എറണാകുളത്ത് പ്ലസ് വൺ വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ

0

കൊച്ചി: എറണാകുളം പുത്തൻവേലികരയിൽ പ്ലസ് വൺ വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയാതായി റിപ്പോർട്ട്. അഞ്ചുവഴി ആലുങ്കപറമ്പിൽ സുധാകരന്റെ മകൻ അമ്പാടിയാണ് മരിച്ചത്.

വീട്ടിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അച്ഛനും അമ്മയും ആശുപത്രിയിൽ പോയി മടങ്ങി എത്തിയപ്പോഴാണ് മൃതദേഹം കണ്ടത് എന്നാണ് ലഭിക്കുന്ന വിവരം.

അമ്പാടിയുടെ അമ്മ അർബുദ രോഗ ബാധിതയാണ്. അമ്മയുടെ രോഗാവസ്ഥ കുട്ടി അസ്വസ്ഥതനായിരുന്നു എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. അമ്മയുടെ ചികിത്സയുടെ ഭാഗമായി അച്ഛനും അമ്മയും ആശുപത്രിയിൽ പോയി മടങ്ങി എത്തിയപ്പോഴാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here