ഞെടുത്തു. ദ് ബ്രൂട്ടലിസ്റ്റിന് മൂന്ന് പുരസ്കാരങ്ങളാണ ലഭിച്ചത്. മികച്ച ഛായാഗ്രഹണത്തിന് ലോൽ ക്രോളിയും മികച്ച പശ്ചാത്തല സംഗീതത്തിന് ഡാനിയൽ ബ്ലുംബെർഗും അർഹനായി. മികച്ച ഡോക്യുമെന്ററി ഷോർട് ഫിലിം വിഭാഗത്തിൽ ദ് ഒൺലി ഗേൾ ഇൻ ദ് ഓർക്കെസ്ട്ര പുരസ്കാരം നേടിയപ്പോൾ മികച്ച ഡോക്യുമെന്ററി ഫീച്ചർഫിലിം വിഭാഗത്തിൽ നോ അദർ ലാൻഡ് പുരസ്കാരം നേടി. മികച്ച വസ്ത്രാലങ്കാരത്തിനും മികച്ച പ്രൊഡക്ഷൻ ഡിസൈനിനും വിക്ക്ഡ് എന്ന ചിത്രത്തിന് ഓസ്കർ ലഭിച്ചു. ഇരുപത്തിമൂന്ന് വിഭാഗങ്ങളിലാണ് പുരസ്കാരം പ്രഖ്യാപിച്ചത്.

നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ഇല്ല; ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നവീന്‍ബാബുവിന്റെ കുടുംബമാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്.

സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളിയതിനെത്തുടര്‍ന്നാണ് നവീന്‍ബാബുവിന്റെ ഭാര്യ മഞ്ജുഷ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയത്. നവീന്‍ബാബുവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും, സത്യസന്ധമായ അന്വേഷണം ഉറപ്പാക്കാന്‍ കേന്ദ്ര ഏജന്‍സി വേണമെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.

നവീന്‍ ബാബുവിന്റേത് കൊലപാതകം ആണോയെന്ന് സംശയമുണ്ട്. കേസിലെ പ്രതി പി പി ദിവ്യ ഭരണകക്ഷിയായ സിപിഎമ്മിന്റെ നേതാവാണ്. ഈ സാഹചര്യത്തില്‍ തങ്ങള്‍ക്ക് നീതി ലഭിക്കില്ലെന്നും കുടുംബം ഹര്‍ജിയില്‍ പറഞ്ഞിരുന്നു. കേസില്‍ കൃത്യമായ അന്വേഷണം നടക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. യാത്രയയപ്പ് യോഗത്തില്‍ പി പി ദിവ്യ അധിക്ഷേപിച്ചതിലുള്ള മനോവിഷമത്തില്‍ നവീന്‍ബാബു ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ കണ്ടെത്തലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

ഇതേത്തുടര്‍ന്നാണ് ജസ്റ്റിസ് പി ബി സുരേഷ് കുമാര്‍, ജസ്റ്റിസ് ജോബിന്‍ സെബാസ്റ്റിയന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് സിബിഐ അന്വേഷണ ആവശ്യം തള്ളിയത്. സിബിഐ അന്വേഷണം അനുവദിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെന്നും, ഹൈക്കോടതി വിധിയില്‍ വിഷമമുണ്ടെന്നും മഞ്ജുഷ പ്രതികരിച്ചു. മറ്റുള്ളവരുമായി കൂടിയാലോചിച്ച് തുടര്‍നടപടി സ്വീകരിക്കുമെന്നും നവീന്‍ ബാബുവിന്റെ കുടുംബം വ്യക്തമാക്കി.

യൂട്യൂബ് ചാനലുകൾ വഴി നടത്തുന്ന അപവാദപ്രചരണങ്ങൾ അവസാനിപ്പിക്കണം; ആവശ്യവുമായി നവീൻ ബാബുവിന്റെ മകൾ

പത്തനംതിട്ട: കുടുംബത്തിനെതിരെ യൂട്യൂബ് ചാനലുകൾ വഴി നടത്തുന്ന അപവാദപ്രചരണങ്ങൾ അവസാനിപ്പിക്കണമെന്ന് വ്യക്തമാക്കി എഡിഎം നവീൻ ബാബുവിന്റെ മകൾ രംഗത്ത്. ഓൺലൈൻ മാധ്യമങ്ങൾ വഴി അച്ഛന്റെ സഹോദരനെതിരെ അപവാദപ്രചരണം നടത്തുന്നു എന്നാണ് അവർ പരാതി ഉന്നയിക്കുന്നത്.

അതേസമയം കേസ് അടക്കമുള്ള കാര്യങ്ങൾക്ക് വേണ്ടി ഏറ്റവും കൂടുതൽ കഷ്ടപ്പെടുന്നത് അച്ഛൻറെ സഹോദരനാണ്. എന്നാൽ അദ്ദേഹത്തെ ചില ആളുകൾ യൂട്യൂബ് ചാനലുകളിലൂടെ മനപ്പൂർവ്വം മോശപ്പെടുത്തുകയും അപവാദം പ്രചരിപ്പിക്കുകയും ചെയ്യുകയാണ്. ഞങ്ങളെ അദ്ദേഹം പറ്റിച്ചുവെന്നാണ് അപവാദ പ്രചാരണം എന്നാണ് മകൾ വ്യക്തമാക്കുന്നത്.

എന്നാൽ കുടുംബത്തെ തളർത്താനാണ് ഓൺലൈൻ മാധ്യമങ്ങൾ വഴി ഇത്തരം അപവാദ പ്രചാരണം നടത്തുന്നത് എന്നും അതു കുടുംബത്തെ വീണ്ടും വേദനിപ്പിക്കുന്നതാണ്. ഇല്ലാത്ത കാര്യങ്ങൾ ദയവായി പ്രചരിപ്പിക്കാതിരിക്കുക. പൊലീസിൽ നിന്ന് നീതി കിട്ടാത്തപ്പോഴാണ് സിബിഐ അന്വേഷണമായും കോടതിയിലേക്ക് പോയത്. പ്രത്യേക അന്വേഷണ സംഘത്തിൽ വിശ്വാസമില്ലെന്നും കുടുംബം കൂട്ടിച്ചേർത്തു.

യു പ്രതിഭ എംഎൽഎയുടെ മകനെതിരായ കഞ്ചാവ് കേസ്; രണ്ട് സാക്ഷികൾ കൂറുമാറി

ആലപ്പുഴ: യു പ്രതിഭ എംഎൽഎയുടെ മകൻ കനിവ് പ്രതിയായ കഞ്ചാവ് കേസിലെ രണ്ട് സാക്ഷികൾ കൂറുമാറി. തകഴി സ്വദേശികളായ രണ്ട് പേരായിരുന്നു കേസിലെ സാക്ഷികൾ. കഞ്ചാവ് ഉപയോഗം കണ്ടില്ലെന്നാണ് ഇവർ മൊഴി മാറ്റിയത്. പ്രതിഭയുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് എക്സൈസ് അസിസ്റ്റന്റ് കമ്മീഷണർക്ക് മുൻപിൽ സാക്ഷികൾ മൊഴി മാറ്റിയത്. അന്വേഷണ റിപ്പോർട്ട് എക്സൈസ് കമ്മീഷണർക്ക് കൈമാറിയിരുന്നു.

ഡിസംബർ 28നാണ് ആലപ്പുഴ തകഴിയിൽ നിന്ന് യു പ്രതിഭ എം എൽഎയുടെ മകൻ കനിവ് ഉൾപ്പടെ ഒൻപത് പേരെ കുട്ടനാട് എക്സൈസ് സംഘം പിടികൂടിയത്. കഞ്ചാവ് കൈവശം വച്ചതിനും പൊതു സ്ഥലത്ത് കഞ്ചാവ് ഉപയോഗിച്ചതിനുമായിരുന്നു കേസെടുത്തത്. കേസിൽ ഒൻപതാം പ്രതിയായിരുന്നു കനിവ്. ജാമ്യം കിട്ടുന്ന വകുപ്പുകളായതിനാൽ സ്റ്റേഷൻ ജാമ്യത്തിൽ വിടുകയും ചെയ്തു. സംഭവം വാർത്തയായതോടെ മകൻ കഞ്ചാവ് ഉപയോഗിച്ചിട്ടില്ലെന്നും വ്യാജ വാർത്തയാണെന്നുമുള്ള വാദവുമായി യു പ്രതിഭ പരസ്യമായി രംഗത്തെത്തി. പിന്നാലെ കേസിന്റെ എഫ്ഐആർ ഉൾപ്പടെ പുറത്ത് വന്നതോടെ വിവാദം രൂക്ഷമായി. നിയമസഭയിലും സിപിഎം ജില്ലാ സമ്മേളനത്തിലും എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ യു പ്രതിഭ രൂക്ഷമായ വിമർശനം ഉന്നയിച്ചു. 

തുടർന്ന് എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ പ്രതിഭ എംഎൽഎ മുഖ്യമന്ത്രിക്കും എക്സൈസ് മന്ത്രിക്കും എക്സൈസ് കമ്മീഷണർക്കും പരാതി നൽകി. തുടർന്ന് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം പ്രഖ്യാപിക്കുകയുണ്ടായി. എക്സൈസ് ഉദ്യോഗസ്ഥരുടെ നടപടികളിൽ വീഴ്ച സംഭവിച്ചുവെന്നും വൈദ്യ പരിശോധന നടത്തിയില്ലെന്നുമാണ് അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തൽ. പ്രതിഭയുടെ മകനടക്കം 7 പേർക്കെതിരെ കേസ് നില നിൽക്കാൻ സാധ്യതയില്ലെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. പ്രതികളിൽ കഞ്ചാവ് കണ്ടെടുത്ത രണ്ട് പേർക്കെതിരെ മാത്രമേ കേസ് നില നിൽക്കൂ. കനിവ് കഞ്ചാവ് വലിച്ചതിന് സാക്ഷികളില്ലെന്നാണ് റിപ്പോർട്ടിലുള്ളത്. 

വീഴ്ചയ്ക്ക് ശേഷം കുതിച്ചുയർന്ന് സ്വർണവില; ആശങ്കയോടെ ഉപഭോക്താക്കൾ

0

തിരുവനന്തപുരം; സംസ്ഥാനത്ത് സ്വർണവില ഉയർന്നു. കഴിഞ്ഞ രണ്ട് ദുവസം സ്വ‍ണവില മാറ്റമില്ലാതെ തുട‍ർന്നിരുന്നു. ​ഇന്ന് 120 രൂപയാണ് കൂടിയത്. ഒരു പവൻ സ്വർണത്തിൻ്റെ ഇന്നത്തെ വിപണി വില 63,560 രൂപയാണ്. ഒരാഴ്ചയോളം സ്വർണവില ഇടിഞ്ഞിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച സംസ്ഥാനത്തെ സ്വർണവില 64000 ത്തിന് താഴെയെത്തിയിരുന്നു. ഇത് സ്വർഭാരണ പ്രേമികൾക്ക് പ്രതീക്ഷ നൽകിയെങ്കിലും വീണ്ടും വില വർദ്ധിക്കുന്നത് ആശങ്ക ഉണർത്തിയിട്ടുണ്ട്. 

ഫെബ്രുവരി 25 ന് സ്വർണവില റെക്കോർഡ് നിലവാരത്തിലായിരുന്നു. 64,600 എന്ന ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ എത്തിയതിന് ശേഷമാണ് വില കുറയാൻ തുടങ്ങിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7,930 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6520 രൂപയാണ്.  ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 104 രൂപയാണ്. 

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വ്യാപാര നയങ്ങളാണ് സ്വര്ണവിലയെ കുത്തനെ ഉയർത്തിയത്. കാനഡ, മെക്സിക്കോ, ചൈന തുടഗിയ രാജ്യങ്ങൾക്ക് ട്രംപ് അധിക തീരുവ ചുമത്തുമെന്ന് അറിയിച്ചതോടെ ആഗോള സ്വർണവില കുത്തനെ ഉയർന്നിരുന്നു. ട്രംപിന്റെ ഈ നയം വ്യാപാര യുദ്ധത്തിന് വഴി വെക്കുമെന്ന് ആശങ്ക വന്നതോടെയാണ് സ്വർണവില ഉയർന്നത്. സുരക്ഷിത നിക്ഷേപമെന്ന രീതിയിൽ സ്വർണത്തെ കണക്കാക്കുന്നതാണ് വലിയ തോതിൽ സ്വർണം വാങ്ങിക്കൂട്ടാനുള്ള കാരണം. ഡിമാൻഡ് ഉയർന്നതോടെ വില കുത്തനെ ഉയരുകയായിരുന്നു. ജനുവരി ഒന്നിന്  57,200 രൂപയായിരുന്നു സ്വർണവില. എന്നാൽ രണ്ട മാസം പിന്നിട്ട് മാർച്ചിൽ എത്തുമ്പോൾ വില 63,440 ആണ്. 6,240  രൂപയാണ് പവന് കൂടിയത്. 

മാർച്ചിലെ സ്വർണവില ഒറ്റനോട്ടത്തിൽ 

മാർച്ച് 1 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 63,440 രൂപ
മാർച്ച് 2 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 63,440 രൂപ
മാർച്ച് 2 – ഒരു പവൻ സ്വർണത്തിന് 120 രൂപ ഉയർന്നു. വിപണി വില 63,560 രൂപ

ആലപ്പുഴയിൽ ട്രെയിൻ തട്ടി രണ്ട് പേർക്ക് ദാരുണാന്ത്യം; മരിച്ചത് സ്ത്രീയും പുരുഷനും, ഒരാളെ തിരിച്ചറിഞ്ഞു

0

ആലപ്പുഴ: ആലപ്പുഴയിൽ രണ്ട് പേർ ട്രെയിൻ തട്ടി മരിച്ചു. സ്ത്രീയും പുരുഷനുമാണ് മരിച്ചത്. അരൂക്കുറ്റി പള്ളാക്കൽ ശ്രീകുമാർ ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് രാവിലെ മംഗലാപുരത്ത് നിന്ന് തിരുവന്തപുരത്തേക്ക് പോകുന്ന മാവേലി എക്സ്പ്രസ് തട്ടിയാണ് അപകടം ഉണ്ടായത്. ആലപ്പുഴയിലെ എഫ്സിഐ ഗോഡൗണിന് സമീപമായിരുന്നു അപകടം.  

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

ജോർദാനിൽ വെടിയേറ്റ് മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവ് കുടുംബം വഹിക്കണമെന്ന് എംബസി

0

തിരുവനന്തപുരം: ജോർദ്ദാനിൽ സുരക്ഷ സേനയുടെ വെടിയേറ്റു മരിച്ച തോമസ് ഗബ്രിയേൽ പേരേരയുടെ മൃതദ്ദേഹം നാട്ടിൽ എത്തിക്കാനുള്ള ചെലവ് കുടുംബം തന്നെ വഹിക്കണമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. തോമസിന്റെ ഭാര്യയ്ക്ക് അയച്ച കത്തിലാണ് എംബസി ഇക്കാര്യം അറിയിച്ചത്. എന്നാൽ മൃതദേഹം ജോർദാനിൽ നിന്ന് നാട്ടിൽ എത്തിക്കാനുള്ള ചെലവ് കേന്ദ്ര സർക്കാർ വഹിക്കണമെന്നാവശ്യപ്പെട്ട് അടൂർ പ്രകാശ് എംപി വിദേശകാര്യ മന്ത്രിക്ക് കത്തു നല്കി.

തലയിൽ വെടിയേറ്റാണ് തുമ്പ സ്വദേശി തോമസിന്റെ മരണം എന്ന് ഇന്ത്യൻ എംബസി അധികൃതർ സ്ഥിരീകരിച്ചു. തോമസിൻറെ സാമഗ്രികൾ പൊലീസിൽ നിന്ന് എംബസി ഉദ്യോഗസ്ഥർ ഇന്ന് സ്വീകരിക്കും. തോമസിൻറെ കൂടെയുണ്ടായിരുന്ന തിരുവനന്തപുരം സ്വദേശി എഡിസന് കാലിലാണ് വെടിയേറ്റത്. ജോർദാനിൽ നിന്ന് അനധികൃതമായി അതിർത്തി കടന്ന് ഇസ്രയേലിലേക്ക് പോകാൻ ശ്രമിക്കവെയാണ് ജോർദാനിയൻ അതിർത്തി സേന ഇവർക്ക് നേരെ വെടിവെച്ചത്. നാല് പേരാണ് ഇസ്രയേലിലേക്ക് കടക്കാൻ ശ്രമിച്ചത്.  

ഇസ്രയേലിലേക്കുള്ള തൊഴിൽ വിസ വാഗ്ദാനം ചെയ്ത് നാട്ടിൽ നിന്ന് കൊണ്ടുപോയ ഏജൻസി ഇവരെ കബളിപ്പിക്കുകയായിരുന്നു എന്നാണ് വിവരം. ഇവർക്ക് ജോർദാനിലേക്കുള്ള മൂന്ന് മാസത്തെ സന്ദർശക വിസയാണ് ഉണ്ടായിരുന്നത്. ഫെബ്രുവരി അഞ്ചാം തീയ്യതിയാണ് ഇവർ ജോർദാനിലേക്ക് പോയത്. ഒൻപതാം തീയ്യതി വരെ വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നു. ഫെബ്രുവരി പത്തിന് ഇവർ ഇസ്രയേൽ അതിർത്തി കടക്കാൻ ശ്രമിച്ചെന്നാണ് വിവരം. ഈ സമയത്താണ് ജോർദാൻ അതിർത്തി സേന വെടിവെച്ചത്. 

നാല് മിനിറ്റ്!; എടിഎം തകര്‍ത്ത് 30 ലക്ഷം കവര്‍ന്ന് നാലംഗ സംഘം; ദൃശ്യങ്ങള്‍ പുറത്ത്

0

ഹൈദരാബാദ്: തെലങ്കാനയില്‍ എടിഎം കവര്‍ച്ച. നാല് മിനിറ്റുകള്‍ക്കുള്ളില്‍ 30 ലക്ഷം രൂപ കവര്‍ന്നു. രംഗറെഡ്ഡി ജില്ലയിലുള്ള എസ്ബിഐയുടെ എടിഎമ്മില്‍ ഞായറാഴ്ച പുലര്‍ച്ചയോടെയായിരുന്നു സംഭവം നടന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നു.

നാല് പേരായിരുന്നു കവര്‍ച്ചാ സംഘത്തില്‍ ഉണ്ടായിരുന്നത്. പുലര്‍ച്ചെ 1.56 ഓടെ സംഘം എടിഎമ്മിന് സമീപമെത്തി. തുടര്‍ന്ന് കാറില്‍ നിന്ന് ഒരാള്‍ പുറത്തിറങ്ങി. എടിഎമ്മിന് സമീപമുണ്ടായിരുന്ന സിസിടിവി ക്യാമറയില്‍ സ്പ്രേ ചെയ്ത് ഇയാള്‍ ദൃശ്യം അവ്യക്തമാക്കി. എടിഎമ്മിനുള്ളിലെ സിസിടിവി ക്യാമറ അവ്യക്തമാക്കാന്‍ സംഘത്തിന് കഴിഞ്ഞില്ല. ഈ ക്യാമറയിലാണ് സംഘത്തിലെ മൂന്നുപേര്‍ ചേര്‍ന്ന് എടിഎം തകര്‍ക്കുന്ന ദൃശ്യങ്ങള്‍ പതിഞ്ഞത്.

മോഷണശ്രമം ഉണ്ടായാല്‍ മുന്നറിയിപ്പ് നല്‍കുന്ന എമര്‍ജന്‍സി സൈറണ്‍ വയറുകള്‍ അടക്കം സംഘം മുറിച്ചു. ശേഷം ഇരുമ്പ് ദണ്ഡും ഗ്യാസ് കട്ടറും ഉപയോഗിച്ചാണ് എടിഎം തകര്‍ത്തത്. ഈ സമയം ഒരാള്‍ എടിഎമ്മിന് പുറത്തായി കാവല്‍നിന്നു. രണ്ട് മണിയോടെ സംഘം 29.69 ലക്ഷം രൂപയുമായി സ്ഥലം വിട്ടു. എടിഎമ്മിന്റെ ഷട്ടര്‍ കൂടി അടച്ചാണ് സംഘം കടന്നുകളഞ്ഞത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായാണ് പൊലീസ് പറയുന്നത്.