തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് ഇന്ന് തുടക്കം. രാവിലെ പത്ത് മണിക്ക് കാപ്പുകെട്ടി ദേവിയെ കുടിയിരുത്തുന്നതോടെയാണ് ഉത്സവത്തിന് തുടക്കം കുറിക്കുന്നത്. വൈകീട്ട് 6-ന് കലാപരിപാടികളുടെ ഉദ്ഘാടനം നടി നമിതാ പ്രമോദ് നിർവഹിക്കും. ആറ്റുകാൽ അംബാ പുരസ്‌കാരം ഡോ.കെ.ഓമനക്കുട്ടിക്ക് സമർപ്പിക്കും. 13-നാണ് പ്രശസ്തമായ പൊങ്കാല. പൊങ്കാല മഹോത്സവത്തിന്‍റെ അവസാന വട്ട ഒരുക്കങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം യോഗം ചേർന്നിരുന്നു. ഒരുക്കങ്ങൾ എല്ലാം പൂർത്തിയായതായി ക്ഷേത്രം ഭാരവാഹികൾ അറിയിച്ചിട്ടുണ്ട്.
ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് ഇന്ന് തുടക്കം! 18 സ്പെഷ്യൽ ട്രെയിനുകൾ, 10 സ്ഥലങ്ങളിൽ കൂളറുകൾ, 179 സിസിടിവികൾ
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് ഇന്ന് തുടക്കം. രാവിലെ പത്ത് മണിക്ക് കാപ്പുകെട്ടി ദേവിയെ കുടിയിരുത്തുന്നതോടെയാണ് ഉത്സവത്തിന് തുടക്കം കുറിക്കുന്നത്. വൈകീട്ട് 6-ന് കലാപരിപാടികളുടെ ഉദ്ഘാടനം നടി നമിതാ പ്രമോദ് നിർവഹിക്കും. ആറ്റുകാൽ അംബാ പുരസ്‌കാരം ഡോ.കെ.ഓമനക്കുട്ടിക്ക് സമർപ്പിക്കും. 13-നാണ് പ്രശസ്തമായ പൊങ്കാല. പൊങ്കാല മഹോത്സവത്തിന്‍റെ അവസാന വട്ട ഒരുക്കങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം യോഗം ചേർന്നിരുന്നു. ഒരുക്കങ്ങൾ എല്ലാം പൂർത്തിയായതായി ക്ഷേത്രം ഭാരവാഹികൾ അറിയിച്ചിട്ടുണ്ട്.
മഫ്തിയിൽ വീട്ടിൽ കയറി പിടി കൂടുന്നതിനിടെ പൊലീസ് മർദിച്ചു; പരാതിയുമായി വിസ തട്ടിപ്പ് കേസിലെ പ്രതിയുടെ കുടുംബം
കണ്ണൂർ: വിസ തട്ടിപ്പ് കേസിലെ പ്രതിയെ വീട്ടിൽ കയറി പിടി കൂടുന്നതിനിടെ പൊലീസ് മർദിച്ചെന്ന് പരാതി. കണ്ണൂർ മലപ്പട്ടം സ്വദേശി സുഹൈലിന്‍റെ കുടുംബമാണ് പരാതി നൽകിയത്. മലപ്പുറം മങ്കട പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായ സുഹൈലിനെ പിടികൂടാൻ ഇന്നലെ ഉച്ചയ്ക്കാണ് മഫ്തിയിൽ പൊലീസ് എത്തിയത്. കസ്റ്റഡിയിൽ എടുക്കുന്നതിനിടെ പൊലീസ് സുഹൈലിനെ മർദിച്ചുവെന്ന് കുടുംബം ആരോപിക്കുന്നു.
ഇത് സംബന്ധിച്ച് കണ്ണൂർ കമ്മീഷണർക്കും പോലീസ് കംപ്ലെയ്ന്‍റ് അതോറിറ്റിക്കും സുഹൈലിന്‍റെ കുടുംബം പരാതി നൽകിയിട്ടുണ്ട്. പൊലീസിനെ മർദ്ദിച്ചതിന് സുഹൈലിനെതിരെയും കേസെടുത്തു. ഇതിനിടെ പോലീസ് കസ്റ്റഡിയിൽ ടോയ്‌ലറ്റ് ക്ലീനർ കുടിച്ച പ്രതി പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
തിരിച്ചടിക്കാൻ കാനഡയും; അമേരിക്കൻ മദ്യത്തിന് വിലക്ക്, ഔട്ട്ലെറ്റ് വെബ്സൈറ്റ് താൽകാലികമായി പൂട്ടി
ഒട്ടാവ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അധിക തീരുവ ചുമത്തലിനെതിരെ തിരിച്ചടിച്ച് കാനഡയിലെ പ്രവിശ്യകളും. അമേരിക്കൻ മദ്യത്തിന് വിലക്ക് ഏർപ്പെടുത്തി ഒന്റാരിയോ. അമേരിക്കൻ മദ്യം ഒഴിവാക്കുന്നതിന്റെ ഭാഗമായി ഒന്റാരിയോ പ്രവിശ്യയിലെ ഔട്ട്ലെറ്റ് ശൃംഘലയായ LCBO വെബ്സൈറ്റ് താൽകാലികമായി പൂട്ടി. അമേരിക്കൻ മദ്യം ഔട്ട്ലെറ്റുകളിൽ നിന്ന് നീക്കാൻ സർക്കാർ നിർദേശം നൽകി. ഇലോൺ മസ്കിന്റെ സ്റ്റാർലിങ്കുമായുള്ള കരാറും ഒന്റാരിയോ നിർത്തലാക്കും. അമേരിക്കൻ കമ്പനികൾക്ക് നൽകിയ സർക്കാർ കരാറുകൾ നിർത്തലാക്കാൻ നോവ സ്കോഷ്യ പ്രവിശ്യ. കൂടാതെ 1256 അമേരിക്കൻ ഉല്പന്നങ്ങൾക്കും കാനഡ അധിക നികുതി ചുമത്തി.
ആഗോള വ്യാപാര യുദ്ധത്തിൻ്റെ കാഹളം മുഴക്കി ചൈനയും രംഗത്ത് വന്നിരുന്നു. അമേരിക്കയിൽ നിന്നുള്ള ചില ഇറക്കുമതികൾക്ക് 10-15% അധിക തീരുവ ചുമത്തുമെന്ന് ചൈനീസ് ധനകാര്യ മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. മാർച്ച് 10 മുതൽ ഇത് നിലവിൽ വരും. ചിക്കൻ, ഗോതമ്പ്, ചോളം, പരുത്തി എന്നിവയുൾപ്പെടെള്ള അമേരിക്കയിൽ നിന്നെത്തുന്ന പ്രധാന ഇറക്കുമതികൾക്ക് താരിഫ് ബാധകമാകും. ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ്‌വ്യവസ്ഥകൾ തമ്മിലുള്ള വ്യാപാര യുദ്ധത്തിൽ ചൈനയുടെ ഈ തീരുമാനവും നിർണയാകമാകും.

ക്ഷേത്രത്തിന് സമീപത്തെ ആഞ്ഞിലി മരത്തിൽ ക്രിമിനൽ കേസ് പ്രതി തൂങ്ങി മരിച്ചു; മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കം
ചേർത്തല: ചേർത്തല തെക്ക് ചക്കനാട്ട് ചിറയിൽ സുധീഷ് ( 37) നെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഒട്ടനവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ട്. കുട്ടംവീട് ക്ഷേത്രത്തിന് സമീപത്തെ ആഞ്ഞിലി മരത്തിലാണ് മൃതദേഹം കാണപ്പെട്ടത്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം വീട്ട് വളപ്പിൽ സംസ്ക്കരിച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുള്ളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
recommended by

‘ക്യാമറ ഓണാക്ക്, മുഖത്തടിക്ക്’;അഞ്ചാംമൈലിൽ സ്കൂൾ വിദ്യാർത്ഥിയെ സംഘം ചേർന്ന് ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
വയനാട്: മാനന്തവാടി അഞ്ചാംമൈലിൽ സ്കൂൾ വിദ്യാർത്ഥിയെ ഒരു സംഘം വിദ്യാർത്ഥികൾ മർദ്ദിക്കുന്ന ദൃശ്യം പുറത്ത്. മൂന്നുദിവസം മുമ്പാണ് സംഭവം ഉണ്ടായത്. വിദ്യാർത്ഥിയെ ബലമായി ഒരു കെട്ടിടത്തിൻ്റെ കോണിപ്പടിയിൽ കൊണ്ടു പോയായിരുന്നു മർദ്ദനം. മർദ്ദനമേറ്റ വിദ്യാർത്ഥിയുടെ പിതാവ് സിഡബ്ല്യൂസിക്ക് പരാതി നൽകി. ‘ക്യാമറ ഓണാക്ക്, മുഖത്തടിക്ക്’ എന്നൊക്കെ വിളിച്ചു പറഞ്ഞായിരുന്നു മർദ്ദനം. വിദ്യാർത്ഥിയെ മർദ്ദിക്കുന്നത് മറ്റു കുട്ടികൾ മൊബൈലിൽ പകർത്തി. ഈ ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.
മുന്നില്‍ നിന്ന് പടനയിച്ച് കിംഗ് കോലി; ഓസ്ട്രേലിയയോട് പ്രതികാരം വീട്ടി ഇന്ത്യ ചാമ്പ്യൻസ് ട്രോഫി ഫൈനലില്‍
ദുബായ്: വിരാട് കോലി ഒരിക്കല്‍ കൂടി കിംഗ് കോലിയായി മുന്നില്‍ നിന്ന് പടനയിച്ചപ്പോള്‍ ചാമ്പ്യൻസ് ട്രോഫി സെമിയില്‍ ലോക ചാമ്പ്യൻമാരായ ഓസ്ട്രേലിയയെ നാല് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ ഫൈനലിലെത്തി. ആദ്യം ബാറ്റ് ചെയ്ത് ഓസ്ട്രേലിയ ഉയര്‍ത്തിയ 265 റണ്‍സ് വിജയലക്ഷ്യം 11 പന്തും നാലു വിക്കറ്റും ബാക്കി നിര്‍ത്തി ഇന്ത്യ മറികടന്നു. 83 റണ്‍സുമായി വിരാട് കോലി ഇന്ത്യയുടെ ടോപ് സ്കോററായപ്പോള്‍ ശ്രേയസ് അയ്യരും കെ എല്‍ രാഹുലും അക്സര്‍ പട്ടേലും ഹാര്‍ദ്ദിക് പാണ്ഡ്യയും ഇന്ത്യൻ ജയത്തില്‍ നിര്‍ണായക സംഭാവന നല്‍കി.
2023ലെ ഏകദിന ലോകകപ്പ് ഫൈനല്‍ തോല്‍വിക്കുള്ള ഇന്ത്യയുടെ മധുരപ്രതികാരം കൂടിയായി ഈ വിജയം. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ നാളെ നടക്കുന്ന ന്യൂസിലന്‍ഡ്-ദക്ഷിണാഫ്രിക്ക രണ്ടാം സെമിയിലെ വിജയികളായിരിക്കും ഇന്ത്യയുടെ എതിരാളികള്‍. ഇന്ത്യ ഫൈനലിലെത്തിയതോടെ ദുബായ് ആയിരിക്കും ചാമ്പ്യൻസ് ട്രോഫി കിരീടപ്പോരാട്ടത്തിന് വേദിയാകുക. സ്കോര്‍ ഓസ്ട്രേലിയ 49.3 ഓവറില്‍ 264ന് ഓള്‍ ഔട്ട്, ഇന്ത്യ 48.1 ഓവറില്‍ 267-6.
തുടക്കത്തില്‍ ഞെട്ടിച്ച് ഓസീസ്
265 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇന്ത്യക്ക് രോഹിത്തും ഗില്ലും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. രണ്ട് തവണ ജീവന്‍ ലഭിച്ച രോഹിത് ഒരു സിക്സും മൂന്ന് ഫോറും പറത്തി പ്രതീക്ഷ നല്‍കി. എന്നാല്‍ നിര്‍ണായക മത്സരത്തില്‍ ഒരിക്കല്‍ കൂടി അടിതെറ്റിയ ശഭ്മാന്‍ ഗില്‍ 11 പന്തില്‍ എട്ടു റണ്‍സെടുത്ത് ഡ്വാര്‍ഷൂയിസിന്‍റെ പന്തില്‍ ബൗള്‍ഡായി. ഗില്‍ മടങ്ങുമ്പോള്‍ ഇന്ത്യ അഞ്ചോവറില്‍ 30 റണ്‍സിലെത്തിയതേ ഉണ്ടായിരുന്നുള്ളു. ഗില്ലിന് പിന്നാലെ രോഹിത്തിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി ഇടം കൈയന്‍ സ്പിന്നര്‍ കൂപ്പര്‍ കൊണോലി ഇന്ത്യക്ക് രണ്ടാം പ്രഹരമേല്‍പ്പിച്ചു. ഇതോടെ 43-2 എന്ന നിലയില്‍ പതറിയ ഇന്ത്യയെ ശ്രേസയും കോലിയും ചേര്‍ന്ന് 100 കടത്തി. ശ്രേയസും കോലിയും ചേര്‍ന്ന് നേടിയ 91 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് ഇന്ത്യൻ വിജയത്തിന് അടിത്തറയിട്ടത്.

കൊച്ചി കോർപറേഷന് നാണക്കേട്: കെഎസ്ഇബിയുടെ കടുത്ത നടപടി: 213 കടകളുള്ള നവീകരിച്ച എറണാകുളം മാർക്കറ്റിൻ്റെ ഫ്യൂസൂരി
കൊച്ചി: എറണാകുളത്തെ നവീകരിച്ച മാർക്കറ്റ് കെട്ടിടത്തിൻ്റെ ഫ്യൂസ് കെഎസ്‌ഇബി ഊരി. 6 ലക്ഷം രൂപ ബിൽ തുക കുടിശ്ശിക ആയതോടെയാണ് നടപടി. 213 കടകളാണ് മാർക്കറ്റിൽ പ്രവർത്തിക്കുന്നത്. വ്യാപാരികൾ ബില്ല് അടയ്ക്കുന്നുണ്ട്. എന്നാൽ കോമൺ സ്പേസിൻ്റെ ബില്ല് അടയ്ക്കേണ്ട കൊച്ചി കോർപറേഷൻ ഇത് കുടിശിക വരുത്തിയതോടെയാണ് കെഎസ്ഇബി കടുത്ത നടപടി സ്വീകരിച്ചത്. എൽഡിഎഫാണ് നഗരസഭ ഭരിക്കുന്നത്. സിപിഎമ്മിലെ അഡ്വ അനിൽകുമാറാണ് കൊച്ചി നഗരസഭ മേയർ. ഇക്കഴിഞ്ഞ ഒക്ടോബർ 17 നാണ് നവീകരിച്ച എറണാകുളം മാർക്കറ്റ് കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തത്. സംസ്ഥാന സർക്കാരിൻ്റെ ധനസഹായത്തോടെയാണ് മാർക്കറ്റ് നവീകരിച്ചത്.
ഇലക്ട്രിക് വെഹിക്കിൾ യുഗം ഉടൻ അവസാനിക്കും; വരാനിരിക്കുന്നത് ഹൈബ്രിഡുകളുടെ കാലം; കാരണം ഇതാണ്
നിങ്ങൾക്കൊരു കാർ വാങ്ങാൻ ആഗ്രഹമില്ലേ? അനുദിനം കാറുകളുടെ സാങ്കേതിക വിദ്യ വളരുന്ന കാലത്ത് ഏതു കാർ തെരഞ്ഞെടുക്കും? ഒരു പെട്രോൾ എൻജിൻ ആയാലോ? ഇപ്പോഴത്തെ പെട്രോൾ വിലയിൽ ഒരു പെട്രോൾ കാർ എടുക്കണോ? എന്നാൽ പിന്നെ ഡീസൽ ആയാലോ? അതും വിശ്വസിക്കാൻ പറ്റില്ല പത്ത് വർഷത്തിൽ ഡീസൽ വാഹനങ്ങൾ നിരത്തിൽ നിന്ന് അപ്രത്യക്ഷമാകുമോ? അങ്ങനെയെങ്കിൽ പിന്നെ ഇവി ആയാലോ? എന്താണ് ഹൈബ്രിഡ്? അങ്ങനെ നൂറുനൂറു സംശയങ്ങൾ…
ആകെ ഒരു കൺഫ്യൂഷൻ അല്ലേ. നിലവിൽ നമുക്ക് പെട്രോൾ മാത്രം ഉപയോഗിച്ച് ഓടുന്ന വാഹനങ്ങളില്ലെന്നതാണ് യാഥാർഥ്യം. 80 ശതമാനം പെട്രോളും 20 ശതമാനം എഥനോളും ഉപയോഗിച്ചാണ് നിലവിൽ പെട്രോൾ ലഭിക്കുന്നത്. ഡീസലിലും സമാനമായ മാറ്റം വരാനിരിക്കുകയാണ്. 85 ശതമാനം എഥനോൾ ഉൾപ്പെടെയുള്ള മിശ്രിതം ഉൾപ്പെട്ടവയാണ് ഫ്‌ളക്‌സ് ഫ്യൂവലുകൾ. ഇത്തരത്തിൽ ഒന്നിലേറെ ഇന്ധനങ്ങളുടെ സംയുക്തങ്ങൾ ഉപയോഗിക്കുന്ന എൻജിനുകളാണ് ഫ്‌ളക്‌സ് ഫ്യൂവൽ എൻജിനുകൾ എന്നറിയപ്പെടുന്നത്.
ഇവയ്ക്ക് പുറമേ പെട്രോളിലും ഇലക്ട്രിക് പവറിലും ഉപയോഗിക്കാൻ സാധിക്കുന്ന ഹൈബ്രിഡ് വാഹനങ്ങളും വിപണിയിലുണ്ട്. ഭാവി മുന്നിൽ കണ്ട് നാം ഏത് ഇന്ധനമാണ് തിരഞ്ഞെടുക്കേണ്ടത്. ഒറ്റവാക്കിൽ ഇലക്ട്രിക് വാഹനങ്ങൾ മതിയെന്ന് പറയുന്നവർ ഏറെയാണ്.
ഇലക്ട്രിക് വാഹനങ്ങൾക്ക് സർക്കാർ നൽകി വരുന്ന സബ്‌സിഡി മുതൽ ഇന്ധന ചെലവിൽ ഇവിയിൽ നിന്ന് നേടാൻ സാധിക്കുന്ന സാമ്പത്തിക ലാഭം വരെയാണ് ഇങ്ങനെ പറയാൻ കാരണം. എന്നാൽ ഇവി നമുക്ക് പൂർണ്ണമായും ആശ്രയിക്കാവുന്ന വാഹനമാണോഎന്നു ചോദിച്ചാൽ അല്ല എന്നാണ് ഉത്തരം. കാരണം ഇവിയിൽ നിന്ന് ലഭിക്കുന്ന സാമ്പത്തിക ലാഭം വരാനിരിക്കുന്ന ബാറ്ററി റീപ്ലേസ്‌മെന്റിൽ നഷ്ടമാകും എന്നതു തന്നെ.
ഉപയോക്താക്കളും ഇലക്ട്രിക് വാഹനങ്ങൾ ഉപേക്ഷിച്ച് പെട്രോൾ, ഡീസൽ കാറുകളിലേക്ക് മടങ്ങുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇന്ത്യയിലെ വൈദ്യുത വാഹന നയം വേണ്ടത്ര ആലോചനകളില്ലാതെയാണ് നടപ്പിലാക്കിയതെന്നും വേണ്ടത് പുനരുപയോഗ സാധ്യതയുള്ള ഇന്ധനങ്ങൾ ഉപയോഗിച്ചുള്ള ഹൈബ്രിഡ് വാഹനങ്ങളാണെന്നും ചില പ്രതിപക്ഷ പാർട്ടി നേതാക്കളും ആവശ്യപ്പെട്ടത് ചർച്ച വിപുലമാക്കി.
കൂടാതെ ഇവിയുടെ മെയിന്റനൻസ് ചാർജ്ജുകൾ ഒരു സ്ഥലത്തും ചർച്ചയാകാറുമില്ല. ഇവയ്‌ക്കെല്ലാം പുറമേ ഇവിയ്ക്ക് നിലവിൽ 5ശതനമാനം മാത്രം ജിഎസ്ടിയാണ് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയിരിക്കുന്നത്. അതേസമയം പെട്രോൾ ഡീസൽ വാഹനങ്ങൾക്ക് ജിഎസ്ടി 28 ശതമാനമാണ്.
ഇത് മാത്രമല്ല, ചാർജ്ജിംഗ് സ്റ്റേഷനുകളുടെ അപര്യാപ്തയും ചാർജ്ജ് ചെയ്യാനെടുക്കുന്ന സമയവും ഇവിയെ പൂർണ്ണമായി ആശ്രയിക്കാൻ സാധിക്കില്ലെന്നതിന്റെ തെളിവുകളാണെന്ന് വിദഗ്ദർ പറയുന്നു. കൂടാതെ ഇവിയ്ക്ക് നൽകി വരുന്ന സബ്‌സിഡി സംബന്ധിച്ച് കേന്ദ്ര സർക്കാരിൽ തന്നെ ഭിന്നാഭിപ്രായം ഉടലെടുത്ത് കഴിഞ്ഞു.
പരിസ്ഥിതി മലിനീകരണവും രാജ്യത്തിന്റെ വളർച്ചയും കണക്കിലെടുത്താണ് പെട്രോൾ-ഡീസൽ വാഹനങ്ങളുടെ വിൽപ്പന കുറയ്ക്കാൻ കേന്ദ്ര സർക്കാർ നിരവധി വർഷങ്ങളായി പരിശ്രമിക്കുന്നത്. എന്നാൽ പെട്രോൾ-ഡീസൽ വാഹനങ്ങൾ രാജ്യത്ത് നിന്ന് പൂർണ്ണമായും ഒഴിവാക്കേണ്ടതുണ്ടോ എന്നു ചോദിച്ചാൽ ഇല്ല എന്നുതന്നെയാണ് അതിനുത്തരം.
ഇനിയുള്ള കാലത്ത് ഫ്‌ളക്‌സ് ഫ്യുവൽ എൻജിനുകളും ഹൈബ്രിഡ് ടെക്‌നോളജിയും ഉപയോഗിക്കുന്നതാണ് ഏറെ ഗുണകരമാകുകയെന്നാണ് ഈ രംഗത്തെ വിദഗ്ധരുടെ അഭിപ്രായം. ഇവ പരിസ്ഥിതി പ്രശ്‌നങ്ങളെ ഒരു പരിധിവരെ കുറയ്ക്കുന്നതിനൊപ്പം ഉപഭോക്താക്കൾക്ക് സാമ്പത്തിക ലാഭവും നേടി തരുന്നു.
കാലങ്ങളായി ഉപയോഗിച്ചുവന്ന ഇന്റേണൽ കമ്പസ്റ്റൻ എഞ്ചിനുകളിൽ നിന്നും ഇലക്ട്രിക് മോട്ടോറുകളിലേക്ക് വാഹനനിർമാതാക്കൾ മാറാൻ തുടങ്ങിയിട്ട് അധിക കാലമായിട്ടില്ല. പരമ്പരാഗത വാഹനങ്ങളുമായി താരതമ്യപ്പെടുത്തിയാൽ സാമ്പത്തികമായി വലിയ ലാഭമുണ്ടാക്കാൻ കഴിയുന്നതും പ്രകൃതിക്കിണങ്ങിയതുമായ മാറ്റമാണിതെന്നും ചിലർ പറയുന്നു.
ആഗോള വാഹന വിപണിയിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിർമാതാക്കളായ ഫോർഡും ജനറൽ മോട്ടോഴ്സും ഇന്റേണൽ കമ്പസ്റ്റൻ എഞ്ചിനുകളിലേക്ക് മടങ്ങുകയാണെന്ന വാർത്തയും അടുത്തിടെ പുറത്തുവന്നു. ഇതിനിടയിലാണ് ഇലക്ട്രിക് വാഹനങ്ങളല്ലെങ്കിൽ പിന്നെയെന്താണ് മാർഗമെന്ന ചോദ്യമുയർന്നു വന്നത്. വാഹനലോകം തന്നെ അതിനും ഉത്തരം കണ്ടുപിടിച്ചു, ഹൈബ്രിഡ്. അതായത് പഴയ പെട്രോൾ വണ്ടിയുടെയും പുതിയ കറണ്ട് വണ്ടിയുടെയും സങ്കരയിനം, പെട്രോളിലും കറണ്ടിലുമോടുമെന്ന് പറയാം.
ഹൈബ്രിഡ് വാഹനങ്ങൾക്ക് നിലവിൽ 28 ശതമാനം ചരക്കു സേവന നികുതിയും 15 ശതമാനവും സെസും ചുമത്തുന്നുണ്ടെന്നതാണ് പ്രതിസന്ധി. സെസ് ഒഴിവാക്കാനും ജി.എസ്.ടി സ്ലാബ് കുറയ്ക്കാനുമുള്ള ഹെവി ഇൻഡ്രസ്ട്രീസ് മന്ത്രാലയത്തിന്റെ ശുപാർശ ധനമന്ത്രാലയം ഉടൻ പരിഗണിക്കുമെന്നാണ് വിവരം. അങ്ങനെ വന്നാൽ ഇന്ത്യയിൽ ഹൈബ്രിഡ് വാഹനങ്ങളുടെ വില കുത്തനെ കുറക്കാനാകും. അടുത്തിടെ ഹൈബ്രിഡ് കാറുകൾക്കുള്ള റോഡ് തീരുവ കുറയ്ക്കാൻ ഉത്തർപ്രദേശ് സർക്കാർ തീരുമാനിച്ചെന്ന വാർത്ത വാഹന വിപണി കയ്യടിയോടെയാണ് സ്വീകരിച്ചത്.
2018വരെ ഇലക്ട്രിക് വാഹനങ്ങളുടെ ഗണത്തിൽ തന്നെയാണ് ഹൈബ്രിഡ് വാഹനങ്ങളെയും കൂട്ടിയിരുന്നത്. എന്നാൽ അധിക നികുതി ഈടാക്കാമെന്ന സാധ്യത മുന്നിൽ കണ്ട കേന്ദ്രസർക്കാർ ഹൈബ്രിഡ് കാറുകളെ ഇലക്ട്രിക് വാഹനങ്ങളുടെ പട്ടികയിൽ നിന്നും മാറ്റുകയായിരുന്നു. പിന്നീട് ഹൈബ്രിഡ് കാറുകളുടെ വിലയിൽ 43 ശതമാനം വർധനയുണ്ടായി. ഇതേസമയം, ജി.എസ്.ടി കൗൺസിൽ ഇലക്ട്രിക് വാഹനങ്ങളുടെ നികുതി 12ൽ നിന്നും അഞ്ചായി കുറയ്ക്കുകയും ചെയ്തു.
എണ്ണിയെടുക്കാവുന്ന മോഡലുകൾ മാത്രമാണ് ഹൈബ്രിഡ് കാർ വിപണിയിലുള്ളത്. അതും സാധാരണക്കാരന് താങ്ങാനാവാത്ത വിലയിലുള്ളതാണെന്നതാണ് യാഥാർഥ പ്രതിസന്ധി.
വെഞ്ഞാറമൂട് കൊലപാതകം; പ്രതി അഫാനെ ഡിസ്ചാർജ് ചെയ്തു; ജയിലിലേക്ക് മാറ്റി
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിൽ പ്രതി അഫാനെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തു. അഫാനെ പൂജപ്പുര ജയിലിലേക്ക് മാറ്റി. അഫാനെ ജയിലേക്ക് മാറ്റിയ ശേഷമായിരിക്കും പൊലീസ് കസ്റ്റഡി അപേക്ഷ നൽകുക. കൊലപാതകങ്ങൾക്ക് പിന്നാലെ എലി വിഷം കഴിച്ച് ആത്മഹത്യചെയ്യാൻ ശ്രമിച്ച അഫാൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നിലവിൽ പ്രതിക്ക് കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ല എന്ന ജനറൽ മെഡിസിൻ ഡോക്ടറുടെ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് ഇയാളെ ജയിലിലേക്ക് മാറ്റിയത്.
കഴിഞ്ഞ ദിവസങ്ങളിലായി പിതൃമാതാവ് സൽമാ ബീവി, അനുജൻ അഫ്സാൻ എന്നിവരെ കൊലപ്പെടുത്തിയ സംഭവത്തിൽ അഫാനെതിരെ പൊലീസ് കേസെടുത്തിരുന്നു. അതേസമയം, അഫാന്റെ ബന്ധുക്കൾ, പണം കടം വാങ്ങിയവർ എന്നിവരുടെയെല്ലാം മൊഴി പൊലീസ് രേഖപ്പെടുത്തി വരികയാണ്. ഇവരിൽ നിന്നും ലഭിക്കുന്ന വിവരങ്ങളുടെയെല്ലാം അടിസ്ഥാനത്തിൽ 90 ദിവസത്തിനകം കുറ്റപത്രം നൽകാനാണ് പൊലീസ് നീക്കം.
അഫാന് മാനസിക പ്രശ്നങ്ങളുണ്ടെന്നായിരുന്നു ആദ്യം പുറത്തുവന്ന സൂചനകൾ. എന്നാൽ ഇത് തള്ളിയായിരുന്നു മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട്. പൂർണബോധ്യത്തോടെയാണ് ഇയാൾ കൂട്ടക്കൊല ചെയ്തതെന്നുംമെഡിക്കൽ ബോർഡ് വ്യക്തമാക്കിയിരുന്നു.
ഇക്കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു വെഞ്ഞാറമ്മൂട് കൂട്ടക്കൊലപാതകം നടന്നത്. പിതൃമാതാവ് സൽമാ ബീവിക്ക് പുറമേ, പിതൃസഹോദരൻ ലത്തീഫ്, ഭാര്യ ഷാഹിദ, സഹോദരൻ അഫ്‌സാൻ, പെൺസുഹൃത്ത് ഫർസാന എന്നിവരെയായിരുന്നു അഫ്‌സാൻ കൊലപ്പെടുത്തിയത്. രാവിലെ പത്തിനും ആറിനുമിടയിലായിരുന്നു അഞ്ച് കൊലപാതകങ്ങൾ. ഇതിന് പിന്നാലെ അഫാൻ വെഞ്ഞാറമ്മൂട് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയും ചെയ്തിരുന്നു. എലിവിഷം കഴിച്ചു എന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ അഫാനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
സാമ്പത്തിക പ്രശ്‌നങ്ങളെത്തുടർന്നാണ് കൂട്ടക്കൊല നടത്തിയതെന്നാണ് അഫാൻ പൊലീസിന് നൽകിയ മൊഴി. കടം വാങ്ങിയ പണം തിരിച്ചുകൊടുക്കാൻ സാധിക്കാതെ വന്നപ്പോൾ കുടുംബം ഒന്നായി ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചിരുന്നുവെന്ന് അഫാൻ പൊലീസിനോട് പറഞ്ഞിരുന്നു. ഉമ്മയ്ക്കും സഹോദരനുമൊപ്പം താനും ജീവനൊടുക്കാനായിരുന്നു പദ്ധതി. എന്നാൽ ആത്മഹത്യ ചെയ്യുമ്പോൾ എല്ലാവരും മരിച്ചില്ലെങ്കിലോ എന്ന ആശങ്കയുണ്ടായി. ഇതോടെ എല്ലാവരേയും കൊല്ലാമെന്ന നിഗമനത്തിലെത്തുകയായിരുന്നു.
ഉമ്മയേയും സഹോദരനേയും കൊലപ്പെടുത്താനായിരുന്നു ആദ്യം പദ്ധതിയിട്ടതെന്നും അഫാൻ മൊഴി നൽകിയിരുന്നു.
വീട്ടിലെ ചെലവുകൾക്കും മറ്റുമായി ഉമ്മ നിരന്തരം പണം കടംവാങ്ങിയിരുന്നതായും അഫാൻ പറഞ്ഞിരുന്നു. ഏകദേശം 65 ലക്ഷം രൂപയുടെ ബാധ്യതയായി ഇത് മാറി. പ്രധാനമായും പന്ത്രണ്ട് പേരിൽ നിന്നാണ് പലപ്പോഴായി പണം കടം വാങ്ങിയിരുന്നത്. ഒരാളിൽ നിന്ന് വാങ്ങിയ കടം വീട്ടിയിരുന്നത് മറ്റൊരാളിൽ നിന്ന് വീണ്ടും കടംവാങ്ങിയായിരുന്നുവെന്നും അഫാൻ പൊലീസിനോട് വെളിപ്പെടുത്തി.