‘കേരളത്തില്‍ ലഹരി വ്യാപനം അവസാനിപ്പിക്കണമെങ്കില്‍ SFI പിരിച്ചുവിടേണ്ടിവരും; മുഖ്യമന്ത്രിക്ക് ഒന്നും ചെയ്യാനായില്ല’; രമേശ് ചെന്നിത്തല

കേരളത്തിൽ മയക്കുമരുന്ന് വ്യാപകമാക്കുന്നതിൻ്റെ പ്രധാന ഉത്തരവാദി എസ്എഫ്ഐ എന്ന് രമേശ് ചെന്നിത്തല. ലഹരി വ്യാപനം അവസാനിപ്പിക്കണമെങ്കില്‍ എസ്എഫ്ഐ പിരിച്ചുവിടേണ്ടിവരുമെന്ന് അദേഹം പറഞ്ഞു. അടിയന്തരമായി ഈ സംഘടന പിരിച്ചുവിടുകയാണ് വേണ്ടതെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

9 വർഷം ഭരിച്ച മുഖ്യമന്ത്രിക്ക് മയക്കു മരുന്നിനെതിരെ ഒന്നും ചെയ്യാനായില്ലെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. എസ്എഫ്ഐക്ക് മുഖ്യമന്ത്രി പൂർണ പിന്തുണ നൽകുകയാണ് ചെയ്യുന്നത്. എസ്എഫ്ഐ എന്ന സംഘകടന നടത്തുന്ന പ്രവർത്തനങ്ങൾ തടയാൻ സിപിഐഎം തയ്യാറാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സിദ്ധാർത്ഥൻ്റെ കൊലപാതകത്തിനും കോട്ടയം റാഗിങ്ങും നടത്തിയത് എസ്എഫ്ഐ ആണ്. എസ്എഫ്ഐ മയക്കു മരുന്ന് മാഫിയയായി പ്രവർത്തിക്കുന്നുവെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.

രാഷ്ട്രീയ പിന്തുണ ഉള്ളത് കൊണ്ടാണ് ഇക്കാര്യങ്ങൾ നടത്തുന്നതെന്ന് അദേഹം വിമർശിച്ചു. കേരളത്തിലെ ചെറുപ്പക്കാരെയും വിദ്യാര്‍ഥികളെയും വഴിതെറ്റിക്കുന്നതും കലാലയങ്ങളില്‍ ആക്രമണങ്ങള്‍ ഉണ്ടാക്കുന്നതും എസ്എഫ്‌ഐയാണ്. ലക്കും ലഗാനുമില്ലാതെയാണ് ഈ സംഘടന പ്രവര്‍ത്തിക്കുന്നത്. എന്തുകൊണ്ട് സിപിഐഎമ്മിനും സര്‍ക്കാരിനും എസ്എഫ്‌ഐയെ നിയന്ത്രിക്കാന്‍ കഴിയുന്നില്ലെന്ന് രമേശ് ചെന്നിത്തല ചോദിച്ചു.

അടിയന്തതരമായി എസ്എഫ്‌ഐ പിരിച്ചുവിടുകയാണ് വേണ്ടതെന്ന് അദേഹം ആവശ്യപ്പെട്ടു. കെഎസ്‌യു പ്രവര്‍ത്തകര്‍ ഇത്തരം കാര്യങ്ങള്‍ ഇടപെട്ടാല്‍ പുറത്താക്കുമെന്ന് അദേഹം പറഞ്ഞു. ഏതെങ്കിലും കോണ്‍ഗ്രസുകാരന്‍ ഇത് ചെയ്യുന്നുണ്ടോയെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. രാഷ്ട്രീയ സംരക്ഷണം ലഭിക്കുന്നതുകൊണ്ടാണ് ലഹരിമാഫിയകള്‍ തഴച്ചുവളരുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

വലിയ ആശ്വാസം; സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്

തിരുവനന്തപുരം: ആഭരണ പ്രേമികൾക്ക് ആശ്വാസമായി സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞതായി റിപ്പോർട്ട്. പവന് ഇന്ന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വില 65760 രൂപയായി.

അതേസമയം അന്താരാഷ്ട്ര സ്വർണ്ണവില സർവകാല റെക്കോർഡിലാണ്. ആദ്യമായി വില 3000 ഡോളർ കടന്നു. സംസ്ഥാനത്ത് ഇന്ന് ഒരു പവൻ സ്വർണം ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ വാങ്ങണമെങ്കിൽ 71500 രൂപയോളം നൽകേണ്ടിവരും.

മദ്യം, മയക്ക് മരുന്ന് ഉപയോഗം ഉണ്ടാകും; കളമശേരിയിലെ കഞ്ചാവ് വേട്ടയ്ക്ക് പിന്നിൽ കോളജ് പ്രിൻസിപ്പാളിന്റെ പരാതി

കൊച്ചി: കളമശ്ശേരി ഗവ. പോളിടെക്നിക് കോളജിലെ കഞ്ചാവ് കേസിൽ പരാതി നൽകിയത് കോളജ് പ്രിൻസിപ്പാൾ. കൊച്ചി ഡിസിപിക്കാണ് മാർച്ച് 12ന് പ്രിൻസിപ്പാൾ പരാതി നൽകിയത്.

14 അം തിയതി നടക്കുന്ന ഹോളി ആഘോഷത്തിൽ മദ്യം, മയക്ക് മരുന്ന്, മറ്റ് ലഹരി വസ്തുകളുടെ അനിയന്ത്രിതമായ ഉപയോഗം ഉണ്ടാകുമെന്ന് പ്രിൻസിപ്പാളിൻ്റെ പരാതിയിൽ പറയുന്നു.

ലഹരിമരുന്ന് വാങ്ങാൻ പണപ്പിരിവ് നടക്കുന്നതായും പ്രിൻസിപ്പാളിൻ്റെ പരാതിയിൽ പരാമർശമുണ്ട്. പൊലീസ് നിരീക്ഷണം ശക്തമാക്കണമെന്നും ക്യാമ്പസിലും ഹോസ്റ്റലിലും പോലീസ് സാന്നിദ്ധ്യം ഉണ്ടാകണമെന്നും പ്രിൻസിപ്പാൾ ആവശ്യപ്പെട്ടിരുന്നു.

അതേസമയം, കേസിലെ മുഖ്യകണ്ണി അറസ്റ്റിൽ. പൂർവ വിദ്യാർഥി ആഷിക്കാണ് അറസ്റ്റിലായത്. ആകാശിന് കഞ്ചാവ് കൈമാറിയത് ആഷിക്കാണെന്നാണ് പൊലീസ് നിഗമനം.

വ്യാഴാഴ്ച 8 മണിയോടെയാണ് ആഷിക്ക് കഞ്ചാവ് കൈമാറിയത്. കേസിൽ അറസ്റ്റിലായ മുഖ്യപ്രതി ആകാശിനെ പൊലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങും. 5 ദിവസത്തേയ്ക്കാണ് ആകാശിനെ കസ്റ്റഡിയിൽ വാങ്ങുക.

സംഭവത്തിൽ മൂന്ന് വിദ്യാർഥികളെ കഴിഞ്ഞദിവസം, സസ്‌പെൻഡ് ചെയ്തിരുന്നു. അഭിരാജ്, ആകാശ്, ആദിത്യൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. പോളിടെക്നിക്ക് കൊളേജ് അധികൃതരും സംഭവത്തിൽ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

മദ്യം, മയക്ക് മരുന്ന് ഉപയോഗം ഉണ്ടാകും; കളമശേരിയിലെ കഞ്ചാവ് വേട്ടയ്ക്ക് പിന്നിൽ കോളജ് പ്രിൻസിപ്പാളിന്റെ പരാതി

കൊച്ചി: കളമശ്ശേരി ഗവ. പോളിടെക്നിക് കോളജിലെ കഞ്ചാവ് കേസിൽ പരാതി നൽകിയത് കോളജ് പ്രിൻസിപ്പാൾ. കൊച്ചി ഡിസിപിക്കാണ് മാർച്ച് 12ന് പ്രിൻസിപ്പാൾ പരാതി നൽകിയത്.

14 അം തിയതി നടക്കുന്ന ഹോളി ആഘോഷത്തിൽ മദ്യം, മയക്ക് മരുന്ന്, മറ്റ് ലഹരി വസ്തുകളുടെ അനിയന്ത്രിതമായ ഉപയോഗം ഉണ്ടാകുമെന്ന് പ്രിൻസിപ്പാളിൻ്റെ പരാതിയിൽ പറയുന്നു.

ലഹരിമരുന്ന് വാങ്ങാൻ പണപ്പിരിവ് നടക്കുന്നതായും പ്രിൻസിപ്പാളിൻ്റെ പരാതിയിൽ പരാമർശമുണ്ട്. പൊലീസ് നിരീക്ഷണം ശക്തമാക്കണമെന്നും ക്യാമ്പസിലും ഹോസ്റ്റലിലും പോലീസ് സാന്നിദ്ധ്യം ഉണ്ടാകണമെന്നും പ്രിൻസിപ്പാൾ ആവശ്യപ്പെട്ടിരുന്നു.

അതേസമയം, കേസിലെ മുഖ്യകണ്ണി അറസ്റ്റിൽ. പൂർവ വിദ്യാർഥി ആഷിക്കാണ് അറസ്റ്റിലായത്. ആകാശിന് കഞ്ചാവ് കൈമാറിയത് ആഷിക്കാണെന്നാണ് പൊലീസ് നിഗമനം.

വ്യാഴാഴ്ച 8 മണിയോടെയാണ് ആഷിക്ക് കഞ്ചാവ് കൈമാറിയത്. കേസിൽ അറസ്റ്റിലായ മുഖ്യപ്രതി ആകാശിനെ പൊലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങും. 5 ദിവസത്തേയ്ക്കാണ് ആകാശിനെ കസ്റ്റഡിയിൽ വാങ്ങുക.

സംഭവത്തിൽ മൂന്ന് വിദ്യാർഥികളെ കഴിഞ്ഞദിവസം, സസ്‌പെൻഡ് ചെയ്തിരുന്നു. അഭിരാജ്, ആകാശ്, ആദിത്യൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. പോളിടെക്നിക്ക് കൊളേജ് അധികൃതരും സംഭവത്തിൽ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

ചൊക്രമുടി ഭൂമി കയ്യേറ്റം: നാല് പട്ടയങ്ങൾ റദ്ദാക്കി റവന്യൂ വകുപ്പ്

ഇടുക്കി: ചൊക്രമുടി ഭൂമി കയ്യേറ്റത്തിൽ നിർണായക നടപടിയുമായി റവന്യൂ വകുപ്പ്. നാല് പട്ടയങ്ങൾ റദ്ദാക്കുകയും അനധികൃതമായി കയ്യേറിയ 13.79 ഏക്കർ ഭൂമി സർക്കാറിലേക്ക് തിരിച്ചുപിടിക്കുകയും ചെയ്തു.

കയ്യേറ്റക്കാർക്കെതിരെ ക്രിമിനൽ കേസെടുക്കാൻ തീരുമാനമായി. റദ്ദാക്കിയ നാല് പട്ടയങ്ങളും ദേവികുളം താലൂക്കിലെ ബൈസൺ വാലി വില്ലേജിൽ ഉൾപ്പെടുന്നതാണ്.

അനധികൃതമായി ഭൂമി കയ്യേറിയവർക്കെതിരെ ക്രിമിനൽ നടപടി എടുക്കാനാണ് റവന്യൂ മന്ത്രി കെ. രാജൻ നൽകിയിരിക്കുന്ന നിർദേശം. വ്യാജരേഖ കെട്ടിചമയ്ക്കൽ അടക്കമുള്ള കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയാകും നടപടി.

വിഷയത്തിൽ സബ് കളക്ടറുടെ നേതൃത്വത്തിൽ നേരത്തെ തന്നെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. പിന്നാലെ റവന്യൂ വകുപ്പ് നടത്തിയ പരിശോധനയിൽ വ്യാജരേഖകൾ കെട്ടിചമച്ചുകൊണ്ട് ഭൂമി കയ്യേറയതായി വ്യക്തമായി. ഇതിൽ ഉദ്യോഗസ്ഥർക്കുൾപ്പെടെ വീഴ്ച പറ്റിയതായും റിപ്പോർട്ടുകളുണ്ടായിരുന്നു.

സംസ്ഥാനത്തെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ മലനിരകളും ജൈവവൈവിധ്യ കേന്ദ്രവുമായ ചൊക്രമുടി മലനിരകള്‍ റവന്യൂ വകുപ്പിന്‍റെ സംരക്ഷിത ഭൂപ്രദേശമാണ്. ബൈസണ്‍വാലി പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന 40 ഏക്കറോളം ഭൂമി റവന്യൂ വകുപ്പിന്‍റെ ഒത്താശയോടെ കയ്യേറിയതാണെന്നും ആരോപണം ഉയര്‍ന്നിരുന്നു. സിപിഐ നേതൃത്വത്തിന്‍റെ അറിവോടെ സ്വകാര്യ വ്യക്തികളും റിസോർട്ട് മാഫിയയും കയ്യേറ്റം നടത്തുന്നതായും ആരോപണമുണ്ട്

മഴ വരുന്നു! അടുത്ത 3 ദിവസം ഇടിമിന്നലോടെ 12 ജില്ലകളില്‍ മഴക്ക് സാധ്യത

തിരുവനന്തപുരം: പൊള്ളുന്ന ചൂടിനിടെ ആശ്വാസവുമായി സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ഇടിമിന്നലോടെ മഴക്ക് സാധ്യത ഇന്ന് 7 ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടെ നേരിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴക്ക് സാധ്യതയുള്ളത്.അടുത്ത മൂന്ന് ദിവസം സംസ്ഥാനത്ത് 12 ജില്ലകളില്‍ മഴക്ക് സാധ്യതയുണ്ട്.

കണ്ണൂരും കാസര്‍കോടുമൊഴികെയുള്ള ജില്ലകളിലാണ് മഴക്ക് സാധ്യത പ്രവചിച്ചിട്ടുള്ളത്. ഒരു ജില്ലകളിലും പ്രത്യേക മുന്നറിയിപ്പുകള്‍.

അതേസമയം സംസ്ഥാനത്ത് സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ് തുടരുകയാണ്. പത്ത് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടുണ്ട്. ഇന്നും നാളെയും സാധാരണയേക്കാള്‍ രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാമെന്നാണ് മുന്നറിയിപ്പ്.

പാലക്കാട്, തൃശൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കോട്ടയം, പത്തനംതിട്ട, കൊല്ലം, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയുണ്ട്.

സമർത്ഥരായ യുവജനങ്ങൾ ഉണ്ടെങ്കിലും അവർക്ക് നാട്ടിൽ ജീവിക്കാൻ ആകാത്ത അവസ്ഥ’; വിമർശനവുമായി മാർ ജോസഫ് പെരുന്തോട്ടം

ആലപ്പുഴ: സർക്കാർ കർഷക സൗഹൃദമാകണമെന്ന ആവശ്യവുമായി ചങ്ങനാശ്ശേരി അതിരൂപത മുൻ  ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം. യുവജനതയ്ക്ക് നാട്ടിൽ ജീവിക്കാനാകാത്ത അവസ്ഥയാണ് എന്നും സമർത്ഥരായ യുവജനങ്ങൾ ഉണ്ടെങ്കിലും അവർക്ക് നാട്ടിൽ ജീവിക്കാൻ ആകാത്ത അവസ്ഥയാണ് എന്നും അദ്ദേഹം പറഞ്ഞു.

കാർഷിക മേഖലയിലേക്ക് കടന്നു വരാൻ യുവജനങ്ങൾ ഇപ്പോൾ ആഗ്രഹിക്കുന്നില്ല. സംസ്ഥാനത്ത് കർഷകർ വലിയ പ്രതിസന്ധി നേരിടുന്നതാണ് കാരണം എന്നും അദ്ദേഹം പറഞ്ഞു. മന്ത്രി സജി ചെറിയാനെ വേദിയിലിരുത്തിയാണ് അദ്ദേഹം സർക്കാരിനെതിരായി വിമർശനം ഉന്നയിച്ചത്.

അധ്യാപകര്‍ക്ക് ശിക്ഷിക്കാം; ചെറിയ ശിക്ഷകള്‍ നല്‍കിയാല്‍ കേസെടുക്കരുതെന്ന് ഹൈക്കോടതി

കൊച്ചി: ഉപദേശിച്ചതിന്‍റെ പേരിലോ ചെറിയ ശിക്ഷ നൽകുന്നതിന്‍റെ പേരിലോ അധ്യാപകർ കേസ് നേരിടേണ്ടി വരുമെന്ന സ്ഥിതി പാടില്ലെന്ന് ഹൈക്കോടതി.

വിദ്യാർഥിയുമായി ബന്ധപ്പെട്ട് അധ്യാപകനെതിരെ സ്കൂളിൽ പരാതി ലഭിച്ചാൽ അന്വേഷണ ഉദ്യോഗസ്ഥൻ 14 ദിവസത്തിനുള്ളിൽ പ്രാഥമികാന്വേഷണം നടത്തണം.

അധ്യാപകർ നൽകുന്ന ചെറിയ ശിക്ഷകൾക്ക് പോലും ക്രിമിനൽ കേസെടുക്കുന്നതിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു.

ആറാം ക്ലാസ് വിദ്യാർഥിയായ തന്‍റെ മകനെ അധ്യാപകൻ വടി കൊണ്ട് തല്ലി എന്നു കാട്ടി പിതാവ് നൽകിയ ഹർജിയിൽ വിഴിഞ്ഞം പൊലീസ് ക്രിമിനൽ കേസ് എടുത്തിരുന്നു.

കേസിൽ അധ്യാപകന് മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ നിർണായക നിരീക്ഷണങ്ങൾ. വിദ്യാർഥികളുടെ സ്വഭാവവും അച്ചടക്കവും മറ്റും സംബന്ധിച്ച് എന്തെങ്കിലും നടപടി എടുക്കാൻ അധ്യാപകർ ഭയപ്പെടുകയാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

യാക്കോബായ മറ്റൊരു സഭയെങ്കിൽ പളളിയടക്കമുള്ളവ തിരികെ നൽകണമെന്ന് ഓർത്തഡോക്സ് സഭ

തിരുവനന്തപുരം: പുതിയ കാതോലിക്കയെ വാഴിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ യാക്കോബായ സഭയ്ക്കെതിരെ വിമർശനവുമായി വീണ്ടും ഓർത്തഡോക്സ് സഭ രംഗത്ത്. പുതിയ കാതോലിക്കയെ വാഴിക്കാനുളള തീരുമാനം സുപ്രീം കോടതി ഉത്തരവിന് വിരുദ്ധമാണെന്ന നിലപാട് ആവർത്തിച്ച ഓർത്തഡോക്‌സ് സഭ, മലങ്കര സഭയിലെ സമാധാനത്തിന് പാത്രയർക്കീസ് തുരങ്കം വയ്ക്കുന്നുവെന്നും പ്രതികരിച്ചു.

അതേസമയം സമാന്തര അധികാര കേന്ദ്രങ്ങൾ സൃഷ്ടിക്കാനാണ് വിദേശ പൗരനായ പാത്രയർക്കീസിന്‍റെ ശ്രമമെന്നാണ് ഓർത്തഡോക്‌സ് സഭ വിമർശിക്കുന്നത്. അതിന് ഓശാന പാടാനാണ് സർക്കാർ പ്രതിനിധികളും രാഷ്ടീയ പാർട്ടികളുടെ പ്രതിനിധികളും ലബനനിലേക്ക്  പോകുന്നത്. മലങ്കര സഭയിൽ സമാന്തര ഭരണത്തിനുളള ശ്രമമാണ് പാത്രയർക്കീസ് നടത്തുന്നത്. മറ്റൊരു സഭയെങ്കിൽ പള്ളിയടക്കമുളള ഭൗതിക സൗകര്യങ്ങൾ യാക്കോബായ വിഭാഗം തിരികെ നൽകണമെന്നും ഓർത്തഡോക്സ് സഭ പറഞ്ഞു.

സംസ്ഥാനത്ത് ചൂട് കൂടും; 10 ജില്ലകളിൽ താപനില മുന്നറിയിപ്പ്

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്.

പാലക്കാട്, തൃശൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ താപനില 37 ഡിഗ്രി സെൽഷ്യസ് വരെ ഉയരും. കോട്ടയം, പത്തനംതിട്ട, കൊല്ലം, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് ആണ് കണക്കാക്കുന്നത്. തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിൽ 35 ഡിഗ്രി വരെയും താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വയനാട്, ഇടുക്കി ജില്ലകളിൽ 34 ഡിഗ്രി സെൽഷ്യസ് ആണ് പ്രവചനം.

ജനം ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങിയ പ്രശ്നങ്ങൾ സൂക്ഷിക്കണമെന്നും നിർദേശമുണ്ട്.

11 മുതല്‍ 3 വരെയുള്ള സമയത്ത് സൂര്യപ്രകാശം നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി ഏല്‍ക്കുന്നത് ഒഴിവാക്കുക.
ദാഹമില്ലെങ്കിലും പരമാവധി വെള്ളം കുടിക്കുക. ഒ.ആർ.എസ് ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.
അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.
പുറത്തിറങ്ങുമ്പോള്‍ കുടയോ തൊപ്പിയോ ഉപയോഗിക്കുക.
പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക.
ഇരുചക്ര വാഹനങ്ങളില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണം നടത്തുന്നവര്‍ സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തുക.

പോളിടെക്നിക് കോളേജ് ഹോസ്റ്റലിലെ ലഹരിവേട്ട; പ്രതി ആകാശ് റിമാൻഡിൽ

കൊച്ചി: കളമശ്ശേരി സർക്കാർ പോളിടെക്നിക് കോളേജ് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ അറസ്റ്റിലായ പ്രതി ആകാശ് റിമാൻഡിൽ.14 ദിവസത്തെക്ക് റിമാൻഡ് ചെയ്തത് എന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം കഞ്ചാവിന്റെ ഉറവിടം കണ്ടെത്താൻ പ്രതിയെ കസ്റ്റഡിയിൽ വേണമെന്ന് പൊലീസ് കോടതിയോട് ആവശ്യപ്പെടും എന്നാണ് പുറത്തു വരുന്ന വിവരം. ഉടന്‍ കസ്റ്റഡി അപേക്ഷ നല്‍കുമെന്ന് പൊലീസ് അറിയിച്ചു.

ആകാശിന് പുറമേ അഭിരാജ്, ആദിത്യൻ എന്നിവരെ അറസ്റ്റ് ചെയ്തെങ്കിലും ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടിരുന്നു. ഇവരെ വീണ്ടും വിളിപ്പിച്ച് ചോദ്യം ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി.

കഞ്ചാവ് എത്തിച്ചത് ഹോളി ആഘോഷത്തിനായി:  വിവരം കിട്ടിയത് പൂർവ വിദ്യാർഥിയിൽനിന്ന് 

കൊച്ചി: കളമശേരി പോളിടെക്നിക് ഹോസ്റ്റലിൽനിന്നു പൊലീസ്  കഞ്ചാവ് പിടികൂടിയത് വ്യക്തമായ വിവരത്തിന്റെ അടിസ്ഥാനത്തിലെന്ന് റിപ്പോർട്ട്.

പോളിടെക്നിക് പരിസരത്ത് വച്ച് ഇവിടുത്തെ ഒരു പൂർവവിദ്യാർഥിയെ കഞ്ചാവുമായി പൊലീസ് അടുത്തിടെ പിടികൂടിയിരുന്നു.

ഇയാളിൽനിന്ന് കിട്ടിയ വിവരത്തിന്റെ കൂടി അടിസ്ഥാനത്തിലായിരുന്നു റെയ്ഡ് എന്നു കരുതുന്നു.  ഹോളി ആഘോഷത്തിനിടെ വലിയ അളവിൽ കഞ്ചാവ് എത്തിച്ചെന്ന വിവരത്തെ തുടർന്നായിരുന്നു രാത്രിയിൽ നടത്തിയ മിന്നൽപരിശോധന.

ഹോളി ആഘോഷത്തിന്റെ പേരിൽ ഹോസ്റ്റലിൽ കഞ്ചാവ് വിൽപനയ്‌ക്കെത്തിക്കുന്നുണ്ടെന്നും അതിനായി പണപ്പിരിവു നടന്നെന്നും പൊലീസിനു വിവരം കിട്ടിയിരുന്നു. കളമശേരി പോളിടെക്നിക് കേന്ദ്രീകരിച്ച് ലഹരി ഉപയോഗവും വിൽപനയും നടക്കുന്നെന്ന വിവരത്തെ തുടർന്ന്, നേരത്തേ പൊലീസ് നിരീക്ഷണത്തിലായിരുന്നു ഇവിടം.

വ്യാഴം രാത്രി ഒൻപതുമണിയോടെയാണ് നാർക്കോട്ടിക് സെൽ, ‍ഡാൻസാഫ്, കളമശേരി പൊലീസ് എന്നിവരുടെ നേതൃത്വത്തിലാണ് ആൺ‌കുട്ടികളുടെ ഹോസ്റ്റലിൽ റെയ്ഡ് നടത്തിയത്. 

വിദ്യാർഥികളിൽ നിന്ന് മിഠായി രൂപത്തിലുള്ള കഞ്ചാവ് പിടികൂടി

കൽപ്പറ്റ: വയനാട് സുൽത്താൻബത്തേരിയിൽ കഞ്ചാവ് അടങ്ങിയ മിഠായി പിടികൂടി. ബത്തേരിയിലെ കോളേജ് വിദ്യർത്ഥിയിൽ നിന്നാണ് കഞ്ചാവ് മിഠായി പിടിച്ചെടുത്തത്.

സുൽത്താൻബത്തേരിയിൽ അൽഫോൻസ കോളേജ് വിദ്യാർഥികളിൽ നിന്നാണ് കഞ്ചാവ് മിഠായി പിടിച്ചെടുത്തത്. ഓൺലൈൻ വഴിയാണ് മിഠായി കുട്ടികളിലേക്ക് എത്തുന്നതെന്ന് പൊലീസ് വ്യക്തമാക്കുന്നു. വിദ്യാർത്ഥികൾക്കെതിരെ എൻ‌ഡി‌പി‌എസ് ആക്റ്റ് പ്രകാരം പൊലീസ് കേസെടുത്തു.

കഴിഞ്ഞ മൂന്ന് മാസമായി ഓൺലൈനിലൂടെ വാങ്ങിയ മിഠായി വിദ്യാർത്ഥി മറ്റ് വിദ്യാർത്ഥികൾക്കിടയിൽ വിൽപ്പന നടത്തുന്നുണ്ടെന്നും പൊലീസ് കണ്ടെത്തി.

സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട വിദ്യാര്‍ത്ഥികളെ ചോദ്യം ചെയ്തപ്പോഴാണ് കഞ്ചാവ് മിഠായി കണ്ടെത്തിയത്. മറ്റൊരു വിദ്യാര്‍ത്ഥിയാണ് നല്‍കിയതെന്ന് ഇവർ മൊഴി നല്‍കി.

തുടർന്ന് നടത്തിയ അന്വേഷണത്തില്‍ വിദ്യാർത്ഥികളില്‍ ഒരാളാണ് ഓണ്‍ലൈനിലൂടെ വാങ്ങി മുപ്പത് രൂപ നിരക്കില്‍ കഞ്ചാവ് മിഠായി വില്‍പ്പന നടത്തിയതെന്ന് വ്യക്തമായതായി പൊലീസ് പറഞ്ഞു. 

എലിസബത്തിനൊരു ഭർത്താവുണ്ട്: വെളിപ്പെടുത്തലുമായി കോകില

നടൻ ബാലയും മുൻ ഭാര്യമാരും തമ്മിലുള്ള പ്രശ്നം പലപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുണ്ട്. ഇപ്പോൾ എലിസബത്തും ബാലയും തമ്മിലുള്ള വാദപ്രതിവാദങ്ങളാണ് ഇരുവരുടെയും സോഷ്യൽമീഡിയ അക്കൗണ്ട് വഴി പുറത്ത് വരുന്നത്.

ഡോ. എലിസബത്തിനെതിരെ വെളിപ്പെടുത്തലുമായി നടന്റെ ഇപ്പോഴത്തെ ഭാര്യ കോകില രംഗത്തെത്തിയിരിക്കുകാണ്. എലിസബത്ത് രഹസ്യമായി ഒരു ഡോക്ടറെ റജിസ്റ്റർ വിവാഹം ചെയ്തിട്ടുണ്ടെന്നാണ് കോകില പറയുന്നത്. ബാലയിൽ നിന്ന് മറച്ചുവെച്ചായിരുന്നു വിവാഹമെന്നും കോകില ആരോപിച്ചു.

കോകിലയുടെ വാക്കുകൾ ഇങ്ങനെ

‘‘ചില വിഷയങ്ങൾ കാണുമ്പോൾ ഭയങ്കര വിഷമം തോനുന്നു. ഞാനും ഒരു പെണ്ണാണ്, എനിക്കും വേദനയുണ്ട്. നിങ്ങൾ എനിക്കൊപ്പം നിൽക്കുമെന്നാണ് എന്റെ പ്രതീക്ഷ. എലിസബത്ത് ചേച്ചിയോട് ആണ് എനിക്ക് പറയാനുള്ളത്. അൽപ്പം മുൻപാണ് അവരുടെ വിഡിയോ ഞാൻ കണ്ടത്. എന്നെ വെല്ലുവിളിച്ചത് പോലെയാണ് എനിക്ക് തോന്നിയത്. പെണ്ണായ നിങ്ങൾ പല തരത്തിലുള്ള ആരോപണങ്ങളാണ് വിഡിയോയിലൂടെ വെളിപ്പെടുത്തുന്നത്. മാമ ഒരിക്കലും എല്ലാം തുറന്ന് പറഞ്ഞിട്ടില്ല. അതൊക്കെ പറഞ്ഞാൽ നാണക്കേട് നിങ്ങൾക്കല്ല, ഞങ്ങൾക്കാണ്.

ഞാനിപ്പോൾ എന്റെ മാമയോടൊപ്പം വളരെ സന്തോഷത്തിലാണ് കഴിയുന്നത്. അതുപോലെ നിങ്ങളും റജിസ്‌റ്റർ വിവാഹം ചെയ്‌ത കാര്യം ഈ ജനങ്ങളോട് പറയണം. ഞങ്ങൾ പറ്റിക്കുന്നു, കുറ്റം പറയുന്നു എന്നല്ലെ പറയുന്നത്. പക്ഷേ നിങ്ങൾ അല്ലേ അവരെ ഒക്കെ പറ്റിക്കുന്നത്.

നിങ്ങളുടെ ഭർത്താവ് ഒരു ഡോക്‌ടർ അല്ലേ, അയാളെ പറ്റി ആദ്യം പറയൂ. അത് നിങ്ങൾ ആദ്യം പുറംലോകത്തോട് പറയൂ. നിങ്ങൾ സ്വന്തം ഭർത്താവിനൊപ്പം സന്തോഷമായി ഇരിക്കൂ. നിങ്ങൾ പോയതല്ലേ, ഇപ്പൊ ഒന്നര വർഷം കഴിഞ്ഞ് വന്ന് സംസാരിക്കുന്നത് എന്തിനാണ്? മുൻപ് തന്നെ ഇതൊക്കെ പറയണമെന്ന് ഞാൻ ആവശ്യപ്പെട്ടതാണ്, എന്നാൽ മാമയാണ് തടഞ്ഞത്. വേണ്ട, പോട്ടെ പാവമാണ് നന്നായിരിക്കട്ടെ എന്നാണ് അദ്ദേഹം പറഞ്ഞത്.

എന്നാൽ നിങ്ങൾ എത്ര തരംതാഴ്ന്ന രീതിയിലാണ് പ്രതികരിച്ചത്. എങ്ങനെയാണ് നിങ്ങൾക്ക് ഇങ്ങനെ പറയാൻ കഴിയുന്നതെന്ന് എനിക്കറിയില്ല. നിങ്ങൾ കഴിഞ്ഞ 15 വർഷമായി മരുന്ന് കുടിക്കുന്ന ആളല്ലേ, എല്ലാവരും അറിയട്ടെ. എല്ലാവരും നിങ്ങൾ ഒരു ഡോക്‌ടർ അല്ലേ, പാവമാണ്, നന്നായി ഇരിക്കുന്നു എന്നാണ് വിചാരിക്കുന്നത്. എന്നാൽ അവരുടെ ഉള്ളിലെന്താണെന്ന് ആർക്കും അറിയില്ലല്ലോ?

ഇതൊക്കെ കാണുമ്പോൾ ഭയങ്കര കഷ്‌ടം തോന്നുന്നു. ദയവ് ചെയ്ത് ഞങ്ങളെ ജീവിക്കാൻ അനുവദിക്കൂ. ഇല്ലെങ്കിൽ നിങ്ങൾക്ക് ഇഷ്‌ടമുള്ളത് ചെയ്യൂ, ഞങ്ങളും ചെയ്യാം. എല്ലാത്തിനും ഞങ്ങളുടെ കയ്യിൽ തെളിവുകളുണ്ടെന്നാണ് കോകില പറയുന്നത് ‘‘.

വി എസിനെ സന്ദർശിച്ച് എം വി ഗോവിന്ദൻ

തിരുവനന്തപുരം: വി എസ്‌ അച്യുതാനന്ദനെ വീട്ടിലെത്തി സന്ദർശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഫേസ്ബുക്ക് കുറിപ്പിലൂടെ എം വി ഗോവിന്ദൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ‌

സിപിഐ എം രൂപീകരിക്കുന്നതിന്‌ നേതൃത്വം വഹിച്ച ജീവിച്ചിരിക്കുന്ന ഏക സഖാവാണ്‌ വി എസ്‌.

വി എസിന്റെ എട്ടുപതിറ്റാണ്ടിലേറെ നീളുന്ന രാഷ്ട്രീയ ജീവിതം കേരളത്തിലെ തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ മുന്നേറ്റ ചരിത്രംകൂടിയാണെന്ന് അദ്ദേഹം കുറിച്ചു.  പ്രിയ സഖാവിന് ആരോഗ്യവും സന്തോഷവും നേർന്നാണ് വീട്ടിൽ നിന്നും മടങ്ങിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് കുറിപ്പ്

സിപിഐ എം സംസ്ഥാന സമ്മേളനത്തിന് ശേഷമുള്ള ആദ്യ സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് എകെജി സെന്ററിൽ കൂടാനിരിക്കെ മുതിർന്ന സിപിഐ എം നേതാവും മുൻ മുഖ്യമന്ത്രിയുമായ സഖാവ് വി എസ്‌ അച്യുതാനന്ദനെ വീട്ടിലെത്തി സന്ദർശിച്ചു. വി എസിന്റെ എട്ടുപതിറ്റാണ്ടിലേറെ നീളുന്ന രാഷ്ട്രീയ ജീവിതം കേരളത്തിലെ തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ മുന്നേറ്റ ചരിത്രംകൂടിയാണ്‌. സിപിഐ എം രൂപീകരിക്കുന്നതിന്‌ നേതൃത്വം വഹിച്ച ജീവിച്ചിരിക്കുന്ന ഏക സഖാവാണ്‌ വി എസ്‌. പ്രിയ സഖാവിന് ആരോഗ്യവും സന്തോഷവും നേർന്നാണ് വീട്ടിൽ നിന്നും മടങ്ങിയത്.