എറണാകുളത്ത് പ്ലസ് വൺ വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ

കൊച്ചി: എറണാകുളം പുത്തൻവേലികരയിൽ പ്ലസ് വൺ വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയാതായി റിപ്പോർട്ട്. അഞ്ചുവഴി ആലുങ്കപറമ്പിൽ സുധാകരന്റെ മകൻ അമ്പാടിയാണ് മരിച്ചത്.

വീട്ടിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അച്ഛനും അമ്മയും ആശുപത്രിയിൽ പോയി മടങ്ങി എത്തിയപ്പോഴാണ് മൃതദേഹം കണ്ടത് എന്നാണ് ലഭിക്കുന്ന വിവരം.

അമ്പാടിയുടെ അമ്മ അർബുദ രോഗ ബാധിതയാണ്. അമ്മയുടെ രോഗാവസ്ഥ കുട്ടി അസ്വസ്ഥതനായിരുന്നു എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. അമ്മയുടെ ചികിത്സയുടെ ഭാഗമായി അച്ഛനും അമ്മയും ആശുപത്രിയിൽ പോയി മടങ്ങി എത്തിയപ്പോഴാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

മ്ലാവിനെ വേട്ടയാടി ഇറച്ചി വിൽപന നടത്തിയ
പ്രതികൾക്ക് നാലുവർഷം കഠിനതടവും പിഴയും

കോതമംഗലം: ഭൂതത്താൻകെട്ട് റിസർവ് വനത്തിൽനിന്ന് മ്ലാവിനെ വേട്ടയാടി ഇറച്ചി വിറ്റ കേസിലെ പ്രതികൾക്ക് നാലുവർഷം കഠിന തടവും 15,000 രൂപ വീതം പിഴയും ലഭിച്ചു.

ഒന്നാം പ്രതി പിണ്ടിമന മാലിക്കു ടി റെജി, രണ്ടാം പ്രതി വണ്ണപ്പുറം വെള്ളിയാങ്കൽ മനു വിജയൻ എന്നിവരെയാണ് കോതമംഗലം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ഇ.എൻ. ഹരിദാസൻ ശിക്ഷിച്ചത്.

2010 മേയ് 15ന് പ്രതികൾ ലൈസൻസ് ഇല്ലാത്ത രണ്ട് തോക്കുമായി വനത്തിൽ അതിക്രമിച്ച് കടന്ന് രണ്ട് വയസ്സുള്ള മ്ലാവിനെ വെടി വെക്കുവായിരുന്നു.

കേസിലെ മറ്റ് പ്രതികളായ പരുത്തിയിൽ ബേബി, എൽകാലയിൽ അഗസ്റ്റി, കൊച്ചുതോട്ടം മാണി എന്നിവർ വിചാരണക്കിടെ മരണപ്പെട്ടിരുന്നു.

പ്രതികളിൽ നിന്ന് ഇറച്ചി വാങ്ങിയ അഞ്ചാം പ്ര തി പിണ്ടിമന കൊച്ചുതോട്ടം വീട്ടിൽ ആശ എൽദോസിനെ മതിയായ തെളിവുകളുടെ അഭാവത്തിൽ കോടതി ശിക്ഷയിൽനിന്ന് ഒ ഴിവാക്കി.

തുണ്ടത്തിൽ റേഞ്ച് ഫോറസ്റ്റ് ഓഫിസറായിരുന്ന ബി. രാഹുലിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് മ്ലാവിറച്ചി പിടികൂടിയത്. പ്രോസിക്യൂഷ നുവേണ്ടി അസിസ്റ്റൻറ് പബ്ലിക് പ്രോസിക്യൂട്ടർ ബെൽജി തോമസാണ് ഹാജരായത്.

നിയമസഭാ ഹാളിൽ പാൻമസാല ചവച്ചുതുപ്പി, ആളെ കണ്ടിട്ടുണ്ടെന്ന് സ്പീക്കർ, വന്നു പറയണം; യുപി നിയമസഭയിൽ നാടകീയ രംഗങ്ങൾ

0

ലക്നൗ: ഉത്തർപ്രദേശ് നിയമസഭാ ഹാളിൽ പാൻ മസാല ചവച്ച് തുപ്പിയ എംഎൽഎയെ വിമർശിച്ച് സ്പീക്കർ. ചൊവ്വാഴ്ച രാവിലെ സഭാ സമ്മേളനം തുടങ്ങുന്നതിന് മുമ്പായിരുന്നു നാടകീയ രംഗങ്ങൾ. അംഗങ്ങളോട് സംസാരിച്ച സ്പീക്കർ സതീഷ് മഹാന, ഇത്തരമൊരു കാര്യം സംബന്ധിച്ച വിവരം ലഭിച്ചപ്പോൾ താൻ നേരിട്ട് പോയി അത് വൃത്തിയാക്കുകയായിരുന്നു എന്നും പറഞ്ഞു.

സഭാ ഹാളിൽ പാൻ മസാല ചവച്ചു തുപ്പിയ എംഎൽഎ ആരാണെന്ന് തനിക്ക് അറിയാമെന്നും വീഡിയോ ദൃശ്യങ്ങളിലൂടെ താൻ അത് കണ്ടുവെന്നും പറഞ്ഞെങ്കിലും പൊതുജന മദ്ധ്യത്തിൽ അവഹേളനം ഒഴിവാക്കാനായി താൻ പേര് പരസ്യമാക്കുന്നില്ലെന്നും സതീഷ് മഹാന പറഞ്ഞു. “നമ്മുടെ ഈ വിധാൻ സഭാ ഹാളിൽ ഒരു അംഗം പാൻ മാസാല ഉപയോഗിച്ച ശേഷം തുപ്പിയതായി ഇന്ന് രാവിലെ  തനിക്ക് വിവരം ലഭിച്ചു. ഞാൻ നേരിട്ട് ഇവിടെ വന്ന് അത് വൃത്തിയാക്കുകയായിരുന്നു. എംഎൽഎ ആരാണെന്ന് വീഡിയോയിൽ ഞാൻ കണ്ടു. പക്ഷേ ആരെയും അപമാനിക്കാൻ ഉദ്ദേശിക്കുന്നില്ല. അതുകൊണ്ടു തന്നെ പേര് പറയുന്നില്ല. ഇങ്ങനെ ആരെങ്കിലും ചെയ്യുന്നത് കണ്ടാൽ അവരെ തടയണമെന്നാണ് എല്ലാ എംഎൽഎമാരോടും എനിക്ക് പറയാനുള്ളത്. ഈ നിയമസഭ വൃത്തിയായി സൂക്ഷിക്കേണ്ടത് നമ്മുടെ ബാധ്യതയാണ്. ഇത് ചെയ്ത എംഎൽഎ എന്റെ അടുത്ത് വന്ന് ഇത് ചെയ്തതത് ഞാനാണന്ന് സമ്മതിച്ചാൽ അത് നല്ല കാര്യമാണ്. അല്ലെങ്കിൽ ഞാൻ അവരെ വിളിക്കും” – സ്‍പീക്കർ പറ‍ഞ്ഞു. 

പൊട്ടിത്തെറിക്ക് ശേഷം പ്രശ്നത്തോട് പ്രശ്നം; സ്റ്റാര്‍ഷിപ്പ് എട്ടാം പരീക്ഷണം സ്പേസ് എക്സ് വീണ്ടും മാറ്റി

0

ടെക്സസ്: ഇലോണ്‍ മസ്കിന്‍റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സ് ‘സ്റ്റാര്‍ഷിപ്പ്’ ഗ്രഹാന്തര റോക്കറ്റിന്‍റെ എട്ടാം പരീക്ഷണ വിക്ഷേപണം വീണ്ടും അവസാന നിമിഷം മാറ്റി. ദക്ഷിണ ടെക്സസിലെ സ്റ്റാര്‍ബേസില്‍ വിക്ഷേപണത്തിനായി കൗണ്ട്‌ഡൗണ്‍ തുടങ്ങിയ ശേഷമാണ് സ്റ്റാര്‍ഷിപ്പിന്‍റെ പരീക്ഷണ പറക്കല്‍ നീട്ടിവെക്കുന്നതായി അറിയിപ്പ് വന്നത്. റോക്കറ്റിന്‍റെ സൂപ്പര്‍ ഹെവി ബൂസ്റ്ററില്‍ സാങ്കേതികപ്രശ്നങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണിത് എന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. 

സ്റ്റാര്‍ഷിപ്പ് മെഗാ റോക്കറ്റിന്‍റെ ഏഴാം പരീക്ഷണ പറക്കല്‍ വലിയ പൊട്ടിത്തെറിയില്‍ അവസാനിച്ച ശേഷം വീണ്ടുമൊരു വിക്ഷേപണം സ്പേസ് എക്സിന് വലിയ കടമ്പയാവുകയാണ്. നേരത്തെ ഒരുവട്ടം നീട്ടിവച്ച സ്റ്റാര്‍ഷിപ്പ് എട്ടാം പരീക്ഷണ വിക്ഷേപണം സാങ്കേതിക കാരണങ്ങളാല്‍ സ്പേസ് എക്‌സ് വീണ്ടും മാറ്റിവച്ചു. കമ്പനി കാരണം വ്യക്തമായിട്ടില്ലെങ്കിലും റോക്കറ്റിന്‍റെ സൂപ്പര്‍ ഹെവി ബൂസ്റ്റര്‍ ഭാഗത്ത് പ്രശ്നങ്ങള്‍ കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് പുറമെ മറ്റ് ചില തകരാറുകളും കമ്പ്യൂട്ടറുകള്‍ കണ്ടെത്തിയതോടെ വിക്ഷേപണം മാറ്റിവെക്കാന്‍ സ്പേസ് എക്സ് നിര്‍ബന്ധിതരാവുകയായിരുന്നു. സ്റ്റാര്‍ഷിപ്പിന്‍റെ എട്ടാം പരീക്ഷണത്തിനായി അടുത്ത തിയതി സ്പേസ് എക്സ് പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും അടുത്ത 24 മണിക്കൂറിനുള്ളില്‍ വിക്ഷേപണത്തിന് റോക്കറ്റ് തയ്യാറായിരിക്കും എന്നാണ് കമ്പനിയുടെ അവകാശവാദം. 

എക്കാലത്തെയും വലുതും ഭാരമേറിയതും ഭാരം വഹിക്കുന്നതുമായ റോക്കറ്റാണ് സ്പേസ് എക്സിന്‍റെ സ്റ്റാര്‍ഷിപ്പ്. 121 മീറ്ററാണ് സ്റ്റാര്‍ഷിപ്പ് മെഗാ റോക്കറ്റിന്‍റെ ആകെ ഉയരം. താഴെയുള്ള സൂപ്പർ ഹെവി ബൂസ്റ്റര്‍, മുകളിലെ സ്റ്റാര്‍ഷിപ്പ് സ്പേസ്‌ക്രാഫ്റ്റ് (ഷിപ്പ്) എന്നീ രണ്ട് ഭാഗങ്ങള്‍ ഈ വിക്ഷേപണ വാഹനത്തിനുണ്ട്. സൂപ്പര്‍ ഹെവി ബൂസ്റ്ററിന് മാത്രം 71 മീറ്ററാണ് ഉയരം. 33 റാപ്റ്റര്‍ എഞ്ചിനുകളാണ് സൂപ്പര്‍ ഹെവി ബൂസ്റ്ററിന്‍റെ കരുത്ത്. സൂപ്പർ ഹെവി ബൂസ്റ്ററിന് വലിയ പേലോഡുകൾ ബഹിരാകാശത്തേക്ക് ഉയർത്താൻ കഴിയും. 52 മീറ്ററാണ് ഏറ്റവും മുകളിലെ ഷിപ്പ് ഭാഗത്തിന്‍റെ ഉയരം. ബൂസ്റ്റര്‍, ഷിപ്പ് ഭാഗങ്ങള്‍ പൂര്‍ണമായും പുനരുപയോഗിക്കാന്‍ ലക്ഷ്യമിടുന്ന ബഹിരാകാശ വിക്ഷേപണ വാഹനമായ സ്റ്റാര്‍ഷിപ്പ് ചൊവ്വയിലേക്കും ചന്ദ്രനിലേക്കുമുള്ള യാത്രകള്‍ മനസില്‍ കണ്ടാണ് സ്പേസ് എക്സ് തയ്യാറാക്കുന്നത്. 

വിക്ഷേപണത്തിന് ശേഷം സൂപ്പര്‍ ഹെവി ബൂസ്റ്റര്‍ ഭൂമിയിലെ യന്ത്രക്കൈയില്‍ (മെക്കാസില്ല) വായുവില്‍ വച്ച് വിജയകരമായി പിടികൂടാന്‍ ഇതിനകം സ്പേസ് എക്സിനായിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ ഏഴാം പരീക്ഷണ വിക്ഷേപണത്തില്‍ മുകളിലെ ഷിപ്പ് ഭാഗം ബഹിരാകാശത്ത് വച്ച് ഛിന്നഭിന്നമായി. പേടകവും ഭൂമിയിലെ കണ്‍ട്രോള്‍ റൂമുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടതിനെ തുടര്‍ന്നായിരുന്നു പൊട്ടിത്തെറി സംഭവിച്ചത്. സ്റ്റാര്‍ഷിപ്പിന്‍റെ എട്ടാം പരീക്ഷണ വിക്ഷേപണത്തിലും ഹെവി ബൂസ്റ്റര്‍ ഭാഗം മെക്കാസില്ലയില്‍ ലാന്‍ഡ് ചെയ്യിക്കുമെന്നാണ് കരുതുന്നത്. ഇതിന് പുറമെ ഷിപ്പ് ഭാഗം ഉപയോഗിച്ച് ഡമ്മി സാറ്റ്‌ലൈറ്റുകള്‍ ബഹിരാകാശത്ത് വിജയകരമായി വിന്യസിക്കുക എന്ന വെല്ലുവിളിയും സ്റ്റാര്‍ഷിപ്പിന്‍റെ എട്ടാം പരീക്ഷണത്തില്‍ സ്പേസ് എക്സിനെ കാത്തിരിക്കുന്നു.

ഏകദിന ലോകകപ്പ് ഫൈനല്‍ മുതല്‍ തുടങ്ങിയതാണ് ഭാഗ്യക്കേട്! രോഹിത്തിന് ടോസ് നഷ്ടമാകുന്നത് തുടര്‍ച്ചയായ 11-ാം തവണ

0

ദുബായ്: ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ തുടര്‍ച്ചയായി ടോസ് നഷ്ടപ്പെടുന്ന ടീമായി ഇന്ത്യ. ഇന്ന് ഓസ്‌ട്രേലിയക്കെതിരെ ഐസിസി ചാംപ്യന്‍സ് ട്രോഫി സെമി ഫൈനലിലും ഇന്ത്യക്ക് ടോസ് നഷ്ടമായിരുന്നു. തുടര്‍ച്ചയായി 14-ാം തവണയാണ് ഇന്ത്യക്ക് ടോസ് നഷ്ടമാകുന്നത്. 2023 ഏകദിന ലോകകപ്പ് ഫൈനല്‍ മുതല്‍ തുടങ്ങിയതാണിത്. രോഹിത്തിന് കീഴില്‍ 11-ാം തവണയാണ് ഇന്ത്യക്ക് ടോസ് നഷ്ടമാകുന്നത്. ഇക്കാര്യത്തില്‍ രണ്ടാം സ്ഥാനത്താണ് രോഹിത്. 12 തവണ തുടര്‍ച്ചയായി ടോസ് നഷ്ടപ്പെട്ട് മുന്‍ വെസ്റ്റ് ഇന്‍ഡീസ് ക്യാപ്റ്റന്‍ ബ്രയാന്‍ ലാറയാണ് ഒന്നാമത്. 1998 മുതല്‍ 99 വരെയുള്ള കാലയളില്‍ അദ്ദേഹത്തിന് 12 ടോസ് നഷ്ടമായി. രോഹിത്തിനെ കൂടാതെ നെതര്‍ലന്‍ഡ്‌സ് മുന്‍ ക്യാപ്റ്റന്‍ പീറ്റര്‍ ബോറനും തുടര്‍ച്ചയായി 11 ടോസ് നഷ്ടമായി. 2011 മുതല്‍ 13വരെയുള്ള കാലയളവിലായിരുന്നു ഇത്.

ഇന്ന് ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ടോസ് നേടിയ ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ട് മാറ്റങ്ങളുമായിട്ടാണ് ഓസീസ് ഇറങ്ങുന്നത്. പരിക്കേറ്റ മാത്യൂ ഷോര്‍ട്ടിന് പകരം കൂപ്പര്‍ കൊണോലി ടീമിലെത്തി. സ്‌പെന്‍സണ്‍ ജോണ്‍സണ് പകരം തന്‍വീര്‍ സംഗയും കളിക്കും. രണ്ട് സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാരുമായിട്ടാണ് ഓസീസ് ഇറങ്ങുന്നത്. ഇന്ത്യ മാറ്റമൊന്നും വരുത്തിയിട്ടില്ല. നാല് സ്പിന്നര്‍മാരാണ് ടീമിലുള്ളത്. ഇരു ടീമുകളേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

ഓസ്ട്രേലിയ: കൂപ്പര്‍ കൊണോലി, ട്രാവിസ് ഹെഡ്, സ്റ്റീവന്‍ സ്മിത്ത് (ക്യാപ്റ്റന്‍), മാര്‍നസ് ലാബുഷാനെ, ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പര്‍), അലക്സ് കാരി, ഗ്ലെന്‍ മാക്സ്വെല്‍, ബെന്‍ ദ്വാര്‍ഷുയിസ്, നഥാന്‍ എല്ലിസ്, ആദം സാംപ, തന്‍വീര്‍ സംഗ.

ഇന്ത്യ: രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, അക്‌സര്‍ പട്ടേല്‍, കെ എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി.

യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി; കുട്ടികളുടെ മൊഴിയില്‍ ഭര്‍ത്താവ് അറസ്റ്റില്‍

0

തൃശൂർ: മതിലകം കഴുവിലങ്ങില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശിയായ അനു (34) വിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് കുട്ടികളുടെ അമ്മയാണ് ഇവര്‍. യുവതിയുടെ ബന്ധുക്കളുടെയും കുട്ടികളുടെയും മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടെ താമസിച്ചിരുന്ന രണ്ടാം ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മതിലകം സ്വദേശി പ്രശാന്തിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.  

വീട്ടിലെ ജനല്‍ കമ്പിയില്‍ തൂങ്ങിയ നിലയിലാണ് അനുവിനെ കണ്ടെത്തിയത്. ആദ്യഭര്‍ത്താവിനെ ഉപേക്ഷിച്ച ശേഷം മൂന്ന് വര്‍ഷത്തോളമായി പ്രശാന്തിനൊപ്പം മതിലകം കഴുവിലങ്ങിലാണ് ഇവര്‍ താമസിച്ചിരുന്നത്. അനു മരിച്ചതറിഞ്ഞ് പ്രശാന്തും ആത്മഹത്യക്ക് ശ്രമിച്ചു. എന്നാല്‍ നാട്ടുകാരും പൊലീസും ചേര്‍ന്ന് ഇയാളെ ആശുപത്രിയിലെത്തിച്ച് രക്ഷപ്പെടുത്തുകയായിരുന്നു. പിന്നീട് യുവതിയുടെ ബന്ധുക്കളുടെയും മക്കളുടെയു മൊഴിയെടുത്ത പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. രണ്ടാം ഭര്‍ത്താവിന്‍റെ ഉപദ്രവവും പീഡനവും കാരണമാണ് അനു തൂങ്ങിമരിച്ചതെന്നാണ് നിഗമനം.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

ഇന്‍റർനാഷണൽ തപാൽ മുഖേന ഫ്രാൻസിൽ നിന്നും കൊച്ചിയിലെത്തിയ പാഴ്സൽ, പരിശോധിച്ചപ്പോൾ എംഡിഎംഎ; 23കാരൻ പിടിയിൽ

0

കൊച്ചി: ഇന്‍റർനാഷണൽ തപാൽ മുഖേന ഫ്രാൻസിൽ നിന്നും എംഡിഎംഎ വരുത്തിയയാളെ എക്സൈസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വെമ്പായം സ്വദേശി അതുൽ കൃഷ്ണ (23 വയസ്) യാണ് പിടിയിലായത്. 10.04 ഗ്രാം എംഡിഎംഎ ഇയാളുടെ പേരിൽ വന്ന പാഴ്‌സലിൽ നിന്നും കണ്ടെടുത്തതായി എക്സൈസ് അറിയിച്ചു.

എറണാകുളം റേഞ്ച് എക്സൈസ് ഇൻസ്‌പെക്ടർ സജി വി യും സംഘവും ചേർന്ന് നടത്തിയ പരിശോധനയിൽ കൊച്ചി ഇന്‍റർനാഷണൽ മെയിൽ സെന്‍ററിന്‍റെ ഓഫീസിൽ നിന്നാണ് പാർസൽ പിടിച്ചെടുത്തത്. തുടർന്ന് എക്സൈസ് സംഘം അതുൽ കൃഷ്ണയുടെ വീട്ടിലെത്തി വിശദമായി ചോദ്യംചെയ്തതിൽ നിന്നും മൊബൈൽ ഫോണിൽ നിന്നും ലഭിച്ച വിവരങ്ങളുടെയും അടിസ്ഥാനത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് എക്സൈസ് സംഘം അറിയിച്ചു. ഇയാളെ കോടതി റിമാൻഡ് ചെയ്തു. 

കൊച്ചിയിൽ ഡാർക്ക്‌ വെബ് ഉപയോഗിച്ച് വിദേശത്ത് നിന്നും രാസലഹരി എത്തിച്ച കേസിൽ മറ്റൊരു യുവാവും പിടിയിലായി. കോഴിക്കോട് കുതിരവട്ടം സ്വദേശി മിർസാബ് ആണ് പിടിയിലായത്. പാർസലായി എത്തിയ 20 ഗ്രാം എംഡിഎംഎ എക്സൈസ് സംഘം പിടിച്ചെടുത്തു. എറണാകുളം  കാരിക്കാമുറിയിലെ ഫോറിൻ പോസ്റ്റ് ഓഫീസിലേക്ക് ജർമ്മനിയിൽ നിന്നെത്തിയ പാർസൽ സ്കാനിങിൽ സംശയം തോന്നിയതോടെ വിവരം എറണാകുളം സർക്കിൾ എക്സൈസ് ഓഫീസിലേക്ക് അറിയിക്കുകയായിരുന്നു. 

ജർമ്മനിയിൽ നിന്ന് കൊച്ചി പോസ്റ്റോഫീസിലേക്ക് പാഴ്സൽ, ഉപയോഗിച്ചത് ക്രിപ്റ്റോ കറന്‍സി, ഡാര്‍ക്ക് വെബിലൂടെ രാസലഹരി

സിദ്ധാർത്ഥന്റെ മരണം: ‘സർവകലാശാല അധികൃതർക്ക് കുറ്റക്കാരെ തിരിച്ചെടുക്കാൻ ധൃതിയെന്താണെന്ന് അറിയില്ല’: ജയപ്രകാശ്

വയനാട്: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ പ്രതികരണവുമായി അച്ഛൻ ജയപ്രകാശ്. കോടതിക്ക് വിഷയം ​ഗുരുതരമെന്ന് ബോധ്യപ്പെട്ടതായി ജയപ്രകാശ് പറഞ്ഞു. സർവകലാശാല അധികൃതർക്ക് കുറ്റക്കാരെ തിരിച്ചെടുക്കാൻ ധൃതിയെന്താണെന്ന് അറിയില്ലെന്ന് പറഞ്ഞ ജയപ്രകാശ് കോടതി ഉത്തരവ് നിലനിൽക്കെയാണ് രണ്ട് വിദ്യാർത്ഥികളെ തിരിച്ചെടുത്തതെന്നും ചൂണ്ടിക്കാട്ടി. അന്വേഷണത്തിന് ഇനിയും സമയം ചോദിക്കുന്നത് എന്തിനാണെന്ന് അറിയില്ലെന്നും ജയപ്രകാശ് കൂട്ടിച്ചേർത്തു. 

‘മൂന്നാമത്തെ കുഞ്ഞിനെ വേണ്ട’; അമ്മ വീട്ടിൽ ഇല്ലാത്തപ്പോൾ പിഞ്ചുകുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊന്ന് അച്ഛൻ

0

മുംബൈ: മൂന്നാമതൊരു കുഞ്ഞ് വേണ്ടെന്ന് തീരുമാനിച്ചുറപ്പിച്ച് യുവാവ് നാല് മാസം പ്രായമുള്ള മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. സഞ്ജയ് എന്ന 40 വയസ്സുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിന്‍റെ അമ്മ ഷൈലജയാണ് (36) പരാതി നൽകിയത്.

മഹാരാഷ്ട്രയിലെ ഘാട്കോപറിലാണ് സഞ്ജയും ഷൈലജയും മൂന്ന് മക്കളും താമസിച്ചിരുന്നത്. മൂന്നാമത്തെ മകൾ ശ്രേയ നാല് മാസം മുൻപാണ് ജനിച്ചത്. സാമ്പത്തിക പ്രയാസമുണ്ടായിരുന്നതിനാൽ മൂന്നാമത്തെ കുഞ്ഞിന്‍റെ ജനനത്തിന് ശേഷം സഞ്ജയ് സന്തുഷ്ടനായിരുന്നില്ലെന്ന് ഷൈലജ പൊലീസിനോട് പറഞ്ഞു. വഴക്ക് പതിവായിരുന്നുവെന്നും യുവതി പറഞ്ഞു.   

വെള്ളിയാഴ്‌ച ഷൈലജ ജോലിക്ക് പോയ സമയത്താണ് തൊട്ടിലിൽ ഉറങ്ങുകയായിരുന്ന ശ്രേയയെ അച്ഛൻ കയർ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊന്നത്. ഷൈലജ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ, മകൾക്ക് സുഖമില്ലെന്നാണ് സഞ്ജയ് പറഞ്ഞത്. തുടർന്ന് ഇരുവരും ചേർന്ന് കുഞ്ഞിനെ രാജവാഡി ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു. 

കുഞ്ഞിന്‍റെ മരണം കൊലപാതകമാകാൻ സാധ്യതയുണ്ടെന്ന് സൂചിപ്പിക്കുന്ന റിപ്പോർട്ടാണ് ഡോക്ടർമാർ നൽകിയത്, തുടർന്നാണ് കുട്ടിയുടെ അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തത്. ചോദ്യംചെയ്യലിൽ സഞ്ജയ് കുറ്റം സമ്മതിച്ചതായി പന്ത് നഗർ പൊലീസ് സ്റ്റേഷനിലെ സീനിയർ ഇൻസ്‌പെക്ടർ രമേഷ് കേവാലെ പറഞ്ഞു.

കുഞ്ഞിന്‍റേത് സ്വാഭാവിക മരണമാണെന്ന് എല്ലാവരെയും വിശ്വസിപ്പിക്കാൻ കഴിയുമെന്നാണ് സഞ്ജയ് കരുതിയതെന്നും എന്നാൽ ഒരു മണിക്കൂറിനുള്ളിൽ ഇയാൾ പറയുന്നത് കള്ളമാണെന്ന് വ്യക്തമായെന്നും പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ മാർച്ച് 7 വരെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി. ഭാരതീയ ന്യായ് സൻഹിതയിലെ 103(1)(കൊലപാതകം) വകുപ്പാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

കുട്ടിയെ കാണാതായിട്ട് നാല് ദിവസം, ഒടുവിൽ ഒമാനിലെ കടലിൽ നിന്നും മൃതദേഹം കണ്ടെടുത്തു

0

മസ്കത്ത്: ഒമാനിലെ കടലിൽ കാണാതായ ആൺകുട്ടിയുടെ മൃതദേഹം കണ്ടെടുത്തു. മസ്കത്ത് ​ഗവർണറേറ്റിലെ സീബ് ബീച്ചിൽ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ കടലിൽ കാണാതായിട്ട് നാല് ദിവസത്തോളമായിരുന്നു. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലുകൾക്കൊടുവിലാണ് മൃതദേഹം കണ്ടെടുത്തത്.

രക്ഷാപ്രവർത്തകരും താമസക്കാരും പ്രാദേശിക അതോറിറ്റികളും കുട്ടിക്കായുള്ള തിരച്ചിൽ പ്രവർത്തനങ്ങളിൽ പങ്കുചേർന്നിരുന്നു. കടലുകളിലും വാദികളിലും നീന്തുമ്പോഴും മറ്റ് സാഹസിക പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോഴും മുതിർന്നവരും കുട്ടികളും ലൈഫ് ജാക്കറ്റുകൾ ഉൾപ്പടെയുള്ള ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അധികൃതർ അറിയിച്ചു.   